- കോട്ടയത്തു നിന്നും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മാങ്ങാനം കലുങ്ക് ജംഗ്ഷനില്‍ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് പൂമറ്റം –കാഞ്ഞിരത്തുംമൂട് – ആറാട്ടുചിറ – പയ്യപ്പാടി – നാരകത്തോട് –വെട്ടത്തുകവല - കൈതേപ്പാലം വഴി പോകേണ്ടതാണ്.
- കോട്ടയത്ത് നിന്നും ഞാലിയാകുഴി – തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് ദേവലോകം – കൊല്ലാട് - നാല്‍ക്കവല - പാറയ്ക്കല്‍ കടവ് - എരമല്ലൂര്‍ വഴി പോകേണ്ടതാണ്.
- മണര്‍കാട് ഭാഗത്ത് നിന്നും കറുകച്ചാല്‍,തെങ്ങണ,ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കാഞ്ഞിരത്തുംമൂട് - ആറാട്ടുചിറ – പയ്യപ്പാടി – നാരകത്തോട് –വെട്ടത്തുകവല - കൈതേപ്പാലം വഴി പോകേണ്ടതാണ്.
- കറുകച്ചാല്‍ ഭാഗത്ത് നിന്നും മണര്‍കാട് – കോട്ടയം – പാമ്പാടി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടത്തു കവല എല്‍പി സ്കൂള്‍ ജംഗ്ഷനില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് നാരകത്തോട് – ആറാട്ടുചിറ – കഞ്ഞിരത്തുംമൂട് വഴി മണര്‍കാട് ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
- തെങ്ങണ ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ - പാറയ്ക്കല്‍ കടവ് – നാല്‍ക്കവല വഴി പോകേണ്ടതാണ്.
ഗതാഗത ക്രമീകരണം 05.05.2022 തീയതി വൈകുന്നേരം 05.00 മണി മുതല്‍ വൈകിട്ട് 09.00 മണി വരെയും 06.05.2022 തീയതി ഉച്ചകഴിഞ്ഞ് 02.00 മണി മുതല്‍ 04.00 മണി വരെയും , 07.05.2022 തീയതി രാവിലെ 11.00 മണി മുതല്‍ വൈകിട്ട് 07.00 മണി വരെയും ഉണ്ടായിരിക്കുന്നതാണ്.
മേയ് 5,6,7,8 തീയതികളില്‍ ടോറസ്, ടിപ്പര്‍, ലോറി മുതലായവായുടെയും ചരക്കു വാഹനങ്ങളുടെയും ഗതാഗതം താഴെ പറയും പ്രകാരം ക്രമീകരിച്ചിരിക്കുന്നു.