2015, മാർച്ച് 25, ബുധനാഴ്‌ച

ജീവകാരുണ്യ പദ്ധതികളുടെ ആദ്യഘട്ട വിതരണ ഉദ്ഘാടനം നടന്നു


പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളി അഞ്ചു നൂറ്റാണ്ടിന്റെ നിറവിൽ. ഇതോട്നുബന്ധിച്ചുള്ള ജീവകാരുണ്യ പദ്ധതികളുടെ ആദ്യഘട്ട വിതരണ ഉദ്ഘാടനം ഞായറാഴ്ച (22-03-2015) രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ആദരണിയനായ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിർവഹിച്ചു. ജോര്‍ജിയന്‍ പബ്‌ളിക് സ്‌കൂളിലെ ആധ്യാപകരും വിദ്യാർഥികളും ഒപ്പ് വെച്ച അവയവദാന സമ്മതപത്രം മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് സമർപ്പിച്ചു. 

  ജീവകാരുണ്യ പ്രവർത്തനത്തിന് മുന്നോട്ടുവന്ന പത്മശ്രീ സി .കെ .മേനോനെ ഗവർണ്ണർ ജസ്റ്റിസ് .പി .സദാശിവം ശ്ലാഘിച്ചു. സഹ ജീവികളെ നമ്മളിലൊന്നായി കാണുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് മുഴുവൻ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.സമൂഹത്തിൽ അവശതയും ബുദ്ധിമുട്ടും അനുഭവിക്കുന്ന അർഹരായ കുടുംബങ്ങളെ കണ്ടെത്തി സഹായഹസ്തം നൽകുന്ന പുതുപ്പള്ളി പള്ളിയുടെ പ്രവർത്തനങ്ങളെയും ഗവർണ്ണർ അഭിനന്ദിച്ചു. ലോകം ഒന്നാണ് എന്നതാണ് പ്രപഞ്ച സത്യം.എല്ലാ മത വിഭാഗങ്ങളും ഉൾകൊള്ളുന്നത് ഈ അന്ത :സത്തയാണ്.മാനവ സേവയാണ് ഈശ്വര സേവയെന്ന കാഴ്ചപ്പാട് വളർത്തിയെടുക്കണം. ഗവർണ്ണർ പറഞ്ഞു. പത്മശ്രീ സി.കെ .മേനോനെ ഗവർണ്ണർ ആദരിച്ചു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷത വഹിച്ചു.മന്ത്രി കെ.സി .ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.സി.കെ.മേനോൻ, വികാരി ഫാദർ മാത്യു വർഗീസ് ,സെക്രട്ടറി എബി മാത്യു എന്നിവർ സംസാരിച്ചു .

2015, മാർച്ച് 22, ഞായറാഴ്‌ച

അഞ്ചു നൂറ്റാണ്ടിന്റെ നിറവിൽ പുതുപ്പള്ളിപള്ളി, ജീവകാരുണ്യ പദ്ധതികളുടെ വിതരണവും



പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളി അഞ്ചു നൂറ്റാണ്ടിന്റെ നിറവിൽ. ഇതോട്നുബന്ധിച്ചുള്ള ജീവകാരുണ്യ പദ്ധതികളുടെ ആദ്യഘട്ട വിതരണ ഉദ്ഘാടനം ഞായറാഴ്ച (22-03-2015) രാവിലെ 11.30നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ആദരണിയനായ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിർവഹിക്കും. പുതിയ ഇടവക ഡയറക്ടറിയുടെയും വെബ്സൈറ്റ്ന്റെയും പ്രകാശനവും ഗവര്‍ണര്‍ നിർവഹിക്കും. ജോര്‍ജിയന്‍ പബ്‌ളിക് സ്‌കൂളിലെ ആധ്യാപകരും വിദ്യാർഥികളും ഒപ്പ് വെച്ച അവയവദാന സമ്മതപത്രം മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് സമർപ്പിക്കും.

മന്ത്രി കെ.സി.ജോസഫ്‌, ഐ.എസ്.ആർ.ഓ. മുൻ ചെയർമാൻ ഡോ.കെ. രാധാകൃഷ്ണൻ, സി. കെ. മേനോൻ എന്നിവർ പങ്കെടുക്കും.


© 2009 Puthuppally Pally Varthakal™