പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായ പൊന്നിൻകുരിശു സ്ഥാപിച്ചു. ഇന്നലെ രാവിലെ 8.30നാണു പൊന്നിൻകുരിശു പുറത്തെടുത്തത്. 401 പവൻ തൂക്കമുളള ഈ കുരിശ് പെരുന്നാൾ ദിനങ്ങളിൽ മാത്രമാണു പുറത്തെടുക്കാറുള്ളത്. രാവിലെ കുർബാനക്ക് – ഭദ്രാസന സെക്രട്ടറി ഫാ. പി.കെ.കുര്യാക്കോസ് പണ്ടാരക്കുന്നേൽ നേതൃത്വം നൽകി. സന്ധ്യാനമസ്കാരം– ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ്, തുടർന്ന് നടന്ന ഗീവർഗീസ് സഹദ അനുസ്മരണ പ്രഭാഷണം ഫാ.ഡോ. ബിജേഷ് ഫിലിപ്പ് നിർവഹിച്ചു.
വലിയ പെരുന്നാൾ ദിനമായ ഇന്ന് (7/5/2020) 8നു കുർബാന– ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ്, തുടർന്നു പെരുന്നാൾ വാഴ്‌വ്. ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധസംഘങ്ങൾക്കും വേണ്ടി പ്രത്യേക മധ്യസ്ഥപ്രാർഥന നടത്തും. ചടങ്ങുകളിൽ വിശ്വാസികൾക്കു പങ്കെടുക്കാനാവില്ല. വിശ്വാസികൾ അവരവരുടെ വീടുകളിലിരുന്നു പ്രാർഥിക്കണം.
ചടങ്ങുകൾ ഓൺലൈനിലൂടെ കാണുന്നതിനു ക്രമീകരണം ഉണ്ടെന്നു വികാരി ഫാ. എ.വി.വർഗീസ് ആറ്റുപുറം അറിയിച്ചു. പെരുന്നാളിന്റെ ചടങ്ങുകൾ എസിവി ന്യൂസ് പ്ലസ് (NO 111) ചാനലിലും ഇന്ത്യൻ ഓർത്തഡോക്സ് സഭ ഫെയ്സ്ബുക് പേജിലും, യുട്യൂബ് ചാനലിലും, പുതുപ്പള്ളി പള്ളി ഫെയ്സ്ബുക് പേജിലും, പുതുപ്പള്ളി പള്ളി വാർത്തകളുടെ വെബ്സൈറ്റിലും (http://www.puthuppallypally.net.in/p/live_1.html), www.puthuppallylive.com, പുതുപ്പള്ളി പള്ളി ആൻഡ്രോയ്ഡ് ആപ്ലിക്കേഷനിലും തത്സമയ സംപ്രേഷണം ഉണ്ടാകും.