2022, മേയ് 5, വ്യാഴാഴ്‌ച
പുതുപ്പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് പുതുപ്പള്ളി ടൗണിലെ വാഹന ഗതാഗത ക്രമീകരണം
2022, മേയ് 4, ബുധനാഴ്‌ച
“ഓർഡർ ഓഫ് സെന്റ് ജോർജ് ' പുരസ്കാരം കെ.എസ്. ചിത്രയ്ക്ക് സമ്മാനിച്ചു
പുതുപ്പള്ളി പള്ളി ഏർപ്പെടുത്തിയ ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം പരിശുദ്ധ കാതോലിക്കാ ബാവാ കെ.എസ്. ചിത്രയ്ക്ക് സമ്മാനിച്ചു. പുതുപ്പള്ളി പെരുന്നാളിന്റെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനംചെയ്തു.
കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദീയസ് കോറോസ് അധ്യക്ഷനായി. കാതോലിക്കാ ബാവയുടെ 'സഹോദരൻ' സേവന പദ്ധതിയിലേക്കുള്ള പുതുപ്പള്ളി പള്ളി യുടെ വിഹിതമായ 15 ലക്ഷം രൂപയുടെ ചെക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എം.എൽ.എ. ബാവയ്ക്ക് കൈമാറി. കെ.എസ്. ചിത്ര മറുപടി പ്രസംഗം നടത്തി. പള്ളിവികാരി ഫാ. എ.വി. വർഗീസ്, പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ, ഗ്രാമപ്പഞ്ചായത്തംഗം വത്സമ്മ മാണി, കൈക്കാരൻ വി.എ. പോത്തൻ തുടങ്ങിയവർ പ്രസംഗിച്ചു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയെ പുതുപ്പള്ളി കവലയിൽനിന്ന് സ്വീകരിച്ച് പള്ളിയിലേക്ക് ആനയിച്ചു.