പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിൽ ഇന്ന് രാവിലെ 10നു സുവിശേഷ ധ്യാനം നടക്കും. വികാരി ഫാ. കുര്യൻ തോമസിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഫാ. സഖറിയ ജോർജ് പ്രസംഗിക്കും.
12ന് ഉച്ചനമസ്കാരം, മധ്യസ്ഥ പ്രാർഥന, നേർച്ച സദ്യ.
5.30നു പള്ളിയിലും കവല കുരിശിങ്കലും ഫാ. മർക്കോസ് ജോൺ, ഫാ. മർക്കോസ് മർക്കോസ് എന്നിവരുടെ കാർമികത്വത്തിൽ സന്ധ്യാ നമസ്കാരം.