നിര്ധനരായ 50 യുവതികള്ക്കു പുതുപ്പള്ളി പള്ളിയില്‍ മലങ്കര ഓര്ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ വിവാഹ ധനസഹായം വിതരണം ചെയ്തു.
കുര്ബാനയ്ക്കുശേഷം പള്ളിയില്‍ ചേര്ന്ന സമ്മേളനത്തില്‍ കാതോലിക്കാ ബാവാ, മനുഷ്യാവകാശ കമ്മിഷന്‍ ചെയര്മാന്‍ ജസ്റ്റിസ് ബഞ്ചമിന്‍ കോശി, പരിസ്ഥിതി കമ്മിഷന്‍ ചെയര്മാന്‍ ഡോ. കെ.പി. ജോയി, ഫാ. തോമസ് വര്ഗീസ് കാവുങ്കല്‍, ഡോ. കുര്യന്‍ പി. തോമസ് പെരിഞ്ചേരില്‍, റവ. ഫാ. മാത്യു വര്ഗീസ്, ഫാ. ഇട്ടി തോമസ്, ഫാ. എം.കെ. ഫിലിപ്പ്, ജേക്കബ് ഫിലിപ്പ് മണലുംഭാഗം എന്നിവര്‍ പ്രസംഗിച്ചു. പുതുപ്പള്ളി പെരുന്നാളിന്റെ സ്വാഗതസംഘം ഓഫിസ് ബാവാ ഉദ്ഘാടനം ചെയ്തു.