ഭാരതത്തിലെ പ്രഥമ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് നൽകി വരുന്ന ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം പ്രശസ്ത പിന്നണി ഗായിക കെ. എസ്. ചിത്രയ്ക്ക് നൽകും.
പെരുന്നാളിനോട് അനുബന്ധിച്ച് മേയ് ഒന്നിന് 4 p.mന് നടക്കുന്ന പൊതു സമ്മേളനത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പുരസ്കാരം സമർപ്പിക്കും.
ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോൻ മാർ ദിയസ്കോറോസ്, മുൻ മുഖ്യമന്ത്രിയും ഇടവകാംഗവുമായ ഉമ്മൻ ചാണ്ടി, വിവിധ സഭാമേലധ്യക്ഷന്മാർ, സാംസ്കാരിക നായകർ എന്നിവർ പങ്കെടുക്കും.