ദേശത്തിനു ആത്മീയ അനുഭവങ്ങളുടെ നിറവു പകരുന്ന പുതുപ്പള്ളി പെരുന്നാളിന്റെ പുണ്യദിനങ്ങൾ ഇന്നും നാളെയും. പള്ളിയിലെ ചടങ്ങുകൾ. ഓൺലൈനിൽ കാണാം. കർശന നിയന്ത്രണങ്ങളോടെ ദേവാലയത്തിൽ പ്രാർഥിക്കാൻ അവസരമുണ്ട്. പുതുപ്പള്ളി പള്ളിയുടെ പ്രത്യേകതയായ ചരിത്ര പ്രസിദ്ധമായ പൊന്നിൻകുരിശ് തോണോസിൽ പ്രതിഷ്ഠിക്കുന്ന ചടങ്ങ് ഇന്നാണ്. രാവിലെ 10ന് ചടങ്ങ് നടത്തും. ചടങ്ങുകൾ തത്സമയം ഓൺലൈനിൽ കാണാൻ ക്രമീകരണം ഏർപ്പെടുത്തി. വിശുദ്ധ ഗീവർഗീസ് സഹദായുടെ ശക്തിയും ചൈതന്യവും ആവാഹിച്ചിട്ടുള്ളതെന്നു വിശ്വസിക്കുന്ന 401 പവൻ തുക്കമുള്ള പൊന്നിൻകുരിശ് പെരുന്നാൾ ദിനങ്ങളിൽ മാത്രമാണ് പുറത്തെടുക്കുന്നത്.
പുതുപ്പള്ളി പെരുന്നാളിന്റെ പ്രധാന ദിനങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചിന്മേൽ കുർബാനയും ഒൻപതിന്മേൽ കുർബാനയും മൂന്നിന്മേൽ കുർബാന യായി ക്രമീകരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആളുകളുടെ എണ്ണം കുറയ്ക്കാനാണ് ഈ തീ രുമാനമെന്ന് വികാരി ഫാ.എ.വി. വർഗീസ് ആറ്റുപുറത്ത് അറിയി ച്ചു.
നേർച്ച കാഴ്ചകൾ അയയ്ക്കാം - നേർച്ച കാഴ്ചകൾ അയയ്ക്കാൻ ക്രമീകരണം ഏർപ്പെടുത്തി. പ്രാർഥന വിഷയങ്ങൾ ഇമെയിലായും അയച്ചു നൽകാം ( puthuppallypally123@gmail.com). നേർച്ച കാഴ്ചകൾ അയക്കേണ്ടത്: ഫെഡറൽ ബാങ്ക്, പുതുപ്പള്ളി ശാഖ, അക്കൗണ്ട് നമ്പർ12740100049276, IFSC CODE- FDRL0001274.
ഇന്ന് മൂന്നിന്മേൽ കുർബാന - ഇന്നു 7ന് പ്രഭാത നമസ്കാരം. തുടർന്നു നടക്കുന്ന അഞ്ചിന്മേൽ കുർബാന മൂന്നിന്മേൽ കുർബാനയായി മാറ്റി ക്രമീകരിച്ചു. 8ന് കുർ ബാനയ്ക്കു ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മുഖ്യകാർമി കത്വം വഹിക്കും. 5.30ന് സന്ധ്യാനമസ്കാരത്തിനു ഡോ. യൂഹാ നോൻ മാർ ദിയകോറസ് മുഖ്യകാർമികത്വം വഹിക്കും. 6.30ന് ഫാ.അലക്സ് ജോൺ ഗീവർഗീസ് സഹദാ അനുസ്മരണ പ്രഭാഷ ണം നിർവഹിക്കും.