2015, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

സുവിശേഷ ധ്യാനവും തീര്‍ഥയാത്രയും ഇന്ന് (27/2/15)



പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ പുതുപ്പള്ളി  സെന്റ് ജോര്‍ജ് വലിയപള്ളിയില്‍ വലിയനോമ്പിലെ സുവിശേഷധ്യാനം, ഉച്ചനമസ്‌കാരം, സ്‌നേഹവിരുന്ന്, പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള തീര്‍ഥയാത്ര എന്നിവ ഇന്നു നടത്തും. 

വികാരി ഫാ. മാത്യു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ 10.30ന് ആരംഭിക്കുന്ന സുവിശേഷധ്യാനം ഡോ. കെ. എന്‍. മാത്യു നയിക്കും. പഴയ സെമിനാരി തീര്‍ഥയാത്ര അഞ്ചിന് ആരംഭിക്കും. തിരികെ പോരാന്‍ വാഹനക്രമീകരണം ഉണ്ടായിരിക്കുമെന്ന് ട്രസ്റ്റിമാരായ കെ. ജോര്‍ജ്, ലിജോയ് വര്‍ഗീസ്, സെക്രട്ടറി എബി മാത്യു എന്നിവര്‍ അറിയിച്ചു.