പുതുപ്പള്ളി പള്ളിയില്‍ 'ഈറന്‍ നിലാവ്' - പുതുവത്സരാഘോഷം
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പുതുപ്പള്ളി പള്ളി യുവജന പ്രസ്ഥാനത്തിന്റെയും മറ്റ് ആധ്യാത്മിക സംഘടനകളുടെയും നേതൃത്വത്തില്‍ സംയുക്ത ക്രിസ്മസ് - പുതുവത്സരാഘോഷം 'ഈറന്‍ നിലാവ്' ഇന്നു (31/12/2014നു) വൈകുന്നേരം 6ന് പള്ളി അങ്കണത്തില്‍ ആരംഭിക്കും. ഷാലു കുര്യന്‍ വിശിഷ്ടാതിഥി ആയിരിക്കും. വികാരി ഫാ. മാത്യു വര്‍ഗീസ് വലിയപീടികയില്‍ അധ്യക്ഷത വഹിക്കും.
വിവിധ ആത്മീയ സംഘടനകളുടെ കലാപരിപാടികളും ഉണ്ടാവും. രാത്രി 9.30ന് ആണ് പുതുവത്സര ജാഗരണ പ്രാര്‍ഥനയും ധ്യാനവും. ഡീക്കന്‍ മാത്യു പി. കുര്യന്‍ ധ്യാനം നയിക്കും.