2024, ജനുവരി 21, ഞായറാഴ്‌ച

പുതുപ്പള്ളി പള്ളി ഇടവക ദിനം പുതിയ ഒരു അനുഭവമായി.


പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ഇന്ന് (ജനു 21) ഇടവക ദിനം ആചരിച്ചു.

വിശുദ്ധ കുർബാനയ്ക്കുശേഷം പ്രഭാതഭക്ഷണത്തോടെ  ആയിരുന്നു തുടക്കം.

 തുടർന്ന് നടന്ന ഇടവകദിന സമ്മേളനത്തിൽ വികാരി ഫാദർ ഡോ. വർഗീസ് വർഗീസ് അധ്യക്ഷത വഹിച്ചു. 

പുതുപ്പള്ളി പള്ളി നമ്മുടെ അഭിമാനമാണ് എന്നും ലോകത്തിൻറെ ഏതു മൂലയിൽ ചെന്നാലും പുതുപ്പള്ളി ഇടവകാംഗം ആയിരിക്കുന്നത് അഭിമാനകരം ആണെന്നും അച്ചൻ  ഓർമിപ്പിച്ചു. 

പ്രശസ്ത പ്രചോദനാത്മക പ്രഭാഷകയും സൈക്കോളജിസ്റ്റുമായ പ്രിയ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.

LIVE YO LIVE

ജീവിക്കാൻ വേണ്ടി ജീവിക്കുക എന്നതായിരുന്നു വിഷയം.  

അന്നന്ന് ചെയ്യേണ്ട കാര്യങ്ങൾ അന്നു തന്നേ ചെയ്യുക.

കാര്യങ്ങൾ മാറ്റി വയ്ക്കരുത്.

പ്രായമായി എന്ന് കരുതി ജീവിക്കാൻ മറക്കരുത്. വ്യക്തിബന്ധങ്ങളെ നന്നായി കരുതുക.

നമ്മുടെ അകവും പുറവും ഒരുപോലെ ആയിരിക്കുക. പുഞ്ചിരിയോടെ ജീവിതത്തെ നേരിടുക.

ഏതു പ്രശ്നവും പരിഹരിക്കാൻ കഴിയും എന്ന് തിരിച്ചറിയുക. വീടുകളിൽ കുട്ടികളുമായി ഊഷ്മളമായ ബന്ധം സൂക്ഷിക്കുക.

ചെറിയ കാര്യങ്ങളിൽ കുട്ടികളെ ശാസിച്ച് ബന്ധങ്ങൾ നഷ്ടപ്പെടുത്താതിരിക്കുക എന്നീ വാക്കുകൾ ഏറെ ശ്രദ്ധേയമായിരുന്നു.

ജീവിത വിജയത്തിന്  സഹായകരമായ 5 വളർച്ചകളെ 

(GROWTH) പറ്റി പ്രിയ ജേക്കബ്  തുടർന്ന് സംസാരിച്ചു.

Mental growth

Social growth

Spiritual growth

Emotional growth

Physical growth.

ഏതു പ്രായത്തിലും ജീവിക്കാൻ വേണ്ടി ജീവിക്കാൻ കഴിയുമെന്ന് പ്രഭാഷണത്തിൽ അവർ വ്യക്തമാക്കി.


പ്രതിഭകൾക്ക് ആദരവ് 

തുടർന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച  ഇടവക അംഗങ്ങളായ പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. സഹവികാരിമാരും ട്രസ്റ്റിമാരും സെക്രട്ടറിയും ഇടവകയുടെ ഉപഹാരങ്ങൾ നൽകി.

ഇടവകയുടെ ആദ്യഫല ശേഖരണത്തിൽ മികച്ച ആദ്യഫലങ്ങൾ കാഴ്ചവച്ചവർക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകി. 


ഉപസംഹാരം

ഉപസംഹാര സന്ദേശത്തിൽ വികാരി വർഗീസ് വർഗീസ് അച്ചൻ കുടുംബബന്ധങ്ങളിൽ പാലിക്കേണ്ട മൂന്ന് അരുത് കളെപറ്റി സംസാരിച്ചു.

ഒറ്റപ്പെടുത്തരുത്

കുറ്റപ്പെടുത്തരുത് കഷ്ടപ്പെടുത്തരുത് 

ഇന്ന് കുടുംബബന്ധങ്ങളിൽ അന്യോന്യം ഒറ്റപ്പെടുത്തുന്നത്‌ കുടുംബങ്ങളെ തകർക്കും. കോട്ടയത്തിനടുത്ത്  തെള്ളകം എന്ന സ്ഥലത്ത് ലൂക്കാച്ചൻ  എന്ന മധ്യവയസ്കൻ കഴുത്തറത്ത് മരിച്ചതും ശവസംസ്കാര സമയത്ത് പ്രസംഗിച്ച അച്ചൻ ആ വ്യക്തിയെ കുടുംബാംഗങ്ങൾ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും  ചെയ്തത താണ് അദ്ദേഹത്തിന്റെ  മരണത്തിന് കാരണമായത്‌ എന്നും, ഇനി ആ മക്കൾ ഡാഡി എന്ന് ആരെ വിളിക്കും എന്ന ചോദ്യവും കേൾവിക്കാരെ കണ്ണീർ  അണിയിച്ചു.

വീടുകളിൽ പ്രിയപ്പെട്ടവരെ ചേർത്തു നിർത്തുവാനും ഒറ്റപ്പെടുത്താതെയും കുറ്റപ്പെടുത്താതെയും കഷ്ടപ്പെടുത്താതെയും അന്യോന്യം സ്നേഹിച്ച്  മുൻപോട്ടു പോകേണ്ടതിൻറെ ആവശ്യകഥയും അച്ചൻ  ഇടവകഅംഗങ്ങളെ ബോധ്യപ്പെടുത്തി.

അച്ചൻറെ വാക്കുകൾ  ഇടവക അംഗങ്ങൾക്ക് പുതിയ ഉണർവും കാഴ്ചപ്പാടും നൽകി എന്നതിന് സംശയമില്ല. 

സെക്രട്ടറി റോണി വർഗീസ്  സ്വാഗതവും ട്രസ്റ്റി സജി ചാക്കോ കളപ്പുരയ്ക്കൽ നന്ദിയും അറിയിച്ചു.  

ഹൃദ്യമായ ഇടവക  

സമ്മേളനത്തിന് വികാരിയോടൊപ്പം കൈക്കാരന്മാരായ  ജേക്കബ് ജോർജ്ജ്പടിഞ്ഞാറേകുറ്റ്, സജി ചാക്കോ കളപ്പുരയ്ക്കൽ, സഹവികാരിമാരായ ഫാദർ കുര്യാക്കോസ് ഈപ്പൻ,  ഫാദർ ബ്ലെസ്സൺ മാത്യു, ഫാദർ വർഗീസ് പി വർഗീസ് , സെക്രട്ടറി റോണി വർഗീസ് , മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെ  ഇടവകദിനം സമാപിച്ചു.

അതീവ ഹൃദ്യമായി നടത്തിയ ഇടവകദിനം  ഇടവക ജനങ്ങളിൽ കെട്ടുറപ്പിൻറെയും സ്നേഹത്തിൻറെയും പുതിയ മാതൃക തുറന്നു.

അടുത്ത ഇടവദിനത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു എന്ന ആഗ്രഹത്തോടെ ഇടവകദിനം സമാപിച്ചു.

⛪️

(ചെറിയാൻ വർഗീസ്, തേവരടിയിൽ)