2015, ജൂൺ 29, തിങ്കളാഴ്‌ച

നിലയ്ക്കല്‍ പള്ളി വലിയ പെരുന്നാള്‍ നാളെ

(പരിശുദ്ധ പന്ത്രണ്ട് ശ്ലീഹന്മാരുടെ നാമത്തിലുള്ള മലങ്കര ഓർത്തഡോക്സ് സഭയിലെ ദേവാലയങ്ങളിലെ പ്രധാനപെട്ട ദേവാലയമായ നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാളിന് ബഹുമാനപ്പെട്ട ആചാര്യശ്രേഷ്ഠന്മാരുടെ കാർമികത്വത്തിൽ പെരുന്നാൾ കൊടിയേറ്റു കർമ്മം നടത്തപ്പെടുന്നു.)
പുതുപ്പള്ളി* നിലയ്ക്കല്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പന്ത്രണ്ട് ശ്ലീഹന്മാരുടെ പെരുന്നാള്‍ ഇന്നും നാളെയും ആചരിക്കും. ഇന്ന് 7.30നു കുര്‍ബാന. രാത്രി ഏഴിന് പെരുന്നാള്‍ സന്ദേശം ഫാ. ഫിലിപ്പ് കെ. പോള്‍ കൊച്ചുകുറ്റിക്കല്‍. 7.15നു പ്രദക്ഷിണം പുതുപ്പള്ളി കവല ചുറ്റി ദേവാലയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ആശീര്‍വാദം. ആകാശദീപക്കാഴ്ച. നാളെ എട്ടിന് മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ഡോ. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും. 9.30നു പ്രദക്ഷിണം. തുടര്‍ന്ന് ശ്ലൈഹിക വാഴ്‌വ്, നേര്‍ച്ച വിളമ്പ് എന്നിവയോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കുമെന്ന് വികാരി ഫാ. സി. ജോണ്‍ ചിറത്തലാട്ട്, സഹ പട്ടക്കാരന്‍ ഫാ. ആന്‍ഡ്രൂസ് ജോസഫ് ഐക്കരമറ്റത്തില്‍, ട്രസ്റ്റി ജോബി മാത്യു പുന്നൂച്ചേരില്‍ എന്നിവര്‍ അറിയിച്ചു.



2015, ജൂൺ 7, ഞായറാഴ്‌ച

പരിസ്ഥിതി ദിനാചരണം: ഒലിവ് മരം നട്ടു



പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. മാത്യു വര്‍ഗീസ്, അസിസ്റ്റന്റ്‌ വികാരിമാരായ ഫാ. മാർക്കോസ് ജോണ്‍, ഫാ. ഇട്ടി തോമസ്‌, ട്രസ്റ്റിമാരായ ജേക്കബ്‌ ഫിലിപ്പ്, മാത്യു കൊക്കുറ എന്നിവരുടെ സാനിധത്തിൽ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി പള്ളി മൈതാനത്ത് സമാധാനത്തിന്റെ പ്രതീകമായ ഒലിവ് വൃക്ഷത്തൈ നട്ടു. ഇന്ത്യയില്‍ പലസ്ഥലത്തും വ്യാപക അടിസ്ഥാനത്തില്‍ വിവിധതരം ഒലിവ് വൃക്ഷങ്ങള്‍ നടുന്നുണ്ട്. നമ്മുടെ കാലാവസ്ഥയില്‍ ഇവ വളരുമെന്ന് അല്‍ ഒലിവ് ഇന്ത്യ സിഇഒ അലക്‌സ് ചാക്കോ കരിവേലിത്തറ അറിയിച്ചു.