ദേശീയ ഗെയിംസിനു മുന്നോടിയായി നടക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ പുതുപ്പള്ളി പള്ളിയും പങ്കെടുക്കുന്നു.
പള്ളിയുടെ ഉടമസ്ഥതയിലുള്ള ജോര്‍ജിയന്‍ പബ്‌ളിക് സ്‌കൂള്‍ ബാന്‍ഡ് സംഘം റണ്‍ കേരള റണ്ണിന് ആവേശം പകരാന്‍ തിങ്കളാഴ്ച വൈകുന്നേരം 3.30നു പുതുപ്പള്ളി കവലയില്‍ ബാന്‍ഡ് ഡിസ്‌പ്ലേ നടത്തും.
ചൊവ്വാഴ്ച രാവിലെ 10നു പുതുപ്പള്ളി പള്ളി മുറ്റത്തുനിന്നു യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കൂട്ടയോട്ടം പുതുപ്പള്ളി ജംക്ഷനില്‍ വിവിധ സ്ഥലങ്ങളില്‍നിന്നെത്തുന്ന റണ്‍ കേരള റണ്ണില്‍ അണിചേരും.