ഇന്നു 8.30നു കുർബാനയ്ക്കു ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് കാർമികത്വം വഹിക്കും. 11നു പൊതുസമ്മേളനത്തിൽ ഓർഡർ ഓഫ് സെന്റ് ജോർജ്, ജോർജിയൻ ചാരിറ്റി അവാർഡ് എന്നിവയുടെ സമർപ്പണവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭാ സ്ഥാനികൾക്ക് ആദരവും നൽകും.
∙പുതുപ്പള്ളി പെരുന്നാൾ ഇന്ന്
- കുർബാന – ഫാ. തോമസ് വർഗീസ് കാവുങ്കൽ – 6.00 am
- പ്രഭാത നമസ്കാരം – 7.30 am
- കുർബാന– ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് – 8.30 am,
- പൊതുസമ്മേളനം, അവാർഡ്ദാനം – മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വർഗീസ് കുര്യൻ, സിനിമാതാരം ഫഹദ് ഫാസിൽ, സിസ്റ്റർ ലൂസി കുര്യൻ–11.00 am
പെരുന്നാളിന്റെ രണ്ടാം ദിനമായിരുന്ന ഇന്നലെ കുർബാനയ്ക്കു ഫാ. വി.എം.ഏബ്രഹാം വാഴക്കൽ കാർമികത്വം വഹിച്ചു. യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ടിറ്റോ പി.തോമസ് മെമ്മോറിയൽ അഖില കേരള ചിത്രരചന മൽസരം ‘നിറച്ചാർത്ത്’ നടത്തി.