2015, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

പാറാട്ട് മാത്യൂസ്‌ മാർ ഇവാനിയോസ് തിരുമേനിയുടെ ദുഖറോനോ പെരുന്നാൾ


പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാഗവും, മുൻ വികാരിയും, മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസന മുൻ അധിപനും, പരിശുദ്ധ പാമ്പാടി  തിരുമേനിയുടെ പിൻഗാമിയും ആയിരുന്ന ഭാഗ്യസ്മരണർഹാനായ അഭിവന്യ  പാറാട്ട് മാത്യൂസ്‌ മാർ ഇവാനിയോസ് തിരുമേനിയുടെ 35 അം ദുഖറോനോ പെരുന്നാൾ ഓഗേസ്റ്റ് 31നു  മലങ്കര സഭ ഭക്തി ആദരവോടെ കൊണ്ടാടുന്നു. 

പ്രധാന പെരുന്നാൾ അഭിവന്യ പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന പാമ്പാടി മാർ കുരിയാക്കോസ് ദയറായിൽ  അഭിവന്യ പിതാക്കന്മാരുടെ പ്രധാന കാർമികത്വത്തിൽ നടത്തപെടുന്നു.