പെരുന്നാൾ ആരംഭവും കുരിശിൻതൊട്ടി കൂദാശയും
പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളിയിൽ ബഹനാൻ സഹദായുടെ പെരുന്നാൾ ആരംഭവും ആ നാമത്തിൽ കൊച്ചാക്കാലപ്പടിയിൽ സ്ഥാപിച്ചിരിക്കുന്ന കുരിശിൻതൊട്ടിയുടെ കൂദാശയും ഒൻപതിനു വൈകിട്ട് ആറിനു നടക്കും.യൂഹാനോൻ മാർ പോളിക്കാർപ്പസിന്റെ മുഖ്യകാർമികത്വത്തിൽ ഫാ. മാത്യു വർഗീസ്, ഫാ. മർക്കോസ് ജോൺ, ഫാ. ഇട്ടി തോമസ് എന്നിവരുടെ സഹകരണത്തിൽ കൂദാശ നിർവഹിക്കും. ആശീർവാദം, നേർച്ചവിളമ്പ് എന്നിവയോടെ സമാപിക്കും. പരിപാടികൾക്ക് ട്രസ്റ്റിമാരായ ജേക്കബ് ഫിലിപ്പ്, മാത്യു കൊക്കൂറ, സെക്രട്ടറി ജേക്കബ് തോമസ് എന്നിവർ നേതൃത്വം നൽകും.