പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. എന്തൊക്കെയാണെന്ന് നോക്കാം;-
- കോട്ടയത്തു നിന്നും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മന്ദിരം കലുങ്ക് ജംഗ്ഷനില്‍ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് പുമ്മറ്റം, കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകേണ്ടതാണ്.
- കോട്ടയത്തു നിന്നും ഞാലിയാകുഴി, തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് ദേവലോകം, കൊല്ലാട്, നാല്‍ക്കവല വഴി പാറയ്ക്കല്‍ക്കടവിലെത്തി വലത്തേക്ക് തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം, പരുത്തുംപാറ വഴി പോകേണ്ടതാണ്.
- മണര്‍കാട് ഭാഗത്ത് നിന്നും കറുകച്ചാല്‍, തെങ്ങണ, ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകേണ്ടതാണ്.
- കറുകച്ചാല്‍ ഭാഗത്ത് നിന്നും മണര്‍കാട്, പാമ്പാടി, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ എറികാട് UP സ്കൂള്‍ ജംഗ്ഷനില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് നാരകത്തോട്, ആറാട്ടുചിറ, കാഞ്ഞിരത്തുംമൂട് വഴി മണര്‍കാട് ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
- തെങ്ങണ ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ സ്കൂള്‍ ജംക്ഷനില്‍നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം വഴി പാറയ്ക്കല്‍ കടവില്‍ എത്തി നാല്‍ക്കവല വഴി പോകേണ്ടതാണ്.
- പാലൂര്‍പടി – പുതുപ്പള്ളി പള്ളി റോഡ് ആംബുലന്‍സ്, ഫയര്‍ ഫോഴ്സ് തുടങ്ങിയ അവശ്യ സര്‍വ്വീസ് വാഹനങ്ങള്‍ക്ക് മാത്രമായി നിയന്ത്രിച്ചിട്ടുള്ളതാണ്. ഈ റോഡില്‍ പാര്‍ക്കിംഗ് നിരോധിച്ചിട്ടുള്ളതാണ്.
- പുതുപ്പള്ളി കവലയ്കും എരമല്ലൂര്‍ കലുങ്കിനും ഇടയില്‍ പാര്‍ക്കിംഗും ഗതാഗതവും നിയന്ത്രിച്ചിട്ടുള്ളതാണ്.
ഗതാഗത ക്രമീകരണം 06.05.2024 തീയതി വൈകുന്നേരം 05.00 മണി മുതല്‍ വൈകിട്ട് 09.00 മണി വരെയും 07.05.2024 തീയതി ഉച്ച കഴിഞ്ഞ് 02.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെയും ഉണ്ടായിരിക്കുന്നതാണ്.
മേയ് 6, 7 തീയതികളില്‍ ടോറസ്, ടിപ്പര്‍, ലോറി, ചരക്കുലോറി മുതലായ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍.
- മണര്‍കാട് ഭാഗത്തുനിന്നും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പാമ്പാടി, ഇലക്കൊടിഞ്ഞി, മാന്തുരുത്തി വഴി പോകേണ്ടതാണ്.
- കറുകച്ചാല്‍ ഭാഗത്തുനിന്നും മണര്‍കാട് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മാന്തുരുത്തി, ഇലക്കൊടിഞ്ഞി, പാമ്പാടി വഴി പോകേണ്ടതാണ്.
- കോട്ടയം ഭാഗത്തുനിന്നും തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ MC റോഡ് വഴി ചിങ്ങവനത്ത് എത്തി ഇടത്തേയ്ക്ക് തിരിഞ്ഞു പോകേണ്ടതാണ്.
© 2009 Puthuppally Pally Varthakal™