പുതുപ്പള്ളി ഇടവകാംഗവും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയുമായിരുന്ന ഭാഗ്യസ്മരണാർഹനായ പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് തിരുമേനിയുടെ 44-ാം ഓർമ്മപ്പെരുന്നാൾ ആഗസ്റ്റ് 30, 31 (വെള്ളി, ശനി) ദിവസങ്ങളിൽ അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ വെച്ച് നടത്തപ്പെടുന്നു. ഓർമ്മപ്പെരുന്നാൾ ശുശ്രൂഷ കൾക്ക് പൗരസ്ത‌്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായു മായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ തിരുമനസുകൊണ്ട് മുഖ്യ കാർമികത്വം വഹിക്കും.
ആഗസ്റ്റ് 30, നാളെ പുതുപ്പള്ളി ഇടവകാംഗവും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയുമായിരുന്ന പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ 48-ാം ഓർമപ്പെരുന്നാൾ പങ്കെടുക്കുവാൻ, പോത്തംപുറത്തിന് പോകുവാൻ താല്പര്യം ഉള്ളവർ നാളെ 4.30 പി. എം. നു മുമ്പ് പള്ളിയിൽ എത്തുക.