തോട്ടയ്ക്കാട് ഗവ.ആയുർവേദ ആശുപത്രിയിൽ ആരംഭിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പുതുപ്പള്ളി പള്ളിയുടെ സഹകരണത്തിൽ അം സ്ഥാപിക്കുന്ന ഓക്സിജൻ പാർലറിനുള്ള സഹായധനം വികാരി എ.വി.വർഗീസ് ആറ്റുപുറത്ത് പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് | പ്രഫ.ടോമിച്ചൻ ജോസഫിനു കൈമാറുന്നു
തോട്ടയ്ക്കാട് ഗവണ്മെന്റ് ആശുപത്രിയിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പുതുപ്പള്ളി പള്ളിയുടെയും, ഇടവകാംഗമായ വന്നല ഫിലിപ്പോസ് വി ഏബ്രഹാമിന്റെയും സഹകരണത്തോടെ സ്ഥാപിക്കുന്ന ഓക്സിജൻ പാർലറിനുള്ള ധനസഹായം പുതുപ്പള്ളി പള്ളി വികാരി റവ.ഫാ.എ.വി വർഗീസ് ആറ്റുപുറത്ത് പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊ.ടോമിച്ചൻ ജോസഫിന് കൈമാറി.
പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ സിബി ജോൺ, പഞ്ചായത്ത് മെംബർമാരായ സി. എസ്. സുധൻ, വൽസമ്മ മാണി, സഹവികാരി റവ.ഫാ.ഏബ്രഹാം ജോൺ,കൈക്കാരന്മാരായ പി.റ്റി വർഗീസ്, കെ.ജെ.സ്കറിയ, സെക്രട്ടറി റോണി സി വർഗീസ് എന്നിവർ സംബന്ധിച്ചു.