2021, മേയ് 7, വെള്ളിയാഴ്‌ച

വിശ്വാസിമനസ്സുകളിൽ അനുഗ്രഹമേകി പുതുപ്പള്ളി പെരുന്നാൾ ഇന്ന്

 പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു ഡോ.യൂഹാനോൻ മാർ ദിമെത്രയോസിന്റെ മുഖ്യകാർമികത്വത്തിൽ പൊന്നിൻകുരിശ് ത്രോണോസിൽ പ്രതിഷ്ഠിക്കുന്നു. ഫാ. ഏബ്രഹാം ജോൺ തെക്കേത്തറയിൽ, തോമസ് ഏബ്രഹാം കുറിയന്നൂർ കോറെപ്പിസ്കോപ്പ, വികാരി ഫാ. എ.വി.വർഗീസ് ആറ്റുപുറത്ത്, സി.ജോൺ ചിറത്തലാട്ട് കോറെപ്പിസ്കോപ്പ, ഫാ. ജയ് സഖറിയ മൂലക്കാട്ട് എന്നിവർ സമീപം.


വിശ്വാസിമനസ്സുകളിൽ അനുഗ്രഹം നിറയുന്ന പുതുപ്പള്ളി പെരുന്നാളിന്റെ പുണ്യദിനം ഇന്ന്. കോവിഡിന്റെ സാഹചര്യ ത്തിൽ പെരുന്നാൾ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി ക്രമീകരിച്ചപ്പോൾ ഇന്നു നടക്കേണ്ടിയിരുന്ന വെച്ചുട്ട് ജനമനസ്സുകളിൽ ഓർമകളുടെ വിരുന്നാകും.

ജാതിമതഭേദമില്ലാതെ പതിനായിരക്കണക്കിനു വിശ്വാസികളാണു മുൻകാലങ്ങളിൽ ഈ ദിനത്തിൽ നടക്കുന്ന പുതുപ്പള്ളി പുണ്യാളന്റെ വെച്ചുട്ടിലും നേർച്ചവിളമ്പിലും പങ്കെടുക്കാൻ എത്തി ക്കൊണ്ടിരിക്കുന്നത്. നാടിന്റെ എല്ലാ വഴികളും പുതുപ്പള്ളിയിലേക്ക് ഒഴുകിയെത്തേണ്ട പുണ്യദിനം കൂടിയായിരുന്നു ഇന്നത്തെ ദിനം എന്ന് പഴമക്കാർ പറയുന്നു.

 പുതുപ്പള്ളി പുണ്യാളന്റെ വെച്ചുട്ടിൽ പങ്കെടുക്കാൻ സാധിക്കുന്നതു ഭാഗ്യമായും അനുഗ്രഹ നിറവായും ആണു ഭക്തർ കരുതിയിരുന്നത്. വെച്ചുട്ടിന്റെ ചോറ് കുട്ടികൾക്ക് ആദ്യ ചോറൂട്ടായും നടത്താൻ വർഷം തോറും ആളുകളുടെ എണ്ണം കൂടിയിരുന്നു.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ
പൂർണമായും പാലിച്ചാണു പള്ളി അധികൃതർ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇന്നലത്തെ അഞ്ചിൻമേൽ കുർബാന മുന്നിന്മേൽ കുർബാനയായി ക്രമീകരിച്ചിരുന്നു. ഡോ.യൂഹാനോൻ മാർ ദിമെ ത്രയോസ്  മുഖ്യകാർമികത്വം വഹിച്ചു. തുടർന്നു പെരുന്നാളിന്റെ പ്രധാന ചടങ്ങായ പൊന്നിൻ കുരിശ് സ്ഥാപിക്കൽ നടന്നു. 401പവൻ തൂക്കമുള്ള ഈ കുരിശ് പെരുന്നാൾ ദിനങ്ങളിൽ മാത്രമാണു പുറത്തെടുക്കുന്നത്. മാർ ദിമെത്രയോസിന്റെ മുഖ്യ കാർമികത്വത്തിലാണു പൊന്നിൻ കുരിശ് ത്രോണോസിൽ പ്രതിഷ്ഠിച്ചത്. തോമസ് ഏബ്രഹാം കുറിയന്നൂർ കോറെപ്പിസ്കോപ്പ, ജോൺ സി.ചിറത്തിലാട്ട് കോറെ പ്പിസ്കോപ്പ, വികാരി ഫാ. എ.വി. വര്ഗീസ് ആറ്റുപുറത്തു, വികാരിമാരായ ഫാ.അലക്സി മാത്യുസ് മുണ്ടുകുഴിയിൽ, ഫാ.ഏ ബ്രഹാം ജോൺ തെക്കേത്തറയിൽ എന്നിവർ പങ്കെടുത്തു. സന്ധ്യാനമസ്കാരത്തിനു ഡോ. യൂഹാനോൻ മാർ ദിയസ്കോറ സ് മുഖ്യകാർമികത്വം വഹിച്ചു. 

ഒൻപതിന്മേൽ കുർബാനയും മുന്നിന്മേൽ കുർബാനയായി ക്രമീകരിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞു പള്ളി ക്കു ചുറ്റി പ്രദക്ഷിണത്തോടെ പെരുന്നാൾ ചടങ്ങുകൾ സമാപി ക്കും. തുടർച്ചയായി 2-ാം വർഷ വും പെരുന്നാൾ ആഘോഷങ്ങൾ കോവിഡ് സാഹചര്യത്തിൽ ദേശക്കാർക്ക് നഷ്ടമാകുന്ന ഓർമകളിൽ വെടിക്കെട്ടും ദീപക്കാഴ്ചികളും ഉണ്ട്. മുൻകാലങ്ങളിലെ പെരുന്നാൾ ദിനങ്ങളിൽ നടത്തി യിരുന്ന ദീപക്കാഴ്ചകളും വെടിക്കെട്ടും മനോഹര കാഴ്ചകളായി രുന്നു. മുൻകാലങ്ങളിൽ നടത്തിയിരുന്ന ലക്ഷദീപവും ആകർഷണീയ വിരുന്നായിരുന്നു. പള്ളിയുടെ മുൻപിലെ പാടത്തും ദീപക്കാഴ്ചകൾ ഒരുക്കിയിരുന്നു.  വെടിക്കെട്ടിന്റെ വിസ്മയക്കാഴ്ചകൾ കാണാൻ നാട് ഒരുമിക്കുന്നതും കോവിഡ് കാല പെരുന്നാളിലെ ഓർമച്ചിത്രം ആകുന്നു.

പെരുന്നാൾ ഇന്ന് 
  • പ്രഭാതനമസ്കാരം- 5.00 
  • കുർബാന- ഫാ.പി.കെ.കുര്യാ ക്കോസ് പണ്ടാരക്കുന്നേൽ- 5.30
  • പ്രഭാതനമസ്കാരം- 8.00 
  • മൂന്നിന്മേൽ കുർബാന- ഡോ.യൂ ഹാനോൻ മാർ ദിയസ്കോറസ് - 9.00.





© 2021 Puthuppally Pally Varthakal™