ഇന്ന് രണ്ടിന് കൊടിമര ഘോഷയാത്ര. അഞ്ചിനു കൊടിയേറ്റ്
പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനു ഇന്ന് തുടക്കം. ഇന്ന് രണ്ടിന് കൊടിമര ഘാഷയാത്രയെ തുടർന്ന് അഞ്ചിനു ഡോ. യുഹാനോൻ മാർ ദിയസ്കോറസ് കൊടിയേറ്റും29ന് ഒൻപതിനു യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ചിത്രരചനാ മൽസരം -നിറച്ചാർത്ത്. ഞായറാഴ്ച രാവിലെ 11നു പൊതുസമ്മേളനം. മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി വ്യവസായി ഡോ.വർഗീസ് കുര്യനു ഓർഡർ ഓഫ് സെന്റ് ജോർജ് ബഹുമതിയും മാഹേർ സ്നേഹഭവൻ ഡയറക്ടർ സിസ്റ്റർ ലൂസി കുര്യന് ജോർജിയൻ ചാരിറ്റി പുരസ്കാരവും സമർപ്പിക്കും. പുതിയ സഭാ സ്ഥാനികളെ ആദരിക്കും. നടൻ ഫഹദ് ഫാസിൽ ചിതരചനാ മൽസര വിജയികൾക്കു സമ്മാനങ്ങൾ നൽകും.
മേയ് ഒന്നിന് ഒൻപതിനു വെച്ചുട്ടിനുള്ള മാങ്ങ അരിയൽ, ഉദ്ഘാടനം നഗരസഭാധ്യക്ഷ ഡോ. പി .ആർ. സോനം. തീർഥാടന ദിനമായ ആറിന് ഏഴരയ്ക്ക് ഹിന്ദിയിൽ കുർബാന, വൈകിട്ട് 6.45നു പ്രദക്ഷിണം, എട്ടിനു പരിചമുട്ടുകളി തുടർന്ന് കരിമരുന്നു കലാപ്രകടനം.
ഏഴിന് 7.15ന് അഞ്ചിൻ മേൽ കുർബാനയ്ക്ക് കണ്ടനാട് വെസ്റ്റ ഭദ്രാസനാധിപൻ ഡോ. മാത്യുസ് മാർ സേവേറിയോസ് മുഖ്യകാർമികനാകും. 11ന് ചരിത്രപ്രസിദ്ധമായ പൊൻകുരിശ് സ്കഥാപിക്കൽ. രണ്ടിന് വിറകിടീൽ ഘോഷയാത്രയും നാലിന് വിറകിടീലും.
പ്രധാന പെരുനാൾ ദിനമായ എട്ടിന് രാവിലെ ഒൻപതിനു നടക്കുന്ന ഒൻപതിൻമേൽ കുർബാനയ്ക്കു കൊൽക്കത്ത ഭദാസനാധിപൻ ഡോ. ജോസ ഫ് മാർ ദിവന്നാസിയോസ് മുഖ്യ കാർമികനാകും. 11.30നു വെച്ചുട്ട്, നാലിന് നേർച്ച വിളമ്പ്.
14നു രാവിലെ 8.45നു മുന്നിൻമേൽ കുർബാന, തൃശൂർ ഭദ്രാസനാധിപൻ ഡോ. യുഹാനോൻമാർ മിലിത്തിയോസ്. 11ന് കൊടിയിറക്ക്
പെരുന്നാൾ ദിനങ്ങളിൽ കുർബാനകളും വിവിധ വൈദികരുടെ പ്രഭാഷണങ്ങളുമുണ്ട്. ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ അറിയിച്ചു.