2022, മേയ് 5, വ്യാഴാഴ്‌ച

പുതുപ്പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് പുതുപ്പള്ളി ടൗണിലെ വാഹന ഗതാഗത ക്രമീകരണം

 



 പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് 05.05.2022 മുതല്‍ 07.05.2022 വരെ പുതുപ്പള്ളി ടൗൺ ഭാഗത്തേക്കുള്ള വാഹന ഗതാഗതം താഴെ പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നു.


  1. കോട്ടയത്തു നിന്നും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മാങ്ങാനം കലുങ്ക് ജംഗ്ഷനില്‍ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് പൂമറ്റം –കാഞ്ഞിരത്തുംമൂട് – ആറാട്ടുചിറ – പയ്യപ്പാടി – നാരകത്തോട് –വെട്ടത്തുകവല - കൈതേപ്പാലം വഴി പോകേണ്ടതാണ്.
  2. കോട്ടയത്ത്‌ നിന്നും ഞാലിയാകുഴി – തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് ദേവലോകം – കൊല്ലാട് - നാല്‍ക്കവല - പാറയ്ക്കല്‍ കടവ് - എരമല്ലൂര്‍ വഴി പോകേണ്ടതാണ്.
  3. മണര്‍കാട് ഭാഗത്ത്‌ നിന്നും കറുകച്ചാല്‍,തെങ്ങണ,ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കാഞ്ഞിരത്തുംമൂട് - ആറാട്ടുചിറ – പയ്യപ്പാടി – നാരകത്തോട് –വെട്ടത്തുകവല - കൈതേപ്പാലം വഴി പോകേണ്ടതാണ്.
  4. കറുകച്ചാല്‍ ഭാഗത്ത്‌ നിന്നും മണര്‍കാട് – കോട്ടയം – പാമ്പാടി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടത്തു കവല എല്‍പി സ്കൂള്‍ ജംഗ്ഷനില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് നാരകത്തോട് – ആറാട്ടുചിറ – കഞ്ഞിരത്തുംമൂട് വഴി മണര്‍കാട് ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
  5. തെങ്ങണ ഭാഗത്ത്‌ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ - പാറയ്ക്കല്‍ കടവ് – നാല്‍ക്കവല വഴി പോകേണ്ടതാണ്.


ഗതാഗത ക്രമീകരണം 05.05.2022 തീയതി വൈകുന്നേരം 05.00 മണി മുതല്‍ വൈകിട്ട് 09.00 മണി വരെയും 06.05.2022 തീയതി ഉച്ചകഴിഞ്ഞ് 02.00 മണി മുതല്‍ 04.00 മണി വരെയും ,  07.05.2022 തീയതി രാവിലെ 11.00 മണി മുതല്‍ വൈകിട്ട് 07.00 മണി വരെയും ഉണ്ടായിരിക്കുന്നതാണ്.

മേയ് 5,6,7,8 തീയതികളില്‍ ടോറസ്, ടിപ്പര്‍, ലോറി മുതലായവായുടെയും ചരക്കു വാഹനങ്ങളുടെയും ഗതാഗതം താഴെ പറയും പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

  1. മണര്‍കാട് ഭാഗത്ത്‌ നിന്നും പുതുപ്പള്ളി വഴി കറുകച്ചാല്‍,തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പാമ്പാടി – ഇലക്കൊടിഞ്ഞി – മാന്തുരുത്തി വഴി കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
  2. തെങ്ങണ – കറുകച്ചാല്‍ ഭാഗത്തു നിന്നും കോട്ടയം മണര്‍കാട് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മാന്തുരുത്തി – ഇലക്കൊടിഞ്ഞി - പാമ്പാടി വഴി പോകേണ്ടതാണ്.
  3. കോട്ടയം ഭാഗത്ത്‌ നിന്നും കറുകച്ചാല്‍ തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ MC റോഡ്‌ വഴി ചിങ്ങവനത്ത് എത്തി ഇടത്തേയ്ക്ക് തിരിഞ്ഞു പോകേണ്ടതാണ്.




2022, മേയ് 4, ബുധനാഴ്‌ച

“ഓർഡർ ഓഫ് സെന്റ് ജോർജ് ' പുരസ്കാരം കെ.എസ്. ചിത്രയ്ക്ക് സമ്മാനിച്ചു

 

  ഗായിക കെ.എസ്. ചിത്രയ്ക്ക് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സമ്മാനിക്കുന്നു. മന്ത്രി വി.എൻ. വാസവൻ, ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പോലീത്ത, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഫാ. പി.കെ. കുറിയാക്കോസ് തുടങ്ങിയവർ സമീപം


പുതുപ്പള്ളി പള്ളി ഏർപ്പെടുത്തിയ ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം പരിശുദ്ധ കാതോലിക്കാ ബാവാ കെ.എസ്. ചിത്രയ്ക്ക് സമ്മാനിച്ചു. പുതുപ്പള്ളി പെരുന്നാളിന്റെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനംചെയ്തു.

കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദീയസ് കോറോസ് അധ്യക്ഷനായി. കാതോലിക്കാ ബാവയുടെ 'സഹോദരൻ' സേവന പദ്ധതിയിലേക്കുള്ള പുതുപ്പള്ളി പള്ളി യുടെ വിഹിതമായ 15 ലക്ഷം രൂപയുടെ ചെക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എം.എൽ.എ. ബാവയ്ക്ക് കൈമാറി. കെ.എസ്. ചിത്ര മറുപടി പ്രസംഗം നടത്തി. പള്ളിവികാരി ഫാ. എ.വി. വർഗീസ്, പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ, ഗ്രാമപ്പഞ്ചായത്തംഗം വത്സമ്മ മാണി, കൈക്കാരൻ വി.എ. പോത്തൻ തുടങ്ങിയവർ പ്രസംഗിച്ചു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയെ പുതുപ്പള്ളി കവലയിൽനിന്ന് സ്വീകരിച്ച് പള്ളിയിലേക്ക് ആനയിച്ചു.







2022, ഏപ്രിൽ 28, വ്യാഴാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ ഇന്ന് കൊടിയേറും

 


ദേശത്തിന് ആഘോഷത്തിന്റെ ദിനങ്ങളുമായി പുതുപ്പള്ളി പെരുന്നാളിനു ഇന്ന്  കൊടിയേറും.  വാദ്യമേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെയാണ് കൊടിമരം ഇടീലും കൊടിയേറ്റും. ലക്ഷക്കണക്കിനു തീർഥാടകർ പങ്കെടുക്കുന്ന ആഘോഷമാണ് പുതുപ്പള്ളി പെരുന്നാൾ.

പരമ്പരാഗതമായ എല്ലാ ആചാരങ്ങളോടും കൂടി തിരിച്ചെത്തുന്ന പെരുന്നാൾ ദിനങ്ങളെ വരവേൽക്കാൻ ഒരുങ്ങുകയാണ് ദേശവാസികൾ.

ആചാരാനുഷ്ഠാനങ്ങളുടെ പ്രത്യേകത കൊണ്ടും വിശുദ്ധ ഗീവർഗീസ് സഹദായുടെ അദൃശ്യ സാന്നിധ്യം കൊണ്ടും വിശ്വാസികൾ അഭയസ്ഥാനമായി കാണുന്ന ദേവാലയമാണ് പുതുപ്പള്ളി പള്ളി. കൊടിമരം ഇടിൽ, വിറകിടീൽ, അരിയിടിൽ, ദീപക്കാഴ്ച,  വെച്ചുട്ട്, പ്രദക്ഷിണം, കോഴിനേർച്ച തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ. മേയ് 7 വരെയാണ് പെരുന്നാൾ.



2022, ഏപ്രിൽ 27, ബുധനാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ കൊടിയേറ്റ് 28ന്; വെച്ചുട്ട് മേയ് 7ന്

 



 ഭാരതത്തിലെ പ്രഥമ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഏപ്രിൽ 28 മുതൽ മേയ് 7 വരെ ആചരിക്കും.

 കൊടിമരം ഇടീൽ, വിറകിടീൽ, അരിയിടീൽ, ദീപക്കാഴ്ച, വെച്ചുട്ട്, പ്രദിക്ഷണം,  കോഴിനേർച്ച തടങ്ങിയ പരമ്പരാഗതമായ ഒട്ടേറെ ആചാരങ്ങൾ പുതുപ്പള്ളി പെരുന്നാളിന്റെ പ്രത്യേകതയാണ്. വാദ്യമേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെയാണ് 28നു കൊടിമരം ഇടീലും കൊടിയേറ്റും. മേയ് ഒന്നിനു വൈകിട്ട് 4നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്യതീയൻ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം നൽകും. തുടർന്ന് പൊതുസമ്മളനത്തിൽ ഓർഡർ ഓഫ് സെന് ജോർജ് പുരസ്കാരം ഗായിക കെ.എസ്. ചിത്രയ്ക്കു സമർപ്പിക്കും. സഭാ മേലധ്യക്ഷന്മാർ, കേന്ദ്ര - സംസ്ഥാന മന്ത്രിമാർ, സാംസ്കാരിക നായകർ തുടങ്ങിയവർ പങ്കെടുക്കും, 

 മേയ് ഒന്നു മുതൽ 4 വരെ ദിവസവും വൈകിട്ട് 6നു പുതുപ്പള്ളി കൺവൻഷന്. മേയ് 5നു തീർഥാടന സംഗമവും വിവിധ കുരിശടിക ളിൽ നിന്നു പള്ളിയിലേക്കുള്ള പ്രദക്ഷിണവും നടത്തും. 6നു രാ വിലെ പ്രസിദ്ധമായ പൊന്നിൻ കുരിശ് ദർശനത്തിനായി പ്രധാന ത്രാണാസിൽ സ്ഥാപിക്കും. ഉച്ചയ്ക്ക് 2നു വെച്ചുട്ടിനുള്ള വിറകിടീൽ ചടങ്ങ്. 4നു പന്തിരുനാഴി പുറത്തെടുക്കൽ, സന്ധ്യാപ്രാർഥനയെ തുടർന്നു പ്രദക്ഷിണം. പൊന്നിൻ കുരിശും 101 വെള്ളിക്കുരിശും ആയിരക്കണക്കിനു മുത്തുക്കുടകളും പ്രദക്ഷിണത്തിനു പകിട്ടേകും. 7നു വെളുപ്പിന് ഒരു മണിക്ക് വെച്ചുട്ട് നേർച്ചസദ്യയ്ക്കുള്ള അരിയിടീൽ. രാവിലെ 8നു നടക്കുന്ന ഒൻപതിൻമേൽ കുർബാനയ തുടർന്നാണ് വെച്ചുട്ട് നേർച്ചയും കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും 2ന് ഇരവിനല്ലൂർ കവല ചുറ്റി പ്രദക്ഷിണം 4ന് അപ്പവും പാകപ്പെടുത്തിയ കോഴിയിറച്ചിയും നേർച്ച യായി ഭക്തർക്കു നൽകും.

 19നു കൊടിയിറക്ക് വരെ പള്ളിയിൽ ഗീവർഗീസ് സഹദായുടെ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കുമെന്ന് വികാരി ഫാ. എ.വി.വർഗീസ് ആറ്റുപുറം, സഹവികാരിമാരായ ഫാ. അലക്സസി മാത്യൂസ് മുണ്ടുകുഴിയിൽ, ഫാ. എബ്രഹാം ജോ തെക്കേത്തറയിൽ എന്നിവർ അറിയിച്ചു. പെരുന്നാൾ ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ വി.എ.പോത്തൻ, സാബു മർക്കോസ്, അഖിൽ മാത്യു ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും.





2022, മാർച്ച് 19, ശനിയാഴ്‌ച

ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം; കെ.എസ്.ചിത്രയ്ക്ക്

 



ഭാരതത്തിലെ പ്രഥമ ജോർജിയൻ തീർഥാടന കേന്ദ്രമായ  പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് നൽകി വരുന്ന ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം പ്രശസ്ത പിന്നണി ഗായിക കെ. എസ്. ചിത്രയ്ക്ക് നൽകും. 

പെരുന്നാളിനോട് അനുബന്ധിച്ച് മേയ് ഒന്നിന് 4 p.mന് നടക്കുന്ന പൊതു സമ്മേളനത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പുരസ്കാരം സമർപ്പിക്കും.

 ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോൻ മാർ ദിയസ്കോറോസ്, മുൻ മുഖ്യമന്ത്രിയും ഇടവകാംഗവുമായ ഉമ്മൻ ചാണ്ടി, വിവിധ സഭാമേലധ്യക്ഷന്മാർ, സാംസ്കാരിക നായകർ എന്നിവർ പങ്കെടുക്കും.

2022, മാർച്ച് 14, തിങ്കളാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ 2022 ഏപ്രിൽ 28 മുതൽ മെയ് 7 വരെ

 


പുതുപ്പള്ളി പള്ളി പെരുന്നാൾ ഒരുക്കങ്ങൾ തുടങ്ങി

ഭാരതത്തിലെ പ്രഥമ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാൾ മേയ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ ആഘോഷിക്കാൻ ഇടവക പൊതുയോഗം തീരുമാനിച്ചു.

പരിശുദ്ധ ബസേലിയസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നേതൃത്വം വഹിക്കും. പെരുന്നാൾ നടത്തിപ്പിന് 1001 അംഗ കമ്മിറ്റി രൂപവത്കരിച്ചു.

ഏപ്രിൽ 28-നാണ് കൊടിയേറ്റ്, മേയ് ഒന്നിന് സാംസ്കാരിക സമ്മേളനത്തിൽവെച്ച് ഓർഡർ ഓഫ് സെൻറ് ജോർജ് അവാർഡ് നൽകും. ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോൻ മാർ ദിയസ്കോറോസ്, മുൻ മുഖ്യമന്ത്രിയും ഇടവകാംഗവുമായ ഉമ്മൻ ചാണ്ടി, വിവിധ സഭാമേലധ്യക്ഷന്മാർ, സാംസ്കാരിക നായകർ എന്നിവർ പങ്കെടുക്കും.

ചരിത്രപ്രസിദ്ധമായ വിറകിടീൽ, വെച്ചുട്ട്, റാസ, പൊന്നിൻ കുരിശ് എഴുന്നള്ളിക്കൽ, തീർഥാടക സംഗമം, റാസ, കോഴി നേർച്ച എന്നിവ പരമ്പരാഗത ആചാരങ്ങളോടെ നടത്തും. വികാരി ഫാ .എ.വി.വർഗീസ്, ട്രസ്റ്റിമാരായ വി.എ.പോത്തൻ, സാബു മാർക്കോസ്, സെക്രട്ടറി അഖിൽ മാത്യു, സഹവികാരിമാരായ ഫാ.അലക്സി മാത്യൂസ്, ഫാ.എബ്രഹാം ജോൺ എന്നിവർ നേതൃത്വം നൽകും.