2026 മേയ് 3, ഞായറാഴ്‌ച

രാജാ രവി വർമ്മയുടെ അമൂല്യചിത്രം കാണാൻ അശ്വതി തിരുനാൾ ​ഗൗരിലക്ഷ്മി ബായി തമ്പുരാട്ടി ദേവലോകത്ത് എത്തി

 




വായിച്ചറിഞ്ഞ രാജാ രവി വർമ്മയുടെ അമൂല്യചിത്രം  കാണാൻ അശ്വതി തിരുനാൾ ​ഗൗരിലക്ഷ്മി ബായി തമ്പുരാട്ടി ദേവലോകത്തെ മലങ്കരസഭാ ആസ്ഥാനത്ത് എത്തി

രാജാ രവി വർമ്മയുടെ മാന്ത്രിക വിരലുകൾ തീർത്ത അമൂല്യചിത്രം കാണാൻ തിരുവിതാംകൂർ രാജകുടുംബാ​ഗം അശ്വതി തിരുനാൾ ​ഗൗരിലക്ഷ്മി ബായി തമ്പുരാട്ടി മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തി.

രാജാ രവിവർമ്മയെക്കുറിച്ചുള്ള പുസ്തകത്തിൽ നിന്നാണ് അദ്ദേഹം വരച്ച ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രം കോട്ടയം പഴയസെമിനാരിയിൽ സൂക്ഷിച്ചിരിക്കുന്നു എന്ന വിവരം തമ്പുരാട്ടി അറിയുന്നത്.

പുതുപ്പള്ളി പള്ളിയിലെ ചടങ്ങിൽ ക്ഷണിക്കാനെത്തിയവരോടും ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചു. ചിത്രം ഇപ്പോൾ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലാണെന്ന് അറിഞ്ഞതോടെ സഭാ ആസ്ഥാനത്തേക്ക് ​ഗൗരി ലക്ഷ്മി ബായി എത്തുകയായിരുന്നു.

തിരുവിതാംകൂർ രാജവംശവും കിളിമാനൂർ കോവിലകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും രവിവർമ്മ ചിത്രങ്ങളുടെ മൂല്യത്തെപ്പറ്റിയും തമ്പുരാട്ടി വിശദീകരിച്ചു.

1889 -ലെ റോയൽക്കോടതി വിധി സം​ഗ്രഹം പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് അഞ്ചാമന് വിവരിച്ച് നൽകുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം.

ചിത്രത്തിന്റെ ഉള്ളടക്കത്തെപ്പറ്റി കോട്ടയം പഴയ സെമിനാരി മാനേജർ ഫാ.ജോബിൻ വർ​ഗീസ് വിവരിച്ചു. ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, ഷാജി ഏബ്ര​​ഹാം, ജയ്സൺ ടി. വർ​ഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു

© 2024 Puthuppally Pally Varthakal™ #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

2026 മേയ് 2, ശനിയാഴ്‌ച

പുതുപ്പളളി പള്ളി പെരുന്നാൾ : സാംസ്കാരിക സമ്മേളനം നാളെ (3/05/2026)

 




 പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി വലിയ പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം നാളെ

രാവിലെ 8.30 ന് കോട്ടയം ഭദ്രാസനാധിപൻ ഡോ യുഹാനോൻ മാർ ദിയസ്കോറോസിൻ്റെ മുഖ്യകാർമികത്വത്തിൽ വി.മൂന്നിമേൽ കുർബ്ബാന. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഉത്ഘാടനം ചെയ്യും. 

വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് ഈ വർഷത്തെ ഓർഡർ ഓഫ് സെൻ്റ് ജോർജ് അവാർഡ് ഡോ. ഗീവർഗീസ് യോഹന്നാന് സമ്മാനിക്കും.ഡോയുഹാനോൻ മാർ ദിയസ്കോറസ് അനുഗ്രഹ പ്രഭാഷണം നടത്തും.

ഐഐഇഎംഎസ് ചെയർമാൻ ഡോ. ജോർജ് പി ഏബ്രഹാം പട്ടശ്ശേരിൽ, അറ്റ്മോ സ്ഫറിക് സയൻസ് ആൻഡ് ടെക്നോളജി സയൻ്റിസ്റ്റ് ഡോ. ജോൺ പി ജോർജ്, ഫ്രാൻസിസ് ജോർജ് എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ചാണ്ടി ഉമ്മൻ എംഎൽഎ , വൈദീക ട്രസ്റ്റി റവ.ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, വികാരി ഫാ. ആൻഡ്രൂസ് റ്റി ജോൺ എന്നിവർ പങ്കെടുക്കും

© 2024 Puthuppally Pally Varthakal™ #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

2026 ഏപ്രിൽ 28, ചൊവ്വാഴ്ച

പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി യിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് ഇന്നു കൊടിയേറും

 



ഉച്ചയ്ക്കു 2ന് എറികാട്, പുതുപ്പള്ളി കരകളിൽ നിന്നു കൊടിമര ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 5നു സക്കറിയ മാർ സേവേറിയോസ് കൊടിയേറ്റും. വൈദ്യുതി ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം വികാരി ഫാ.ആൻഡ്രൂസ് ടി.ജോൺ നിർവഹിക്കും.

ദിവസവും രാവിലെ കുർബാനയും മധ്യസ്ഥപ്രാർഥനയും 5.30 നു സന്ധ്യാനമസ്കാരവും നടക്കും. മേയ് ഒന്നു മുതൽ 4 വരെ പുതുപ്പള്ളി കൺവൻഷനും നട ക്കും. 

നാളെ രാവിലെ 10നു വയോജനസംഗമം. മേയ് 2നു രാവിലെ 9നു വെച്ചൂട്ടിനുള്ള മാങ്ങ അരിയൽ. 3നു രാവിലെ 11.30നു സാംസ്കാരിക സമ്മേളനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്യും. ഓർഡർ ഓഫ് സെന്റ് ജോർജ് അവാർഡ് എംജിഎം ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഗീവർഗീസ് യോഹന്നാനു സമ്മാനിക്കും.

4നു രാവിലെ 10ന് എംജിഒസിഎസ്എമ്മിന്റെ നേതൃത്വത്തിൽ അഖില കേരള സംഗീത മത്സരം, കോട്ടയം ഭദ്രാസനം മർത്തമറിയം സമാജം സമ്മേളനം, പാറയ്ക്കൽ അന്നമ്മ കുര്യാക്കോസ് മെമ്മോറിയൽ ക്വിസ് മത്സരം എന്നിവ നടക്കും.

മേയ് 5,6,7 തീയതികളാണു പ്രധാന പെരുന്നാൾ. 5നു വിവിധ കുരിശടികളിൽനിന്നുള്ള പുതുപ്പള്ളി തീർഥാടനം. 6നു 11നു പൊന്നിൻകുരിശ് മദ്‌ബഹയിൽ സ്ഥാപിക്കും. ഉച്ചയ്ക്കു 2നു വിറകിടീൽ ഘോഷയാത്ര. 
രാത്രി 7നു ഗീവർഗീസ് സഹദാ അനുസ്മരണ പ്രഭാഷണം: യാക്കോബ് റമ്പാൻ. തുടർന്നു പ്രദക്ഷിണം.

വലിയ പെരുന്നാൾ ദിനമായ 7നു പുലർച്ചെ ഒന്നിനു വെച്ചൂട്ടിനുള്ള അരിയിടീൽ ചടങ്ങ്. രാവിലെ 8നു ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന. തുടർന്നു വെച്ചൂട്ട് നേർച്ചസദ്യയും കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും നടക്കും. ഉച്ചയ്ക്ക് 2നു പ്രദക്ഷിണം. വൈകിട്ട് 4നു നേർച്ചവിളമ്പ്. മേയ് 23നു പെരുന്നാൾ സമാപിക്കും.

© 2024 Puthuppally Pally Varthakal™ #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

2026 ഏപ്രിൽ 27, തിങ്കളാഴ്‌ച

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി വലിയപള്ളി പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ചു

 



കോട്ടയം പുതുപ്പള്ളി വലിയ പള്ളി പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ചു. മുണ്ടത്തിക്കോട് വെടികെട്ടുപ്പുര അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മലങ്കര സഭാധ്യക്ഷൻ്റെ ആഹ്വാനം ആഗോള തീർത്ഥാടന കേന്ദ്രം ഏറ്റെടുത്തു. മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളിൽ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു.

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മെയ് 23 വരെയാണ് ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ നടക്കുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വിപുലമായ ആഘോഷപരിപാടികള്‍ ഒഴിവാക്കണമെന്ന സഭാ അധ്യക്ഷന്റെ ആഹ്വാനം പള്ളി ഭരണസമിതി അംഗീകരിക്കുകയായിരുന്നു. ദുരന്ത പശ്ചാത്തലത്തില്‍ പത്തനംതിട്ട ചന്ദനപ്പള്ളിയും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. ചന്ദനപള്ളി വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടാണ് ഉപേക്ഷിച്ചത്. തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനാണ് തീരുമാനം. ആഗോള ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് ചന്ദനപ്പള്ളി വലിയ പള്ളി. മെയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാള്‍ നടക്കുന്നത്.



© 2024 Puthuppally Pally Varthakal™ #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

2026 മാർച്ച് 31, ചൊവ്വാഴ്ച

പുതുപ്പള്ളി പാറേട്ട് ആശുപത്രിയുടെ നിയന്ത്രണം പരുമല ആശുപത്രി മാനേജ് മെൻ്റ് ഏറ്റെടുക്കുന്നു

 



കോട്ടയത്ത് പുതുപളളിയിൽ പ്രവർത്തിക്കുന്ന പാറേട്ട് മാർ ഈവാനിയോസ് ആശുപത്രിയുടെ ഭരണ നിയന്ത്രണവും, പ്രവർത്തന ചുമതലയും പരുമല സെൻ്റ്. ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷ്യാൽറ്റി ആശുപത്രി ഏറ്റെടുക്കുന്നു. ഏപ്രിൽ 1 ന് ഉച്ചകഴിഞ്ഞ് 3 ന് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ ദിയസ്കോറസിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കാതോലിക്കാ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ ആശിർവാദം നിർവ്വഹിക്കും. ഇതോടെ പരുമല ആശുപത്രിയിലെ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പരിശോധനകളും മറ്റ് സൗകര്യങ്ങളും ഇവിടെയും ലഭ്യമാകും


മലങ്കര  ഓർത്തഡോക്സ് സഭ പാറാട്ട് മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ നാമധേയത്തിൽ 1982 ക്ലിനിക് ആയി ആരംഭിക്കുകയും ഇപ്പോൾ 50 ബെഡ് ഉള്ള ആശുപത്രിയായി ഉയർത്തപ്പെട്ട പാറാട്ട് ആശുപത്രി 2026 ഏപ്രിൽ ഒന്നാം തീയതി മുതൽ പരുമല ആശുപത്രി പ്രവർത്തന ചുമതലയും  ഭരണ ചുമതല ഏറ്റെടുക്കുന്നു .പരുമല ആശുപത്രിയുടെ സി ഇ ഒ റവറന്റ് ഫാദർ എം സി പൗലോസ് അച്ഛന്  ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസോല്യോസ് മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്കാബാ  തിരുമേനി ഔദ്യോഗികമായി താക്കോൽ കൈമാറും. 

സഭയുടെ മെത്രാപ്പോലീത്തമാരും , പാറാട്ട് ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റർ ,സഭ സ്ഥാനികളും , വൈദികരും ,പള്ളി സ്ഥാനികളും, വിവിധ രാഷ്ട്രീയ നേതാക്കന്മാരും, പുതുപ്പള്ളി ,മീനടം ,പനച്ചിക്കാട് , വാകത്താനം  പഞ്ചായത്തിൽ നിന്നുള്ള രാഷ്ട്രീയപ്രതിനിധികളും ,വാർഡ് പ്രതികളും , ഡോക്ടേഴ്സ് ,സ്റ്റാഫ് അംഗങ്ങൾ ,മുൻ സ്റ്റാഫ് അംഗങ്ങളും എല്ലാം സമ്മേളനത്തിൽ പങ്കെടുക്കും.

© 2024 Puthuppally Pally Varthakal™ #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

2026 മാർച്ച് 10, ചൊവ്വാഴ്ച

പുതുപ്പള്ളി പെരുന്നാൾ ; ഒരുക്കങ്ങൾക്ക് തുടക്കം

 



പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ മേയ് 5,6,7 തീയതികളിൽ നടക്കും. ഏപ്രിൽ 28നു പെരുന്നാൾ കൊടിയേറ്റ്. മേയ് 1 മുതൽ 4 വരെ പുതുപ്പള്ളി കൺവൻഷൻ. മേയ് 3നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാന് നൽകും. മേയ് 5നു മൂന്നിന്മേൽ കുർബാന, പുതുപ്പള്ളി തീർഥാടനം, തീർഥാടകർക്കു സ്വീകരണം, വൈകിട്ട് പള്ളിയുടെ 6 കരകളിൽ സ്ഥാപിച്ചിരിക്കുന്ന കുരിശടികളിൽനിന്നു പള്ളിയിലേക്ക് പ്രദക്ഷിണം, പള്ളിയങ്കണത്തിൽ തീർഥാടക സംഗമം. തുടർന്ന് ആകാശവിസ്മയം. 

മേയ് 6നു മെത്രാപ്പൊലീത്തമാരുടെ കാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന, രാവിലെ 11നു പൊന്നിൻ കുരിശ് ത്രോണോസിൽ പ്രതിഷ്ഠിക്കും. 5നു വെച്ചൂട്ട് സദ്യ ഒരുക്കുന്നതിനുള്ള വിറകിടീൽച്ചടങ്ങ്, പന്തിരുനാഴി പുറത്തെടുക്കൽ, സന്ധ്യാനമസ്കാരത്തിനു ശേഷം പുതുപ്പള്ളി കവലചുറ്റി പ്രദക്ഷിണം. പ്രധാന പെരുനാൾ ദിവസമായ മേയ് 7നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന. തുടർന്ന് വെച്ചൂട്ട് നേർച്ചസദ്യ, കുട്ടികൾക്കുള്ള ആദ്യ ചോറൂണ്, 2നു നടക്കുന്ന സമാപന പ്രദക്ഷിണത്തിനു ശേഷം അപ്പവും കോഴിയിറച്ചിയും നേർച്ച. ഏപ്രിൽ 28 മുതൽ മേയ് 10 വരെ പള്ളിയും പരിസരവും ഫെസ്റ്റിവൽ ഏരിയ ആയിരിക്കും.

മേയ് 5,6,7 തീയതികളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തമിഴ്നാട്ടിൽനിന്നും പള്ളിയിലേക്ക് കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ നടത്തും. പെരുന്നാൾ ഒരുക്കങ്ങൾക്കായി 1001 പേരുടെ കമ്മിറ്റി രൂപീകരിച്ചു. വികാരി ഫാ. ആൻഡ്രൂസ് ടി.ജോൺ തയ്യിടയിൽ അധ്യക്ഷത വഹിച്ചു. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. ആൻഡ്രൂസ് ടി.ജോൺ തയ്യിടയിൽ, സഹവികാരിമാരായ ഫാ. കുര്യാക്കോസ് ഏലിയാസ് വടക്കേൽ, ഫാ. കുര്യാക്കോസ് ബേബി കുളത്തിൽ, ഫാ. വർഗീസ് മാത്യു വലിയപുഞ്ചാൽ, ട്രസ്റ്റിമാരായ ജയിംസുകുട്ടി പി.ചാക്കോ പാലാക്കുന്നേൽ, ജോർജ് തോമസ് പുതുപ്പനത്ത്, സെക്രട്ടറി അനീഷ് പി.തോമസ് പാപ്പാല എന്നിവർ നേതൃത്വം നൽകും.



© 2024 Puthuppally Pally Varthakal™ #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

2026 ജനുവരി 5, തിങ്കളാഴ്‌ച

പുതുപ്പള്ളി പള്ളിയിലെ സൺഡേ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം അഭി.ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് നിർവഹിച്ചു.

 




പുതുപ്പള്ളി പള്ളിയിലെ സൺഡേ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം
അഭി.ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് നിർവഹിച്ചു.



അഭിവന്ദ്യ തിരുമനസ്സുകൊണ്ട് പള്ളി  സൺഡേ സ്കൂളുകളുടെ പ്രവേശനോത്സവം  ജോഷ്വാ വർഗീസ് ജിതിന് കത്തിച്ച തിരി നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

 പള്ളിയുടെ ബഹു. വികാരി, ബഹു.സഹ വികാരിമാർ, നാല്  സ്കൂളുകളുടെ ഹെഡ്മാസ്റ്റർമാർ എന്നിവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി.

© 2024 Puthuppally Pally Varthakal™ #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal