2021, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച
ഡോ. മാത്യൂസ് മാർ സേവേറിയോസ് കാതോലിക്കാ ബാവയാവും
2021, മേയ് 15, ശനിയാഴ്‌ച
പുതുപ്പള്ളി പള്ളിയുടെ സഹകരണത്തോടെ തോട്ടയ്ക്കാട് ആശുപത്രിയിൽ ഓക്സിജൻ പാർലർ സ്ഥാപിക്കുന്നു
തോട്ടയ്ക്കാട് ഗവണ്മെന്റ് ആശുപത്രിയിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പുതുപ്പള്ളി പള്ളിയുടെയും, ഇടവകാംഗമായ വന്നല ഫിലിപ്പോസ് വി ഏബ്രഹാമിന്റെയും സഹകരണത്തോടെ സ്ഥാപിക്കുന്ന ഓക്സിജൻ പാർലറിനുള്ള ധനസഹായം പുതുപ്പള്ളി പള്ളി വികാരി റവ.ഫാ.എ.വി വർഗീസ് ആറ്റുപുറത്ത് പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊ.ടോമിച്ചൻ ജോസഫിന് കൈമാറി.
പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ സിബി ജോൺ, പഞ്ചായത്ത് മെംബർമാരായ സി. എസ്. സുധൻ, വൽസമ്മ മാണി, സഹവികാരി റവ.ഫാ.ഏബ്രഹാം ജോൺ,കൈക്കാരന്മാരായ പി.റ്റി വർഗീസ്, കെ.ജെ.സ്കറിയ, സെക്രട്ടറി റോണി സി വർഗീസ് എന്നിവർ സംബന്ധിച്ചു.
2021, മേയ് 11, ചൊവ്വാഴ്ച
ഒപ്പമുണ്ട് ഞങ്ങൾ!; യുവജന പ്രസ്ഥാനം
പ്രിയ ഇടവകജനങ്ങളെ .........
കോവിഡിൻ്റെയും ലോക് ഡൗണിൻ്റെയും പശ്ചാത്തലത്തിൽ , നമ്മുടെ ഇടവകയിലെ പല ഭവനങ്ങളിൽ കോവിഡ് ബാധിതരും, ക്വാറന്റൈൻനിൽ കഴിയുന്നവർക്കും മരുന്നിനും, മറ്റ് അത്യാവശ്യ സാധനങ്ങൾക്കും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ അറിയിക്കുന്ന പക്ഷം മരുന്നുകൾ,അത്യാവശ്യ സാധനങ്ങൾ എന്നിവ എത്തിച്ചു നൽകാൻ പുതുപ്പള്ളി പള്ളി യുവജനപ്രസ്ഥാനം അംഗങ്ങൾ സേവന സന്നദ്ധരായി നിൽക്കുന്നു.
Covid പ്രോട്ടോകോൾ അനുസരിച്ച് മരുന്നുകൾ,അത്യാവശ്യ സാധനങ്ങൾ,കോവിഡ് രോഗ സംബന്ധമായ മറ്റ് എന്ത് സഹായവും ലഭിക്കുവാൻ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
ബിയോൺ -8848814142
ക്രിസ്റ്റി - 9495358671
സുബിൻ - 9847847234
ജിജോ - 9048448847
രാഹുൽ - 8593849659
നമ്മുടെ എല്ലാ ഇടവക ജനങ്ങൾക്കും ഈ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്.
ഈ ദുഷ്കാലം മാറി പോകുവാൻ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കാം . പരിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയിൽ അഭയപെട്ട് കൊണ്ട്....
സ്നേഹപൂർവം
പ്രസ്ഥാന സെക്രട്ടറി
ബിയോൺ ഫിലിപ്പ്
2021, മേയ് 8, ശനിയാഴ്‌ച
പുതുപ്പള്ളി പെരുന്നാൾ സമാപിച്ചു.
2021, മേയ് 7, വെള്ളിയാഴ്‌ച
വിശ്വാസിമനസ്സുകളിൽ അനുഗ്രഹമേകി പുതുപ്പള്ളി പെരുന്നാൾ ഇന്ന്
- പ്രഭാതനമസ്കാരം- 5.00
- കുർബാന- ഫാ.പി.കെ.കുര്യാ ക്കോസ് പണ്ടാരക്കുന്നേൽ- 5.30
- പ്രഭാതനമസ്കാരം- 8.00
- മൂന്നിന്മേൽ കുർബാന- ഡോ.യൂ ഹാനോൻ മാർ ദിയസ്കോറസ് - 9.00.
2021, മേയ് 6, വ്യാഴാഴ്‌ച
പുതുപ്പള്ളി പള്ളിയിൽ പൊന്നിൻകുരിശ് പ്രതിഷ്ഠിക്കൽ ഇന്ന്
ദേശത്തിനു ആത്മീയ അനുഭവങ്ങളുടെ നിറവു പകരുന്ന പുതുപ്പള്ളി പെരുന്നാളിന്റെ പുണ്യദിനങ്ങൾ ഇന്നും നാളെയും. പള്ളിയിലെ ചടങ്ങുകൾ. ഓൺലൈനിൽ കാണാം. കർശന നിയന്ത്രണങ്ങളോടെ ദേവാലയത്തിൽ പ്രാർഥിക്കാൻ അവസരമുണ്ട്. പുതുപ്പള്ളി പള്ളിയുടെ പ്രത്യേകതയായ ചരിത്ര പ്രസിദ്ധമായ പൊന്നിൻകുരിശ് തോണോസിൽ പ്രതിഷ്ഠിക്കുന്ന ചടങ്ങ് ഇന്നാണ്. രാവിലെ 10ന് ചടങ്ങ് നടത്തും. ചടങ്ങുകൾ തത്സമയം ഓൺലൈനിൽ കാണാൻ ക്രമീകരണം ഏർപ്പെടുത്തി. വിശുദ്ധ ഗീവർഗീസ് സഹദായുടെ ശക്തിയും ചൈതന്യവും ആവാഹിച്ചിട്ടുള്ളതെന്നു വിശ്വസിക്കുന്ന 401 പവൻ തുക്കമുള്ള പൊന്നിൻകുരിശ് പെരുന്നാൾ ദിനങ്ങളിൽ മാത്രമാണ് പുറത്തെടുക്കുന്നത്.
പുതുപ്പള്ളി പെരുന്നാളിന്റെ പ്രധാന ദിനങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചിന്മേൽ കുർബാനയും ഒൻപതിന്മേൽ കുർബാനയും മൂന്നിന്മേൽ കുർബാന യായി ക്രമീകരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആളുകളുടെ എണ്ണം കുറയ്ക്കാനാണ് ഈ തീ രുമാനമെന്ന് വികാരി ഫാ.എ.വി. വർഗീസ് ആറ്റുപുറത്ത് അറിയി ച്ചു.
നേർച്ച കാഴ്ചകൾ അയയ്ക്കാം - നേർച്ച കാഴ്ചകൾ അയയ്ക്കാൻ ക്രമീകരണം ഏർപ്പെടുത്തി. പ്രാർഥന വിഷയങ്ങൾ ഇമെയിലായും അയച്ചു നൽകാം ( puthuppallypally123@gmail.com). നേർച്ച കാഴ്ചകൾ അയക്കേണ്ടത്: ഫെഡറൽ ബാങ്ക്, പുതുപ്പള്ളി ശാഖ, അക്കൗണ്ട് നമ്പർ12740100049276, IFSC CODE- FDRL0001274.
ഇന്ന് മൂന്നിന്മേൽ കുർബാന - ഇന്നു 7ന് പ്രഭാത നമസ്കാരം. തുടർന്നു നടക്കുന്ന അഞ്ചിന്മേൽ കുർബാന മൂന്നിന്മേൽ കുർബാനയായി മാറ്റി ക്രമീകരിച്ചു. 8ന് കുർ ബാനയ്ക്കു ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മുഖ്യകാർമി കത്വം വഹിക്കും. 5.30ന് സന്ധ്യാനമസ്കാരത്തിനു ഡോ. യൂഹാ നോൻ മാർ ദിയകോറസ് മുഖ്യകാർമികത്വം വഹിക്കും. 6.30ന് ഫാ.അലക്സ് ജോൺ ഗീവർഗീസ് സഹദാ അനുസ്മരണ പ്രഭാഷ ണം നിർവഹിക്കും.
2021, മേയ് 5, ബുധനാഴ്‌ച
പുതുപ്പള്ളി പെരുന്നാൾ: കൺവൻഷൻ പ്രസംഗങ്ങൾ ഉപേക്ഷിച്ചു.
കോവിഡ് നിയന്തണങ്ങൾ കർശനമാക്കിയതോടെ പുതുപ്പള്ളി പെരുന്നാളിന്റെ ഭാഗമായ കൺവൻഷൻ പ്രസംഗങ്ങളും ഉപേക്ഷിച്ചു. ഇന്നലെ മുതൽ കൺവൻഷൻ നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. പള്ളിക്കുള്ളിലെ ചടങ്ങുകൾ മാത്രമാണ് പെരുന്നാളിന്റെ ഭാഗമായി നടന്നു വരുന്നത്. ഇന്നു രാവിലെ കുർബാനയും വൈകിട്ടു സന്ധ്യാനമസ്കാരവും പള്ളിയിൽ നടത്തും.
വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന ദേവാലയം കൂടിയായ പുതുപ്പള്ളി പള്ളിയിൽ നാനാജാതി മതസ്ഥരാണ് പെരുന്നാൾ ദിനങ്ങളിലും അല്ലാതെയും പ്രാർഥിച്ച് അനുഗ്രഹം തേടാനായി എത്തുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സാഹചര്യത്തിൽ വിശ്വാസികൾ വീടുകളിൽ പ്രാർഥനകളിൽ മുഴുകിക്കഴിയുന്നു. പെരുന്നാൾ ചടങ്ങുകൾ ഓൺലൈനിലൂടെയും ഒട്ടേറെപ്പേർ കാണുന്നുണ്ട്.
2021, മേയ് 4, ചൊവ്വാഴ്ച
പുതുപ്പള്ളി പെരുന്നാളിനു കൊടിയേറി ആർപ്പുവിളിയും ആരവങ്ങളും നിറയുന്നു, ഓർമകളിൽ
പുതുപ്പള്ളി പള്ളി ആർപ്പുവിളികളും ആരവങ്ങളുമില്ലാതെ പുതുപ്പള്ളി പെരുന്നാളിനു കൊടിയേറിയപ്പോൾ നാട്ടുകാരുടെ മനസ്സിൽ മുൻ കാലങ്ങളി ലെ പെരുന്നാളിന്റെ പ്രൗഢി നിറഞ്ഞ ഓർമകൾ അലതല്ലി. പുതുപ്പള്ളിയുടെ സ്വന്തം ഉത്സവമായാണ് പുതുപ്പള്ളി പെരുന്നാൾ നാട്ടുകാർ ആഘോഷിച്ചിരുന്നത്. ഇത്തവണ കൊടിമര ഘോഷയാത്രകൾ ഒഴിവാക്കിയാണ് പള്ളിയിൽ കൊടിയേറ്റ് മാത്രമായി കമീ കരിച്ചത്. എറികാട്, പുതുപ്പള്ളി കരകളിൽ നിന്നു മുൻകാലങ്ങ ളിൽ ആചാരത്തനിമയിലാണ് ഘോഷയാത്രയായി കൊടിമരങ്ങൾ എത്തിച്ചിരുന്നത്. വള്ളപ്പാട്ടിന്റെ ഈരടികളുമായി കരക്കാർ ആഘോഷപൂർവം വാദ്യമേളങ്ങളുമായി കൊടിമരങ്ങൾ കൊണ്ടു വരുന്ന ഓർമകൾ പോലും ഏതൊരു പുതുപ്പള്ളിക്കാരന്റെ മനസ്സിലും ആവേശം നിറയ്ക്കുന്നതാണ്. കൊടിമരങ്ങൾ കൊണ്ടു വന്ന ശേഷം പള്ളിക്കു പ്രദക്ഷിണം വച്ചു കൊടിമരവും കൊടികളും ഉയർത്തുന്നതായിരു ന്നു പുതുപ്പള്ളി പള്ളിയിലെ കൊടിയേറ്റ് ചടങ്ങ്. ഇത്തവണത്തെ പ്രത്യേക സാഹചര്യത്തിൽ പള്ളി യുടെ സുവർണക്കൊടിമരത്തിൽ കൊടിയുയർത്തി.
വികാരി ഫാ.എ.വി.വർഗീസ് ആറ്റുപുറത്ത്, സഹവികാരിമാ രായ ഫാ.അലക്സി മാത്യൂസ് മു ണ്ടുകുഴിയിൽ, ഫാ.ഏബ്രഹാം ജോൺ തെക്കേത്തറയിൽ കെക്കാരന്മാരായ കെ.ജെ, സ്കറിയ, പി.ടി.വർഗീസ്, റോണി.സി.വർഗീ സ് എന്നിവരുടെ നേതൃത്വത്തിലാണ് പെരുന്നാൾ ക്രമീകരണ ങ്ങൾ,
ചടങ്ങുകൾ തത്സമയം
പെരുന്നാൾ ചടങ്ങുകൾ തത്സമ യം കാണുന്നതിനായി ഓൺലൈ നിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.പുതുപ്പള്ളി പള്ളി ഫെയ്സ്ബുക് പേജിലും, യൂട്യൂബ് ചാനലിലും, പുതുപ്പള്ളി പള്ളി വാർത്തകൾ ആന്‍ഡ്രോയിഡ് അപ്പ്ലിക്കേഷനലിലും ഉൾപ്പെടെ പെരുന്നാൾ ചടങ്ങുകൾ തത്സമയം ലഭ്യമാണ്.
2021, ഏപ്രിൽ 29, വ്യാഴാഴ്‌ച
പുതുപ്പള്ളി പെരുന്നാൾ കൊടിയേറി
പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനു കൊടിയേറി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ.പി.കെ.കുര്യാക്കോസ് പണ്ടാരക്കുന്നേൽ കൊടിയേറ്റിനു കാർമികത്വം വഹിച്ചു.
വികാരി ഫാ.എ.വി.വർഗീസ് ആറ്റുപുറത്ത്, സഹവികാരിമാരായ ഫാ.അലക്സി മാത്യൂസ് മുണ്ടുകുഴിയിൽ, ഫാ.ഏബ്രഹാം ജോൺ തെക്കേത്തറയിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. കൈക്കാരന്മാരായ കെ.ജെ. സ്കറിയ കുന്നേൽ, പി.ടി.വർഗീസ് പറപ്പള്ളിൽ, സെക്രട്ടറി റോണി സി. വർഗീസ് ചാലാത്ത് എന്നിവർ നേതൃത്വം നൽകി.
30-ന് കൊച്ചാലുമ്മൂട് ഓർത്തഡോക്സ് സെൻറർ, മേയ് ഒന്നിന് പാറക്കൽകടവ് കുരിശടി, മൂന്നിന് കൈതമറ്റം ചാപ്പൽ, നാലിന് കാഞ്ഞിരത്തിൻമൂട് കുരിശടി, അഞ്ചിന് നിലയ്ക്കൽ പള്ളിയുടെ വെട്ടത്തുകവല കുരിശടി എന്നിവിടങ്ങളിൽനിന്ന് പള്ളിയിലേക്ക് വാഹനങ്ങളിൽ പ്രദക്ഷിണങ്ങളുണ്ട്. മേയ് മൂന്നു മുതൽ അഞ്ചുവരെ പുതുപ്പള്ളി കൺവെൻഷന് ഫാ. അലക്സ് തോമസ്, ഫാ. മോഹൻ ജോസഫ്, ഫാ. പി.എ. ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും.
2021, ഏപ്രിൽ 17, ശനിയാഴ്‌ച
പുതുപ്പള്ളി പെരുന്നാളിന് ഒരുക്കങ്ങളായി; 28ന് പെരുന്നാൾ കൊടിയേറ്റ്
ഭാരതത്തിലെ പ്രഥമ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ 2021 ഏപ്രിൽ 28 മുതൽ മേയ് 7 വരെ ആചരിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായും മെത്രാപ്പൊലീത്തമാരും പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും. വിശുദ്ധ ഗീവർഗീസ് സഹദായുടെ രക്തസാക്ഷിത്വ ദിനമായ 23 മുതൽ സഹദാ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. 28ന് പെരുന്നാൾ കൊടിയേറ്റും മേയ് 2 മുതൽ 4 വരെ പുതുപ്പള്ളി കൺവൻഷനും നടക്കും. മേയ് 1 മുതൽ 5 വരെ വിവിധ കരകളിൽ നിന്ന് പ്രദക്ഷിണങ്ങൾ നടത്തും . മേയ് 6ന് അഞ്ചിന്മേൽ കുർബാനയെ തുടർന്ന് ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.യൂഹാനോൻ മാർ ദിമെത്രയോസ് പൊന്നിൻകുരിശ് പ്രധാന ത്രോണോസിൽ സ്ഥാപിക്കും. സന്ധ്യാ നമസ്കാരത്തെത്തുടർന്ന് പുതുപ്പ്ള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണം, ശൈഹിക വാഴ്വ്.
16ന് കൊടിയിറങ്ങുന്നതോടെ പെരുന്നാൾ ചടങ്ങുകൾ സമാപി ക്കും .
കോവിഡ് പാട്ടോക്കോൾ പാലിച്ച് വെടിക്കെട്ട്, വെച്ചുട്ട്, നേർച്ച വിളമ്പ് എന്നിവ ഒഴിവാക്കിയതാ യി വികാരി ഫാ.എ.വി.വർഗീസ് ആറ്റുപുറത്ത്, സഹവികാരിമാരായ ഫാ.അലക്സി മാത്യുസ് മുണ്ടുകുഴി, ഫാ.ഏബ്രഹാം ജോൺ തെക്കേത്തറയിൽ എന്നിവർ അറിയിച്ചു. - കോവിഡ് സാഹചര്യത്തിൽ വാഹനങ്ങളിലാണ് പ്രദക്ഷിണങ്ങൾ. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരി ക്കും പെരുന്നാൾ നടത്തുകയെന്ന് കൈക്കാരന്മാരായ കെ.ജെ.സ്ക്കറിയ കുന്നേൽ, പി.ടി.വർഗീസ് പറപ്പള്ളിൽ, സെക്രട്ടറി റോണി സി.വർഗീസ് ചാലാത്ത് എന്നിവർ അറിയിച്ചു.
പ്രധാന പെരുന്നാൾ ദിവസമായ 7ന് രാവിലെ 5 ന് ഒന്നാമത്ത കുർബാന, 9ന് കോട്ടയം ഭദ്രാസന സഹായ മെത്രാപ്പൊലീ ത്ത ഡോ.യൂഹാനോൻ മാർ ദിയകോറസിന്റെ പ്രധാന കാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന. 2 മണിക്ക് അങ്ങാടി ചുറ്റി യുള്ള പ്രദക്ഷിണം, ആശീർവാദം.