ബഹുമാനപ്പെട്ട ഇടവക അംഗങ്ങളെ,
"ദൈവ നാമം മഹത്വപെടൂമാറാകട്ടെ"
പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വി. മാർത്തോമ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ ഇന്നും നാളെയും ആചരിക്കും.
ഇന്ന് (02/07/2024) 5.30ന് സന്ധ്യ നമസ്കാരം, നാളെ (03/07/2024) രാവിലെ 6.30ന് പ്രഭാത നമസ്കാരം, 7ന് വി. കുർബാന, പ്രദക്ഷിണം, നേർച്ച വിളമ്പ്.
1. ഇന്ന് (02-07-2024) വൈകുന്നേരം 5 മണിക്ക് എല്ലാ അംഗങ്ങളും പള്ളിയിൽ എത്തിച്ചേരണം.
നാളെ (03-07-2024) രാവിലെ വിശുദ്ധ. ദുഖ്റോനോ പെരുന്നാളിന്നോടാനുബന്ധിച്ചേ പാച്ചോർ നേർച്ച ഉണ്ടായിരിക്കുന്നതാണ്.
പാച്ചോർ നേർച്ചക്കുള്ള അരി ഇടുന്നത്, ഇന്ന് സന്ധ്യ നമസ്കാരത്തിന് മുൻപ്പായി ബഹുമാനപെട്ട അച്ചന്മാരുടെ സാന്നിദ്യത്തിൽ പ്രാർത്ഥനയോടുകൂടി യായിരിക്കും.
വൈകുന്നേരം പാച്ചോർ ഉണ്ടാക്കുവാൻ, എല്ലാവരും അതിൽ സഹകരിക്കണം.
2. നാളെ (03-07-2024) രാവിലെ 6 മണിക്ക് എല്ലാവരും വന്ന് പാച്ചോർ പാക്ക് ചെയ്യണം.
3. കുർബാന കഴിഞ്ഞെ നേർച്ചവിളമ്പിലും, പ്രദി ക്ഷണത്തിലും പങ്കെടുക്കണം, അനുഗ്രഹം പ്രാപിക്കണം.
"ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ"