ഓർത്തഡോക്സ് ചർച്ച് ഓഫ് അമേരിക്കയുടെ പ്രധാന മേലധ്യക്ഷൻ ശ്രേഷ്ഠ ടിക്കോൺ മെത്രാപ്പൊലീത്തായും സംഘവും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സന്ദർശിച്ചു. ഓർത്തഡോക്സ് സഭ അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാസ് മാർ നിക്കോളവാസ്ക്, വികാരി ഫാ. മാത്യു വർഗീസ് വലിയപീടികയിൽ, സഹവികാരിമാരായ ഫാ. ഇട്ടി തോമസ് കാട്ടാമ്പാക്കൽ, ഫാ. മർക്കോസ് ജോൺ പാറയിൽ എന്നിവർ ചേർന്നു വരവേൽപ്പു നൽകി.
ഓർത്തഡോക്സ് പൈതൃകവും പാരമ്പര്യവും തനിമയോടെ കാത്തുസൂക്ഷിക്കുന്ന പുതുപ്പള്ളി പള്ളി സന്ദർശിക്കുവാൻ കഴിഞ്ഞത് സന്തോഷകരമായ അനുഭവമാണെന്നു മെത്രാപ്പൊലീത്താ പറഞ്ഞു.
ഓർത്തഡോക്സ് പൈതൃകവും പാരമ്പര്യവും തനിമയോടെ കാത്തുസൂക്ഷിക്കുന്ന പുതുപ്പള്ളി പള്ളി സന്ദർശിക്കുവാൻ കഴിഞ്ഞത് സന്തോഷകരമായ അനുഭവമാണെന്നു മെത്രാപ്പൊലീത്താ പറഞ്ഞു.