2024, ഒക്‌ടോബർ 30, ബുധനാഴ്‌ച

പരുമല തിരുമേനിയുടെ കബറിടത്തിലേക്കുള്ള തീർഥയാത്ര ഒക്ടോബര് 31 ന് {31/10/2024}

 


പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ നിന്നു പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തിലേക്കുള്ള തീർഥയാത്ര ഒക്ടോബര് 31 ന് നടക്കും. രാവിലെ അഞ്ചിന് പള്ളിയങ്കണത്തിൽ നിന്നും പ്രത്യേക പ്രാർഥനയെത്തുടർന്ന് തീർഥയാത്ര ആരംഭിക്കും. തെങ്ങണ, പെരുന്തുരുത്തി, കാവുംഭാഗം, പൊടിയാടി വഴി പരുമല കബറിങ്കൽ എത്തിച്ചേരും. തിരികെ വാഹന സൗകര്യമുണ്ട്. 

തീർഥയാത്രയ്ക്ക് വികാരി ഫാ. ഡോ.വർഗീസ് വർഗീസ്, സഹവികാരിമാരായ ഫാ. കുര്യാക്കോസ് ഈപ്പൻ, ഫാ.ബ്ലസ്സൻ മാത്യു ജോസഫ്, ഫാ.വർഗീസ് പി.വർഗീസ്, ട്രസ്റ്റിമാരായ ഫിലിപ്പോസ് വി.ഏ ബ്രഹാം, എൻ.കെ.മാത്യു, സെക്രട്ടറി സിബി ജോസഫ്, തീർഥയാത്ര കൺവീനർമാരായ വി.എ.പോത്തൻ, തമ്പി ജോസഫ്, ജോണി ഈപ്പൻ, വി.സി.ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകും. 

2024, സെപ്റ്റംബർ 4, ബുധനാഴ്‌ച

തട്ടിൻപുറം കുന്നിലെ സന്യാസി ശ്രേഷ്ഠൻറെ 2ാം ഓർമ്മദിവസം


 ഒരു സന്യാസി എങ്ങനെ ആയിരിക്കണം, അല്ലെങ്കിൽ എങ്ങനെ ആകണമെന്ന് തൻ്റെ ജീവിതം കൊണ്ട് നമ്മെ കാണിച്ച് തന്ന വന്ദ്യ ജോർജ് ഫിലിപ്പ് അച്ഛൻ്റെ രണ്ടാം ഓർമദിനം അച്ഛൻ കബറടങ്ങിയിരിക്കുന്ന (ഒരു പക്ഷെ അച്ഛൻ സന്യാസ ജീവിതം പഠിച്ച ഗീവർഗീസ് മാർ ഇവാനിയോസ് തിരുമേനിയുടെ) ഞാലിയകുഴി ദയറായിൽ 4/9/2024 ൽ കൊണ്ടാടുന്നു.   

ഞാലിയാകുഴി മാർ ബസേലിയോസ് ദയറാ മുൻ സുപ്പീരിയറും പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളി ഇടവകാംഗവുമായ ഫാ. ജോർജ് ഫിലിപ്പ് (70) . പുതുപ്പള്ളി മണലും ഭാഗത്ത് പരേതരായ പി. ജെ. ജോർജിന്റെയും വടശ്ശേരിൽ മറിയാമ്മ ജോർജിന്റെയും മകനാണ്. 

നിയമത്തിൽ ബിരുദവും, ഇംഗ്ലീഷ്, മലയാള ഭാഷകളിൽ ബിരുദാനന്തര ബിരുദവും, കോട്ടയം വൈദിക സെമിനാരിയിൽ നിന്ന് വേദശാസ്ത്ര ബിരുദവും നേടി. പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ  ബാവായിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. കോട്ടയം ഭദ്രാസന മുൻ മെത്രാപ്പോലിത്ത പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് തിരുമേനി അച്ചൻ്റെ ബന്ധുവും ഗുരുവുമാണ്.മറ്റൊരു ബന്ധുവാണ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ നിക്കോളാസ് . പാമ്പാടി ബി. എം. എം. ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പലായും, കോട്ടയം, ഇടുക്കി ഭദ്രാസനങ്ങളിലെ നിരവധി ദേവാലയങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. പ്രകൃതിക്കിണങ്ങുന്ന ജീവിത ശൈലിയും, ജൈവകൃഷിയും, അപൂർവ്വ ഇനങ്ങളിലുള്ള നാടൻ പശുക്കളുടെ  പരിപാലനവും, അപൂർവ്വ വിത്തിനങ്ങളും, ഔഷധ സസ്യങ്ങൾ സംരക്ഷിക്കുന്നതിലും താത്പര്യമെടുത്തിരുന്നു. 

യോഹന്നാന്റെ സുവിശേഷത്തിന് ഭാഷ്യം, പൗരസ്ത്യ പിതാവായ മാർ അത്താനാസിയോസിന്റെ പ്രഭാഷണങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങളുടെ പരിഭാഷകനായ അച്ചൻ ഏകാന്തവാസത്തിലും മൗനത്തിലും ബസേലിയോസ് ദയറായിൽ താമസിച്ചിരുന്നു.  ബഹുമാനപെട്ട അച്ചന്റെ രണ്ടാം ഓർമ ഇന്ന് ഞാലിയാകുഴി ദയറായിൽ കൊണ്ടാടുന്നു




'2nd Memorial Feast of Rev. Fr. George Philip

2024, സെപ്റ്റംബർ 3, ചൊവ്വാഴ്ച

പുതുപ്പള്ളി പള്ളിയിൽ പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ 44-ാം ഓർമപ്പെരുന്നാൾ



 പുതുപ്പള്ളി ഇടവകാംഗവും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയുമായിരുന്ന പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ 44-ാം ഓർമപ്പെരുന്നാൾ ഏഴാംതീയതി ആചരിക്കും വികാരി ഫാ. കുര്യാക്കോസ് ഈപ്പൻ ഊളയൽ, സഹ വികാരിമാരായ ഫാ. ബ്ലസൻ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ. വർഗീസ് പി.വർഗീസ് ആനി വയലിൽ, കൈക്കാരന്മാരായ ഫിലിപ്പോസ് വി. എബ്രഹാം വന്നല, എൻ.കെ.മാത്യു നെല്ലിശ്ശേരിൽ, സെക്രട്ടറി സിബി ജോസഫ് കൊക്കുറ എന്നിവർ നേതൃത്വം നൽകും.


2024, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് തിരുമേനിയുടെ 44-ാം ഓർമ്മപ്പെരുന്നാൾ

 


 പുതുപ്പള്ളി ഇടവകാംഗവും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയുമായിരുന്ന  ഭാഗ്യസ്മരണാർഹനായ പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് തിരുമേനിയുടെ 44-ാം  ഓർമ്മപ്പെരുന്നാൾ ആഗസ്റ്റ് 30, 31 (വെള്ളി, ശനി) ദിവസങ്ങളിൽ അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ വെച്ച് നടത്തപ്പെടുന്നു. ഓർമ്മപ്പെരുന്നാൾ ശുശ്രൂഷ കൾക്ക് പൗരസ്ത‌്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായു മായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ തിരുമനസുകൊണ്ട് മുഖ്യ കാർമികത്വം വഹിക്കും. 

ആഗസ്റ്റ് 30, നാളെ  പുതുപ്പള്ളി ഇടവകാംഗവും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയുമായിരുന്ന പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ 48-ാം ഓർമപ്പെരുന്നാൾ പങ്കെടുക്കുവാൻ, പോത്തംപുറത്തിന് പോകുവാൻ താല്പര്യം ഉള്ളവർ നാളെ 4.30 പി. എം. നു മുമ്പ് പള്ളിയിൽ എത്തുക.

പുതുപ്പള്ളി പള്ളിയിൽ എട്ടുനോമ്പാചരണം



പുതുപ്പള്ളി പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ നടക്കും.

വികാരി ഫാ. കുര്യാക്കോസ് ഈപ്പൻ ഊളയൽ, സഹ വികാരിമാരായ ഫാ. ബ്ലസൻ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ. വർഗീസ് പി.വർഗീസ് ആനി വയലിൽ, കൈക്കാരന്മാരായ ഫിലിപ്പോസ് വി. എബ്രഹാം വന്നല, എൻ.കെ.മാത്യു നെല്ലിശ്ശേരിൽ, സെക്രട്ടറി സിബി ജോസഫ് കൊക്കുറ എന്നിവർ നേതൃത്വം നൽകും.

🙏

ആഗസ്റ്റ് 30, നാളെ  പുതുപ്പള്ളി ഇടവകാംഗവും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയുമായിരുന്ന പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ 48-ാം ഓർമപ്പെരുന്നാൾ പങ്കെടുക്കുവാൻ, പോത്തംപുറത്തിന് പോകുവാൻ താല്പര്യം ഉള്ളവർ നാളെ 4.30 പി. എം. നു മുമ്പ് പള്ളിയിൽ എത്തുക.


2024, ഓഗസ്റ്റ് 14, ബുധനാഴ്‌ച

കുട്ടികൾക്ക് ക്യാംപുമായി പാറേട്ട് ആശുപത്രി

 


► നാളെ മുതൽ 31 വരെ

 സ്വാതന്ത്ര്യദിനത്തിന്റെ 78-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാളെ മുതൽ 31 വരെ പുതുപ്പള്ളി പാറേട്ട് മാർ ഇവാനിയോസ് ആശുപത്രി പുതുപ്പള്ളിയിലും സമീപപ്രദേശ ങ്ങളിലുള്ള കുട്ടികൾക്കായി മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നു. ശിശുരോഗ ചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡെന്റൽ, ഇഎൻടി, പീഡിയാട്രിക്, ജനറൽ മെഡിസിൻ വിഭാഗങ്ങളിലാണ് ക്യാംപ്  കൺസൽസ്റ്റേഷൻ ഫീസ് സൗജന്യം, വിദഗ്ധ പരിശോധന നിരക്കിൽ 22 ശതമാനം സൗജന്യം ലഭിക്കും.

ചീഫ് മെഡിക്കൽ ഓഫി സർ ഡോ. ജോയ് ക്യാംപ് ' ഉദ്ഘാടനം ചെയ്യും.

Phone:: 8078919514, 0481 2351036. 


പുതുപ്പള്ളി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ഇന്നും നാളെയും ആചരിക്കും.

 


"ദൈവ നാമം മഹത്വപെടുമാറാകട്ടെ"

പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ഇന്നും നാളെയും ആചരിക്കും.

ഇന്ന് (14-08-2024) 5.30ന് സന്ധ്യാ നമസ്കാരം, നാളെ (15-08-2024) രാവിലെ 6.30ന് പ്രഭാത നമസ്കാരം,  7ന് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന, പ്രദക്ഷിണം, നേർച്ച വിളമ്പ്.

1. നാളെ (15-08-2024) രാവിലെ പെരുന്നാളിനോടനുബന്ധിച്ച് പാച്ചോർ നേർച്ച ഉണ്ടായിരിക്കുന്നതാണ്.  

2. ഇന്ന് (14-08-2024) സന്ധ്യാ നമസ്കാരത്തിന് മുൻപായി ബഹുമാനപെട്ട അച്ചന്മാരുടെ സാന്നിദ്ധ്യത്തിൽ പ്രാർത്ഥനയോടുകൂടി പാച്ചോർ നേർചയ്ക്കുള്ള അരിയിടീൽ കർമ്മം നടത്തപ്പെടുന്നു. വൈകുന്നേരം 4.30 ന് എല്ലാ  അംഗങ്ങളും പള്ളിയിൽ എത്തിച്ചേരണം. പാച്ചോർ ഉണ്ടാക്കുവാൻ, എല്ലാവരും സഹകരിക്കണം.

3. നാളെ (15-08-2024) രാവിലെ 6 മണിക്ക്  പാച്ചോർ പാക്ക് ചെയ്യുവാൻ എല്ലാവരും പള്ളിയിൽ എത്തിച്ചേരണം.

4. കുർബ്ബാന കഴിഞ്ഞ് പ്രദക്ഷിണത്തിലും, നേർച്ചവിളമ്പിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണം എന്ന് ഓർമ്മിപ്പിക്കുന്നു.

"ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ"


15-08-2024 | പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ | പുതുപ്പള്ളി പള്ളി ||

Youtube Live  : https://youtube.com/live/bruTqiz0UY0?feature=share

06:30 am : പ്രഭാത നമസ്കാരം  

07.00 am :  വി. മൂന്നിന്മേൽ കുർബ്ബാന 

അഭി. സക്കറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ

(നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത)     


പുതുപ്പള്ളി പള്ളി (പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രം)


2024, ഓഗസ്റ്റ് 10, ശനിയാഴ്‌ച

വയനാട് പുനരധിവാസത്തിന് പുതുപ്പള്ളി പള്ളിയോട് ഒപ്പം നമുക്കും ചേരാം



മലങ്കര ഓർത്തഡോക്സ് സഭയുടെയും കോട്ടയം ഭദ്രാസനത്തിൻ്റെയും നേതൃത്വത്തിൽ വയനാട് പുനരധിവാസ പ്രവർത്തനങ്ങളിൽ  പുതുപ്പള്ളി സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയും പങ്കാളികളാകുന്നു. വീടും സ്ഥലവും ഉറ്റവരും നഷ്ടപെട്ട് മാനസികമായി തകർന്നു പോയ നമ്മുടെ സഹോദരങ്ങളെ ഉയർത്തി കൊണ്ടുവരാന്‍ നമ്മളാൽ കഴിയുന്ന വിധം സഹായിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണല്ലോ.....

ആയതിലേക്ക് എല്ലാ ഇടവക ജനങ്ങളിൽ നിന്നും ഒരു മാസത്തെ ദശാംശം സ്വീകരിക്കുന്നതിനായി ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വെള്ളിയാഴ്ചയും ഞായറാഴ്ചയും പ്രത്യേക  കൗണ്ടറുകൾ പള്ളിയിൽ പ്രവർത്തിക്കുന്നതാണ്. ബാക്കി ദിവസങ്ങളിൽ പള്ളി ഓഫീസിൽ നേരിട്ട് നൽകാവുന്നതാണ്. പുതുപ്പള്ളി പള്ളിയോടൊപ്പം ഈ കാരുണ്യ പ്രവര്‍ത്തിയില്‍ നമുക്കും നല്ല മനസ്സോടെ പങ്കാളികളാവാം.....