ദക്ഷിണേന്ത്യയിലെ പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ വികാരിയായി ഫാ.കുര്യൻ തോമസ് കരിപ്പാലിനെ കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് നിയമിച്ചു. നിയമനകല്പന ജൂലൈ മാസം പത്തു മുതല്‍ പ്രാബലത്തില്‍ വരും.
ബഹു. അച്ഛൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ (വട്ടക്കുന്നേൽ) ബാവായുടെ സെക്രട്ടറിയായിരുന്നു. നിലവില്‍ കുറിച്ചി സെന്റ് മേരീസ് ആൻഡ് സെന്റ് ജോൺസ് ഓർത്തഡോക്സ് ചെറിയപള്ളിയുടെ വികാരിയായ ഫാ. കുര്യൻ തോമസ് പരിശുദ്ധ സഭയുടെ സൺഡേ സ്കൂൾ പ്രസ്ഥാനമായ ഓ.വി.ബി.എസിന്റെ ഡയറക്ടർ കൂടിയാണ്. നാഗ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് തീയോളോജിക്കൽ സെമിനാരി അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.