2017, ഏപ്രിൽ 30, ഞായറാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ - പൊതുസമ്മേളനം ഇന്ന് (30/04/2017)


ഇന്നു 8.30നു കുർബാനയ്ക്കു ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് കാർമികത്വം വഹിക്കും. 11നു പൊതുസമ്മേളനത്തിൽ ഓർഡർ ഓഫ് സെന്റ് ജോർജ്, ജോർജിയൻ ചാരിറ്റി അവാർഡ് എന്നിവയുടെ സമർപ്പണവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭാ സ്ഥാനികൾക്ക് ആദരവും നൽകും.

പുതുപ്പള്ളി പെരുന്നാൾ ഇന്ന്


  • കുർബാന – ഫാ. തോമസ് വർഗീസ് കാവുങ്കൽ – 6.00 am
  • പ്രഭാത നമസ്കാരം – 7.30 am
  • കുർബാന– ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് – 8.30 am,
  • പൊതുസമ്മേളനം, അവാർഡ്ദാനം – മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വർഗീസ് കുര്യൻ, സിനിമാതാരം ഫഹദ് ഫാസിൽ, സിസ്റ്റർ ലൂസി കുര്യൻ–11.00 am

പെരുന്നാളിന്റെ രണ്ടാം ദിനമായിരുന്ന ഇന്നലെ കുർബാനയ്ക്കു ഫാ. വി.എം.ഏബ്രഹാം വാഴക്കൽ കാർമികത്വം വഹിച്ചു. യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ടിറ്റോ പി.തോമസ് മെമ്മോറിയൽ അഖില കേരള ചിത്രരചന മൽസരം ‘നിറച്ചാർത്ത്’ നടത്തി. 





2017, ഏപ്രിൽ 28, വെള്ളിയാഴ്‌ച

പുതുപ്പള്ളി പള്ളി പെരുന്നാളിനു ഇന്ന് തുടക്കം.

ഇന്ന് രണ്ടിന് കൊടിമര ഘോഷയാത്ര. അഞ്ചിനു കൊടിയേറ്റ്

പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനു ഇന്ന് തുടക്കം. ഇന്ന് രണ്ടിന് കൊടിമര ഘാഷയാത്രയെ തുടർന്ന് അഞ്ചിനു ഡോ. യുഹാനോൻ മാർ ദിയസ്കോറസ് കൊടിയേറ്റും

29ന് ഒൻപതിനു യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ചിത്രരചനാ മൽസരം -നിറച്ചാർത്ത്. ഞായറാഴ്ച രാവിലെ 11നു പൊതുസമ്മേളനം. മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി വ്യവസായി ഡോ.വർഗീസ് കുര്യനു ഓർഡർ ഓഫ് സെന്റ് ജോർജ് ബഹുമതിയും മാഹേർ സ്നേഹഭവൻ ഡയറക്ടർ സിസ്റ്റർ ലൂസി കുര്യന് ജോർജിയൻ ചാരിറ്റി പുരസ്കാരവും സമർപ്പിക്കും. പുതിയ സഭാ സ്ഥാനികളെ ആദരിക്കും. നടൻ ഫഹദ് ഫാസിൽ ചിതരചനാ മൽസര വിജയികൾക്കു സമ്മാനങ്ങൾ നൽകും.

മേയ് ഒന്നിന് ഒൻപതിനു വെച്ചുട്ടിനുള്ള മാങ്ങ അരിയൽ, ഉദ്ഘാടനം നഗരസഭാധ്യക്ഷ ഡോ. പി .ആർ. സോനം. തീർഥാടന ദിനമായ ആറിന് ഏഴരയ്ക്ക് ഹിന്ദിയിൽ കുർബാന, വൈകിട്ട് 6.45നു പ്രദക്ഷിണം, എട്ടിനു പരിചമുട്ടുകളി തുടർന്ന് കരിമരുന്നു കലാപ്രകടനം.

ഏഴിന് 7.15ന് അഞ്ചിൻ മേൽ കുർബാനയ്ക്ക് കണ്ടനാട് വെസ്റ്റ ഭദ്രാസനാധിപൻ ഡോ. മാത്യുസ് മാർ സേവേറിയോസ് മുഖ്യകാർമികനാകും. 11ന് ചരിത്രപ്രസിദ്ധമായ പൊൻകുരിശ് സ്കഥാപിക്കൽ. രണ്ടിന് വിറകിടീൽ ഘോഷയാത്രയും നാലിന് വിറകിടീലും.

പ്രധാന പെരുനാൾ ദിനമായ എട്ടിന് രാവിലെ ഒൻപതിനു നടക്കുന്ന ഒൻപതിൻമേൽ കുർബാനയ്ക്കു കൊൽക്കത്ത ഭദാസനാധിപൻ ഡോ. ജോസ ഫ് മാർ ദിവന്നാസിയോസ് മുഖ്യ കാർമികനാകും. 11.30നു വെച്ചുട്ട്, നാലിന് നേർച്ച വിളമ്പ്.

14നു രാവിലെ 8.45നു മുന്നിൻമേൽ കുർബാന, തൃശൂർ ഭദ്രാസനാധിപൻ ഡോ. യുഹാനോൻമാർ മിലിത്തിയോസ്. 11ന് കൊടിയിറക്ക്

പെരുന്നാൾ ദിനങ്ങളിൽ കുർബാനകളും വിവിധ വൈദികരുടെ പ്രഭാഷണങ്ങളുമുണ്ട്. ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ അറിയിച്ചു.





2017, ഏപ്രിൽ 27, വ്യാഴാഴ്‌ച

പുതുപ്പള്ളി പള്ളിയില്‍ മുത്തശ്ശിമാവിന് ആദരം

മുത്തശ്ശിമാവിനെ പൊന്നാട അണിയിച്ചും  വൃക്ഷാസനം ചെയ്തും ആദരിച്ചപ്പോള്‍......

വലിയപള്ളിയങ്കണത്തിലെ മുത്തശ്ശിമാവ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആദരവ് ഏറ്റുവാങ്ങി. ഭൗമദിനാചരണത്തിന്റെ ഭാഗമായാണ് ആദരവ് സംഘടിപ്പിച്ചത്. പള്ളിമുറ്റത്ത് നൂറ്റാണ്ടുകളായി നിറസാന്നിധ്യമായ നാട്ടുമാവുമുത്തശ്ശിയെ ആദരിക്കുന്ന ചടങ്ങ് പള്ളി വികാരി ഫാ. കുര്യന്‍ തോമസ് കരിപ്പാല്‍ ഉദ്ഘാടനം ചെയ്തു.

 ഒ.ബി.വി.എസ്. യൂണിറ്റ് സൂപ്രണ്ട് ജയിംസ് പി.ചാക്കോ അധ്യക്ഷത വഹിച്ചു. കേരള വനം വന്യജീവി ബോര്‍ഡ് അംഗം കെ.ബിനു മാവിനെ പൊന്നാട അണിയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ ഡോ. രാജേഷ് കടമാന്‍ചിറ കുട്ടികളെക്കൊണ്ട് മരത്തിന് ചുറ്റും നിര്‍ത്തി വൃക്ഷാസനം ചെയ്യിച്ചു.

പള്ളി ട്രസ്റ്റിമാരായ കുര്യന്‍ തോമസ് പോട്ടയ്ക്കാവയലില്‍, ജെയിംസ് കുട്ടി പാലാക്കുന്നേല്‍, എം.ആര്‍.ഗോപാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. ആദരിക്കല്‍ ചടങ്ങിന് പുതുപ്പള്ളി പള്ളിയിലെ ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂളാണ് മുന്‍കൈയെടുത്തത്. സംസ്ഥാന വൃക്ഷപരിസ്ഥിതി സംരക്ഷണസമിതിയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

2017, ഏപ്രിൽ 5, ബുധനാഴ്‌ച

അഡ്വ. ബിജു ഉമ്മന്‍ മലങ്കര അസോസിയേഷന്‍ സെക്രട്ടറി


മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയുടെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മന്‍ വിജയിച്ചു. 108 വോട്ട്. മൂന്നാം വട്ടം സെക്രട്ടറി സ്ഥാനത്തെക്കു മത്സരിച്ച ഡോ. ജോര്‍ജ് ജോസഫിനു 77 വോട്ട് കിട്ടി. ബാബുജി ഈശോക്ക് 14 വോട്ട് കിട്ടി. രണ്ട് വോട്ട് അസാധുവായി.  ആകെ 208 വോട്ടിൽ 201 എണ്ണം പോൾ ചെയ്തു.

പുതിയ മാനേജിങ് കമ്മിറ്റിയുടെ പ്രഥമയോഗം കോട്ടയം വൈദീക സെമിനാരി ഓഡിറ്റോറിയത്തിൽ ചേർന്നാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. ഡോ. യൂഹാനോൻ മാർ തേവോദോറോസ് മ്രെതാപ്പൊലീത്ത ധ്യാനം നയിച്ചു. വൈദീകട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോൺ മിനിറ്റ്സ് അവതരിപ്പിച്ചു. പരിശുദ്ധ കാതോലിക്കാ ബാവാ നിയോഗിച്ചതനുസരിച്ച് ഡോ. യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പൊലീത്താ യോഗനടപടികൾ നിയന്ത്രിച്ചു. ഡോ. വർഗീസ് പുന്നൂസ് റിട്ടേണിങ് ആഫീസറായിരുന്നു.

സഭാ മാനേജിങ് കമ്മിറ്റി അംഗമായി 23 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരണം ഭദ്രാസനത്തിലെ കവിയൂർ സ്ലീബാ പള്ളി ഇടവകാംഗമാണ്. ഇടവക സെക്രട്ടറി, സൺഡേസ്‌ക്കൂൾ ഹെഡ്‌മാസ്റ്റർ, സുവിശേഷ സംഘം ഡിസ്ട്രിക്റ്റ് ഓർഗനൈസർ, നിരണം ഭദ്രാസന കൗൺസിൽ അംഗം, സഭയുടെ റൂൾസ് കമ്മിറ്റി, ലീഗൽ കമ്മീഷൻ, 2008-ൽ എപ്പിസ്‌ക്കോപ്പൽ തെരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റി, കാതോലിക്കേറ്റ് & എം.ഡി സ്‌ക്കൂൾസ് ഗവേണിങ് ബോർഡ് എന്നിവയിൽ അംഗവും വിവാഹസഹായ പദ്ധതി, പരുമലയിൽ നടന്ന മൂന്ന് മലങ്കര അസോസിയേഷൻ യോഗങ്ങളുടെയും പബ്ലിസിറ്റി കമ്മിറ്റി എന്നിവയുടെ കൺവീനർ, പുനർവിവാഹം സംബന്ധിച്ചുള്ള പരിശുദ്ധ ബാവായുടെ നിയമോപദേഷ്ടാവ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

നിരണം സെന്റ് മേരീസ് സ്‌ക്കൂൾ അദ്ധ്യാപിക ആശാ ജേക്കബ് ഭാര്യയും, ക്രിസ്റ്റീന മറിയം മാത്യൂ (പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അദ്ധ്യാപിക) ജേക്കബ് എം. ഉമ്മൻ (തിരുവനന്തപുരം ടെക്നോപാർക്ക് ഉദ്യോഗസ്ഥൻ) എന്നിവർ മക്കളുമാണ്.