2014, ഏപ്രിൽ 28, തിങ്കളാഴ്‌ച

എല്ലാവഴികളും ഇനി പുതുപ്പള്ളിയിലേക്ക്





പുതുപ്പള്ളി * സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി പെരുന്നാളിന് ഇന്നു കൊടിയേറ്റ്. ഉച്ചയ്ക്കു രണ്ടിനു കൊടിമര ഘോഷയാത്ര. അഞ്ചിനു നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് കൊടിയേറ്റും. നാളെ 10.30നു ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ബാലസമാജം ക്യാംപ് ഉദ്ഘാടനം ചെയ്യും. ഒന്നിനു രാവിലെ 9.30നു മറിയാമ്മ ഉമ്മന്‍ചാണ്ടി വെച്ചൂട്ടിനുള്ള മാങ്ങാ അരിയല്‍ ഉദ്ഘാടനം ചെയ്യും. നാലുവരെ ദിവസവും വൈകിട്ട് ആറിനു പുതുപ്പള്ളി കണ്‍വന്‍ഷന്‍. നാലിനു 10.30നു പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കും.

നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ സി.കെ. മേനോന് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി സമ്മാനിക്കും. ആറിനു രാവിലെ ഒന്‍പതിനു കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ തേവോദോറസിന്റെ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാന. 11നു മദ്ബഹായില്‍ പൊന്നിന്‍കുരിശ് സ്ഥാപിക്കല്‍, രണ്ടിനു വിറകിടീല്‍ ഘോഷയാത്ര, അഞ്ചിനു വിറകിടീല്‍, 5.30നു പന്തിരുനാഴി പുറത്തെടുക്കല്‍, ആറിനു കല്‍ക്കട്ട ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ദിവന്നാസിയോസിന്റ മുഖ്യകാര്‍മികത്വത്തില്‍ പെരുന്നാള്‍ സന്ധ്യാനമസ്‌കാരം.

ഏഴിനു പുലര്‍ച്ചെ ഒന്നിനു വെച്ചൂട്ടിനുള്ള അരിയിടീല്‍. ഒന്‍പതിനു സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസിന്റെ നേതൃത്വത്തില്‍ ഒന്‍പതിന്മേല്‍ കുര്‍ബാന, 11.10നു വെച്ചൂട്ട്, രണ്ടിനു പ്രദക്ഷിണം, നാലിനു നേര്‍ച്ചവിളമ്പ്.