2024, ഒക്‌ടോബർ 30, ബുധനാഴ്‌ച

പരുമല തിരുമേനിയുടെ കബറിടത്തിലേക്കുള്ള തീർഥയാത്ര ഒക്ടോബര് 31 ന് {31/10/2024}

 


പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ നിന്നു പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തിലേക്കുള്ള തീർഥയാത്ര ഒക്ടോബര് 31 ന് നടക്കും. രാവിലെ അഞ്ചിന് പള്ളിയങ്കണത്തിൽ നിന്നും പ്രത്യേക പ്രാർഥനയെത്തുടർന്ന് തീർഥയാത്ര ആരംഭിക്കും. തെങ്ങണ, പെരുന്തുരുത്തി, കാവുംഭാഗം, പൊടിയാടി വഴി പരുമല കബറിങ്കൽ എത്തിച്ചേരും. തിരികെ വാഹന സൗകര്യമുണ്ട്. 

തീർഥയാത്രയ്ക്ക് വികാരി ഫാ. ഡോ.വർഗീസ് വർഗീസ്, സഹവികാരിമാരായ ഫാ. കുര്യാക്കോസ് ഈപ്പൻ, ഫാ.ബ്ലസ്സൻ മാത്യു ജോസഫ്, ഫാ.വർഗീസ് പി.വർഗീസ്, ട്രസ്റ്റിമാരായ ഫിലിപ്പോസ് വി.ഏ ബ്രഹാം, എൻ.കെ.മാത്യു, സെക്രട്ടറി സിബി ജോസഫ്, തീർഥയാത്ര കൺവീനർമാരായ വി.എ.പോത്തൻ, തമ്പി ജോസഫ്, ജോണി ഈപ്പൻ, വി.സി.ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകും. 

2024, സെപ്റ്റംബർ 4, ബുധനാഴ്‌ച

തട്ടിൻപുറം കുന്നിലെ സന്യാസി ശ്രേഷ്ഠൻറെ 2ാം ഓർമ്മദിവസം


 ഒരു സന്യാസി എങ്ങനെ ആയിരിക്കണം, അല്ലെങ്കിൽ എങ്ങനെ ആകണമെന്ന് തൻ്റെ ജീവിതം കൊണ്ട് നമ്മെ കാണിച്ച് തന്ന വന്ദ്യ ജോർജ് ഫിലിപ്പ് അച്ഛൻ്റെ രണ്ടാം ഓർമദിനം അച്ഛൻ കബറടങ്ങിയിരിക്കുന്ന (ഒരു പക്ഷെ അച്ഛൻ സന്യാസ ജീവിതം പഠിച്ച ഗീവർഗീസ് മാർ ഇവാനിയോസ് തിരുമേനിയുടെ) ഞാലിയകുഴി ദയറായിൽ 4/9/2024 ൽ കൊണ്ടാടുന്നു.   

ഞാലിയാകുഴി മാർ ബസേലിയോസ് ദയറാ മുൻ സുപ്പീരിയറും പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളി ഇടവകാംഗവുമായ ഫാ. ജോർജ് ഫിലിപ്പ് (70) . പുതുപ്പള്ളി മണലും ഭാഗത്ത് പരേതരായ പി. ജെ. ജോർജിന്റെയും വടശ്ശേരിൽ മറിയാമ്മ ജോർജിന്റെയും മകനാണ്. 

നിയമത്തിൽ ബിരുദവും, ഇംഗ്ലീഷ്, മലയാള ഭാഷകളിൽ ബിരുദാനന്തര ബിരുദവും, കോട്ടയം വൈദിക സെമിനാരിയിൽ നിന്ന് വേദശാസ്ത്ര ബിരുദവും നേടി. പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ  ബാവായിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. കോട്ടയം ഭദ്രാസന മുൻ മെത്രാപ്പോലിത്ത പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് തിരുമേനി അച്ചൻ്റെ ബന്ധുവും ഗുരുവുമാണ്.മറ്റൊരു ബന്ധുവാണ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ നിക്കോളാസ് . പാമ്പാടി ബി. എം. എം. ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പലായും, കോട്ടയം, ഇടുക്കി ഭദ്രാസനങ്ങളിലെ നിരവധി ദേവാലയങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. പ്രകൃതിക്കിണങ്ങുന്ന ജീവിത ശൈലിയും, ജൈവകൃഷിയും, അപൂർവ്വ ഇനങ്ങളിലുള്ള നാടൻ പശുക്കളുടെ  പരിപാലനവും, അപൂർവ്വ വിത്തിനങ്ങളും, ഔഷധ സസ്യങ്ങൾ സംരക്ഷിക്കുന്നതിലും താത്പര്യമെടുത്തിരുന്നു. 

യോഹന്നാന്റെ സുവിശേഷത്തിന് ഭാഷ്യം, പൗരസ്ത്യ പിതാവായ മാർ അത്താനാസിയോസിന്റെ പ്രഭാഷണങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങളുടെ പരിഭാഷകനായ അച്ചൻ ഏകാന്തവാസത്തിലും മൗനത്തിലും ബസേലിയോസ് ദയറായിൽ താമസിച്ചിരുന്നു.  ബഹുമാനപെട്ട അച്ചന്റെ രണ്ടാം ഓർമ ഇന്ന് ഞാലിയാകുഴി ദയറായിൽ കൊണ്ടാടുന്നു




'2nd Memorial Feast of Rev. Fr. George Philip

2024, സെപ്റ്റംബർ 3, ചൊവ്വാഴ്ച

പുതുപ്പള്ളി പള്ളിയിൽ പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ 44-ാം ഓർമപ്പെരുന്നാൾ



 പുതുപ്പള്ളി ഇടവകാംഗവും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയുമായിരുന്ന പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ 44-ാം ഓർമപ്പെരുന്നാൾ ഏഴാംതീയതി ആചരിക്കും വികാരി ഫാ. കുര്യാക്കോസ് ഈപ്പൻ ഊളയൽ, സഹ വികാരിമാരായ ഫാ. ബ്ലസൻ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ. വർഗീസ് പി.വർഗീസ് ആനി വയലിൽ, കൈക്കാരന്മാരായ ഫിലിപ്പോസ് വി. എബ്രഹാം വന്നല, എൻ.കെ.മാത്യു നെല്ലിശ്ശേരിൽ, സെക്രട്ടറി സിബി ജോസഫ് കൊക്കുറ എന്നിവർ നേതൃത്വം നൽകും.


2024, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് തിരുമേനിയുടെ 44-ാം ഓർമ്മപ്പെരുന്നാൾ

 


 പുതുപ്പള്ളി ഇടവകാംഗവും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയുമായിരുന്ന  ഭാഗ്യസ്മരണാർഹനായ പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് തിരുമേനിയുടെ 44-ാം  ഓർമ്മപ്പെരുന്നാൾ ആഗസ്റ്റ് 30, 31 (വെള്ളി, ശനി) ദിവസങ്ങളിൽ അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ വെച്ച് നടത്തപ്പെടുന്നു. ഓർമ്മപ്പെരുന്നാൾ ശുശ്രൂഷ കൾക്ക് പൗരസ്ത‌്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായു മായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ തിരുമനസുകൊണ്ട് മുഖ്യ കാർമികത്വം വഹിക്കും. 

ആഗസ്റ്റ് 30, നാളെ  പുതുപ്പള്ളി ഇടവകാംഗവും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയുമായിരുന്ന പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ 48-ാം ഓർമപ്പെരുന്നാൾ പങ്കെടുക്കുവാൻ, പോത്തംപുറത്തിന് പോകുവാൻ താല്പര്യം ഉള്ളവർ നാളെ 4.30 പി. എം. നു മുമ്പ് പള്ളിയിൽ എത്തുക.

പുതുപ്പള്ളി പള്ളിയിൽ എട്ടുനോമ്പാചരണം



പുതുപ്പള്ളി പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ നടക്കും.

വികാരി ഫാ. കുര്യാക്കോസ് ഈപ്പൻ ഊളയൽ, സഹ വികാരിമാരായ ഫാ. ബ്ലസൻ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ. വർഗീസ് പി.വർഗീസ് ആനി വയലിൽ, കൈക്കാരന്മാരായ ഫിലിപ്പോസ് വി. എബ്രഹാം വന്നല, എൻ.കെ.മാത്യു നെല്ലിശ്ശേരിൽ, സെക്രട്ടറി സിബി ജോസഫ് കൊക്കുറ എന്നിവർ നേതൃത്വം നൽകും.

🙏

ആഗസ്റ്റ് 30, നാളെ  പുതുപ്പള്ളി ഇടവകാംഗവും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയുമായിരുന്ന പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ 48-ാം ഓർമപ്പെരുന്നാൾ പങ്കെടുക്കുവാൻ, പോത്തംപുറത്തിന് പോകുവാൻ താല്പര്യം ഉള്ളവർ നാളെ 4.30 പി. എം. നു മുമ്പ് പള്ളിയിൽ എത്തുക.


2024, ഓഗസ്റ്റ് 14, ബുധനാഴ്‌ച

കുട്ടികൾക്ക് ക്യാംപുമായി പാറേട്ട് ആശുപത്രി

 


► നാളെ മുതൽ 31 വരെ

 സ്വാതന്ത്ര്യദിനത്തിന്റെ 78-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാളെ മുതൽ 31 വരെ പുതുപ്പള്ളി പാറേട്ട് മാർ ഇവാനിയോസ് ആശുപത്രി പുതുപ്പള്ളിയിലും സമീപപ്രദേശ ങ്ങളിലുള്ള കുട്ടികൾക്കായി മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നു. ശിശുരോഗ ചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡെന്റൽ, ഇഎൻടി, പീഡിയാട്രിക്, ജനറൽ മെഡിസിൻ വിഭാഗങ്ങളിലാണ് ക്യാംപ്  കൺസൽസ്റ്റേഷൻ ഫീസ് സൗജന്യം, വിദഗ്ധ പരിശോധന നിരക്കിൽ 22 ശതമാനം സൗജന്യം ലഭിക്കും.

ചീഫ് മെഡിക്കൽ ഓഫി സർ ഡോ. ജോയ് ക്യാംപ് ' ഉദ്ഘാടനം ചെയ്യും.

Phone:: 8078919514, 0481 2351036. 


പുതുപ്പള്ളി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ഇന്നും നാളെയും ആചരിക്കും.

 


"ദൈവ നാമം മഹത്വപെടുമാറാകട്ടെ"

പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ഇന്നും നാളെയും ആചരിക്കും.

ഇന്ന് (14-08-2024) 5.30ന് സന്ധ്യാ നമസ്കാരം, നാളെ (15-08-2024) രാവിലെ 6.30ന് പ്രഭാത നമസ്കാരം,  7ന് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന, പ്രദക്ഷിണം, നേർച്ച വിളമ്പ്.

1. നാളെ (15-08-2024) രാവിലെ പെരുന്നാളിനോടനുബന്ധിച്ച് പാച്ചോർ നേർച്ച ഉണ്ടായിരിക്കുന്നതാണ്.  

2. ഇന്ന് (14-08-2024) സന്ധ്യാ നമസ്കാരത്തിന് മുൻപായി ബഹുമാനപെട്ട അച്ചന്മാരുടെ സാന്നിദ്ധ്യത്തിൽ പ്രാർത്ഥനയോടുകൂടി പാച്ചോർ നേർചയ്ക്കുള്ള അരിയിടീൽ കർമ്മം നടത്തപ്പെടുന്നു. വൈകുന്നേരം 4.30 ന് എല്ലാ  അംഗങ്ങളും പള്ളിയിൽ എത്തിച്ചേരണം. പാച്ചോർ ഉണ്ടാക്കുവാൻ, എല്ലാവരും സഹകരിക്കണം.

3. നാളെ (15-08-2024) രാവിലെ 6 മണിക്ക്  പാച്ചോർ പാക്ക് ചെയ്യുവാൻ എല്ലാവരും പള്ളിയിൽ എത്തിച്ചേരണം.

4. കുർബ്ബാന കഴിഞ്ഞ് പ്രദക്ഷിണത്തിലും, നേർച്ചവിളമ്പിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണം എന്ന് ഓർമ്മിപ്പിക്കുന്നു.

"ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ"


15-08-2024 | പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ | പുതുപ്പള്ളി പള്ളി ||

Youtube Live  : https://youtube.com/live/bruTqiz0UY0?feature=share

06:30 am : പ്രഭാത നമസ്കാരം  

07.00 am :  വി. മൂന്നിന്മേൽ കുർബ്ബാന 

അഭി. സക്കറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ

(നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത)     


പുതുപ്പള്ളി പള്ളി (പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രം)


2024, ഓഗസ്റ്റ് 10, ശനിയാഴ്‌ച

വയനാട് പുനരധിവാസത്തിന് പുതുപ്പള്ളി പള്ളിയോട് ഒപ്പം നമുക്കും ചേരാം



മലങ്കര ഓർത്തഡോക്സ് സഭയുടെയും കോട്ടയം ഭദ്രാസനത്തിൻ്റെയും നേതൃത്വത്തിൽ വയനാട് പുനരധിവാസ പ്രവർത്തനങ്ങളിൽ  പുതുപ്പള്ളി സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയും പങ്കാളികളാകുന്നു. വീടും സ്ഥലവും ഉറ്റവരും നഷ്ടപെട്ട് മാനസികമായി തകർന്നു പോയ നമ്മുടെ സഹോദരങ്ങളെ ഉയർത്തി കൊണ്ടുവരാന്‍ നമ്മളാൽ കഴിയുന്ന വിധം സഹായിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണല്ലോ.....

ആയതിലേക്ക് എല്ലാ ഇടവക ജനങ്ങളിൽ നിന്നും ഒരു മാസത്തെ ദശാംശം സ്വീകരിക്കുന്നതിനായി ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വെള്ളിയാഴ്ചയും ഞായറാഴ്ചയും പ്രത്യേക  കൗണ്ടറുകൾ പള്ളിയിൽ പ്രവർത്തിക്കുന്നതാണ്. ബാക്കി ദിവസങ്ങളിൽ പള്ളി ഓഫീസിൽ നേരിട്ട് നൽകാവുന്നതാണ്. പുതുപ്പള്ളി പള്ളിയോടൊപ്പം ഈ കാരുണ്യ പ്രവര്‍ത്തിയില്‍ നമുക്കും നല്ല മനസ്സോടെ പങ്കാളികളാവാം.....

2024, ജൂലൈ 2, ചൊവ്വാഴ്ച

വി. മാർത്തോമ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ ഇന്നും നാളെയും ആചരിക്കും.

 



ബഹുമാനപ്പെട്ട  ഇടവക അംഗങ്ങളെ,

"ദൈവ നാമം മഹത്വപെടൂമാറാകട്ടെ"

 പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വി. മാർത്തോമ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ ഇന്നും നാളെയും ആചരിക്കും.

 ഇന്ന് (02/07/2024) 5.30ന് സന്ധ്യ നമസ്കാരം, നാളെ (03/07/2024) രാവിലെ 6.30ന് പ്രഭാത നമസ്കാരം,  7ന് വി. കുർബാന, പ്രദക്ഷിണം, നേർച്ച വിളമ്പ്.

1. ഇന്ന് (02-07-2024) വൈകുന്നേരം  5 മണിക്ക് എല്ലാ  അംഗങ്ങളും പള്ളിയിൽ എത്തിച്ചേരണം.

നാളെ (03-07-2024) രാവിലെ  വിശുദ്ധ. ദുഖ്റോനോ  പെരുന്നാളിന്നോടാനുബന്ധിച്ചേ പാച്ചോർ നേർച്ച ഉണ്ടായിരിക്കുന്നതാണ്.

 പാച്ചോർ നേർച്ചക്കുള്ള  അരി ഇടുന്നത്, ഇന്ന് സന്ധ്യ നമസ്കാരത്തിന് മുൻപ്പായി ബഹുമാനപെട്ട അച്ചന്മാരുടെ സാന്നിദ്യത്തിൽ പ്രാർത്ഥനയോടുകൂടി യായിരിക്കും.

വൈകുന്നേരം പാച്ചോർ ഉണ്ടാക്കുവാൻ, എല്ലാവരും അതിൽ സഹകരിക്കണം.

2. നാളെ (03-07-2024) രാവിലെ 6 മണിക്ക് എല്ലാവരും വന്ന് പാച്ചോർ പാക്ക് ചെയ്യണം.

3.  കുർബാന കഴിഞ്ഞെ നേർച്ചവിളമ്പിലും, പ്രദി ക്ഷണത്തിലും പങ്കെടുക്കണം, അനുഗ്രഹം പ്രാപിക്കണം.

"ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ"

2024, മേയ് 7, ചൊവ്വാഴ്ച

വിശ്വാസിത്തിരയേറ്റത്തിൽ പുതുപ്പള്ളി പള്ളി

                       



ഭക്തജനപ്രവാഹത്തിലമർന്ന് പുതുപ്പള്ളി പള്ളി. നേർച്ചകാഴ്ചകളോടെ പുണ്യാളന്റെ സന്നിധിയിലേക്ക് അനുഗ്രഹം തേടിയെത്തി നാനാജാതിമതസ്ഥർ. പ്രധാന പെരുന്നാൾ ദിനങ്ങളിലേക്ക് കടന്നതോടെ പള്ളിയും പുതുപ്പള്ളി ദേശവും ആഘോഷനിറവിൽ.

തീർഥാടനം 

സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ചരിത്രപ്രസിദ്ധമായ പെരുന്നാളിന്റെ ഭാഗമായി വിവിധ കരകളിൽനിന്ന് പുതുപ്പള്ളി പള്ളിയിലേക്കുള്ള പുതുപ്പള്ളി തീർഥാടനം നടന്നു. കൊച്ചാലുംമൂട് ഓർത്തഡോക്സ് സെന്റർ, കൈതമറ്റം ചാപ്പൽ, പാറയ്ക്കൽ കടവ്, കാഞ്ഞിരത്തിൻമൂട്, വെട്ടത്തുകവല, കൊച്ചക്കാല കുരിശടികളിൽനിന്ന് വൈകിട്ട് 6ന് തീർഥാടനം ആരംഭിച്ചു. രാത്രി 8ന് പുതുപ്പള്ളി പള്ളിയിൽ തീർഥാടകരെ സ്വീകരിച്ചു. തുടർന്ന് സെമിത്തേരിയിൽ ധൂപപ്രാർഥന നടന്നു.

ആചാരത്തനിമയിൽ 

പ്രസിദ്ധമായ വെച്ചൂട്ടിനുള്ള അച്ചാർ തയാറാക്കുന്നതിലേക്കുള്ള മാങ്ങ അരിയൽ  നടന്നു. രാവിലെ കുർബാനയ്ക്കു ശേഷം നടന്ന മാങ്ങ അരിയൽ ചടങ്ങിൽ ഇടവകാംഗങ്ങളായ സ്ത്രീകൾ പങ്കാളികളായി. 3,000 കിലോ മാങ്ങയാണ് അരിഞ്ഞത്. വെച്ചൂട്ടിനുള്ള ചമ്മന്തിപ്പൊടി കഴിഞ്ഞ ദിവസം തയാറാക്കിയിരുന്നു.

നവമധ്യസ്ഥ ചക്രിക സ്മാരകം

പള്ളിയുടെ പ്രധാന കവാടത്തിന്റെ വലതുവശത്ത് നവമധ്യസ്ഥരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ചക്രിക സ്മാരകം കൂദാശ ചെയ്തു. നവമധ്യസ്ഥരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പ്രതലം മുഴുവൻ സമയവും കറങ്ങുന്ന വിധത്തിലാണ് ക്രമീകരണം. ഇടവകാംഗമായ മാത്യു കൊക്കൂറയാണ് രൂപകൽ‌പന നിർ‌വഹിച്ചത്. ഡിസൈൻ എൻജിനീയർ റോജൻ കൊളശേരിൽ (കെൽപ്), കേളച്ചന്ദ്ര മെഷീൻസ് ആൻഡ് ഗിയേഴ്സ്, ചിങ്ങവനം (എൻജിനീയറിങ് വർക്ക്സ്), അഡോൺ ഗ്ലാസ്, പാമ്പാടി (ഫോട്ടോ വർക്ക്) എന്നിവയുടെ സഹകരണത്തോടെയാണ് ജോലി പൂർത്തീകരിച്ചത്.

നവമധ്യസ്ഥ ചക്രിക സ്മാരക‌ത്തിന്റെ കൂദാശ സഖറിയ മാർ സേവേറിയോസ് നിർവഹിച്ചു. വികാരി ഫാ.ഡോ.വർഗീസ് വർഗീസ്, സഹവികാരിമാരായ ഫാ.കുര്യാക്കോസ് ഈപ്പൻ, ഫാ.ബ്ലസൻ മാത്യു ജോസഫ്, ഫാ.വർഗീസ് പി.വർഗീസ്, കൈക്കാരന്മാരായ ഫിലിപ്പോസ് വി.ഏബ്രഹാം, എൻ.കെ.മാത്യു, സെക്രട്ടറി സിബി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.

© 2024 Puthuppally Pally Varthakal™ 

 #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി





പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. എന്തൊക്കെയാണെന്ന് നോക്കാം;-

  • കോട്ടയത്തു നിന്നും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മന്ദിരം കലുങ്ക് ജംഗ്ഷനില്‍ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് പുമ്മറ്റം, കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകേണ്ടതാണ്.
  • കോട്ടയത്തു നിന്നും ഞാലിയാകുഴി, തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് ദേവലോകം, കൊല്ലാട്, നാല്‍ക്കവല വഴി പാറയ്ക്കല്‍ക്കടവിലെത്തി വലത്തേക്ക് തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം, പരുത്തുംപാറ വഴി പോകേണ്ടതാണ്.
  • മണര്‍കാട് ഭാഗത്ത്‌ നിന്നും കറുകച്ചാല്‍, തെങ്ങണ, ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകേണ്ടതാണ്.
  • കറുകച്ചാല്‍ ഭാഗത്ത്‌ നിന്നും മണര്‍കാട്, പാമ്പാടി, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ എറികാട് UP സ്കൂള്‍ ജംഗ്ഷനില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് നാരകത്തോട്, ആറാട്ടുചിറ, കാഞ്ഞിരത്തുംമൂട് വഴി മണര്‍കാട് ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
  • തെങ്ങണ ഭാഗത്ത്‌ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ സ്കൂള്‍ ജംക്ഷനില്‍നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം വഴി പാറയ്ക്കല്‍ കടവില്‍ എത്തി നാല്‍ക്കവല വഴി പോകേണ്ടതാണ്.
  • പാലൂര്‍പടി – പുതുപ്പള്ളി പള്ളി റോഡ്‌ ആംബുലന്‍സ്, ഫയര്‍ ഫോഴ്സ് തുടങ്ങിയ അവശ്യ സര്‍വ്വീസ് വാഹനങ്ങള്‍ക്ക് മാത്രമായി നിയന്ത്രിച്ചിട്ടുള്ളതാണ്. ഈ റോഡില്‍ പാര്‍ക്കിംഗ് നിരോധിച്ചിട്ടുള്ളതാണ്.
  • പുതുപ്പള്ളി കവലയ്കും എരമല്ലൂര്‍ കലുങ്കിനും ഇടയില്‍ പാര്‍ക്കിംഗും ഗതാഗതവും നിയന്ത്രിച്ചിട്ടുള്ളതാണ്.

ഗതാഗത ക്രമീകരണം 06.05.2024 തീയതി വൈകുന്നേരം 05.00 മണി മുതല്‍ വൈകിട്ട് 09.00 മണി വരെയും 07.05.2024 തീയതി ഉച്ച കഴിഞ്ഞ് 02.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെയും ഉണ്ടായിരിക്കുന്നതാണ്.


മേയ് 6, 7 തീയതികളില്‍ ടോറസ്, ടിപ്പര്‍, ലോറി, ചരക്കുലോറി മുതലായ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍.

  • മണര്‍കാട് ഭാഗത്തുനിന്നും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പാമ്പാടി, ഇലക്കൊടിഞ്ഞി, മാന്തുരുത്തി വഴി പോകേണ്ടതാണ്.
  • കറുകച്ചാല്‍ ഭാഗത്തുനിന്നും മണര്‍കാട് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മാന്തുരുത്തി, ഇലക്കൊടിഞ്ഞി, പാമ്പാടി വഴി പോകേണ്ടതാണ്.
  • കോട്ടയം ഭാഗത്തുനിന്നും തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ MC റോഡ്‌ വഴി ചിങ്ങവനത്ത് എത്തി ഇടത്തേയ്ക്ക് തിരിഞ്ഞു പോകേണ്ടതാണ്.
തെങ്ങണ ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഞാലിയാകുഴി ജംക്ഷനില്‍നിന്നും ഇടത്തേക്ക് തിരിഞ്ഞ് പന്നിമറ്റം, പാക്കില്‍, മുളംകുഴ വഴി MC റോഡിലെത്തി പോകേണ്ടതാണ്.

© 2009 Puthuppally Pally Varthakal™


2024, മേയ് 2, വ്യാഴാഴ്‌ച

ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറയ്ക്കുസമീപം ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

 


പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറയ്ക്കുസമീപം സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം...

തിരുവല്ല J. N. Light  ഉടമ ശ്രീ. സഞ്ജയ് വർഗീസ് സംഭവനയായി സ്ഥാപിച്ചതാണ് ലൈറ്റ്. ഒരിക്കൽ സാമ്പത്തികമായി തകർന്ന സഞ്ജയ്‌ യുടെ വസ്തുവകകൾ ജപ്തി ചെയ്യുന്ന ഘട്ടത്തിൽ ഉമ്മൻ ചാണ്ടി സാർ ജപ്തി നടപടികൾനിന്നും ഒഴിവാക്കി നൽകുകയുണ്ടായി. തുടർന്ന് അദ്ദേഹത്തിന്റെ ബിസിനസ് അഭിവൃദ്ധിപ്പെട്ട് ഇപ്പോൾ വലിയ സ്ഥാപനമായി മാറി. ഫലകത്തിൽ എഴുതിയിരിക്കുന്നത്...

"അങ്ങ് തെളിയിച്ച പ്രകാശം ഒരിക്കലും അണായാതിരിക്കട്ടെ"



2024, ഏപ്രിൽ 24, ബുധനാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ 2024; കൊടിയേറ്റ് ഏപ്രിൽ 28ന്

 


പ്രധാന പെരുന്നാൾ മേയ് 5,6,7 തീയതികളിൽ

പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി  സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് ഏപ്രിൽ 28നു കൊടിയേറും. പുതുപ്പള്ളി, എറികാട് കരകളിൽ നിന്നു കൊടിമര ഘോഷയാത്ര 28ന് ഉച്ചയ്ക്ക് 2ന് ആരംഭിക്കും. വൈകിട്ട് 5നു വികാരി ഫാ. ഡോ. വർഗീസ് വർഗീസ് കൊടിയേറ്റ് നിർവഹിക്കും. ഇന്നു മുതൽ 6.45നു പ്രഭാത നമസ്കാരം, 7.15നു കുർബാന.

മേയ് ഒന്നു മുതൽ 4 വരെ പുതു പ്പള്ളി കൺവൻഷൻ നടക്കും, ദിവസവും വൈകിട്ട് 6.15ന് ആണു കൺവൻഷൻ 4-ാം തീയതി രാവിലെ 9ന് വെച്ചൂട്ടിനുള്ള മാങ്ങ അരിയൽ. സംസ്കാരിക സമ്മേളനം 5നു രാവിലെ 11.30നു മന്ത്രി വി. എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. അവയവദാനത്തിലൂടെ മാതൃകയായ ഫാ. കുര്യാക്കോസ് വർഗീസ്, ഫാ. നോബിൻ ഫിലിപ് എന്നിവർക്ക് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം സമ്മാനിക്കും.

6ന് രാവിലെ 11നു ചരിത്രപ്രസിദ്ധമായ പൊന്നിൻ കുരിശ് വിശുദ്ധ : മദ്ബഹയിൽ പ്രതിഷ്ഠിക്കും. ഉച്ചയ്ക്ക് 2നു വിറകിടിൽ ഘോഷയാത്ര, 4.30നു പന്തിരുനാഴി പുറത്തെടുക്കൽ. 5.15നു പെരുന്നാൾ സന്ധ്യാനമസ്കാരം. 6.30നു പ്രദക്ഷീണം: നിലയ്ക്കൽ പള്ളി, പുതുപ്പള്ളി കവലയിലുള്ള കുരിശടി ചുറ്റി പള്ളിയിലേക്ക്. രാത്രി ഒന്നിനു വെച്ചൂട്ടിനുള്ള അരിയിടീൽ.

വലിയ പെരുന്നാൾ ദിനമായ 7-ാം തീയതി പുലർച്ചെ 5നു കുർബാന, 8.30ന് ഒൻപതിൻമേൽ കുർബാന: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. 11.15നു വെച്ചുട്ട് നേർച്ചസദ്യ, വടക്കേ പന്തലിൽ കുട്ടികൾക്കുള്ള ആദ്യ ചോറൂട്ട്, ഉച്ചയ്ക്ക് 2നു പെരുന്നാൾ പ്രദക്ഷിണം: അങ്ങാടി-ഇരവിനല്ലൂർ കവലചുറ്റി, 4നു നേർച്ചവിളമ്പ്.

മേയ് 23നു രാവിലെ 7.15നു പെരുന്നാളിനു കൊടിയിറങ്ങുമെ ന്നും വികാരി ഫാ. ഡോ. വർഗീസ് വർഗീസ് കല്ലൂർ, ഫാ. വർഗീസ് പി.വർഗീസ് ആനിവേലിൽ, ഫിലിപ്പോസ് വി.ഏബ്രഹാം വന്നല, എൻ.കെ.മാത്യു നെല്ലിശേരിൽ, വി.എ.പോത്തൻ വന്നല, സജി കളപ്പുരയ്ക്കൽ എന്നിവർ അറിയിച്ചു.


2024, ജനുവരി 21, ഞായറാഴ്‌ച

പുതുപ്പള്ളി പള്ളി ഇടവക ദിനം പുതിയ ഒരു അനുഭവമായി.


പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ഇന്ന് (ജനു 21) ഇടവക ദിനം ആചരിച്ചു.

വിശുദ്ധ കുർബാനയ്ക്കുശേഷം പ്രഭാതഭക്ഷണത്തോടെ  ആയിരുന്നു തുടക്കം.

 തുടർന്ന് നടന്ന ഇടവകദിന സമ്മേളനത്തിൽ വികാരി ഫാദർ ഡോ. വർഗീസ് വർഗീസ് അധ്യക്ഷത വഹിച്ചു. 

പുതുപ്പള്ളി പള്ളി നമ്മുടെ അഭിമാനമാണ് എന്നും ലോകത്തിൻറെ ഏതു മൂലയിൽ ചെന്നാലും പുതുപ്പള്ളി ഇടവകാംഗം ആയിരിക്കുന്നത് അഭിമാനകരം ആണെന്നും അച്ചൻ  ഓർമിപ്പിച്ചു. 

പ്രശസ്ത പ്രചോദനാത്മക പ്രഭാഷകയും സൈക്കോളജിസ്റ്റുമായ പ്രിയ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.

LIVE YO LIVE

ജീവിക്കാൻ വേണ്ടി ജീവിക്കുക എന്നതായിരുന്നു വിഷയം.  

അന്നന്ന് ചെയ്യേണ്ട കാര്യങ്ങൾ അന്നു തന്നേ ചെയ്യുക.

കാര്യങ്ങൾ മാറ്റി വയ്ക്കരുത്.

പ്രായമായി എന്ന് കരുതി ജീവിക്കാൻ മറക്കരുത്. വ്യക്തിബന്ധങ്ങളെ നന്നായി കരുതുക.

നമ്മുടെ അകവും പുറവും ഒരുപോലെ ആയിരിക്കുക. പുഞ്ചിരിയോടെ ജീവിതത്തെ നേരിടുക.

ഏതു പ്രശ്നവും പരിഹരിക്കാൻ കഴിയും എന്ന് തിരിച്ചറിയുക. വീടുകളിൽ കുട്ടികളുമായി ഊഷ്മളമായ ബന്ധം സൂക്ഷിക്കുക.

ചെറിയ കാര്യങ്ങളിൽ കുട്ടികളെ ശാസിച്ച് ബന്ധങ്ങൾ നഷ്ടപ്പെടുത്താതിരിക്കുക എന്നീ വാക്കുകൾ ഏറെ ശ്രദ്ധേയമായിരുന്നു.

ജീവിത വിജയത്തിന്  സഹായകരമായ 5 വളർച്ചകളെ 

(GROWTH) പറ്റി പ്രിയ ജേക്കബ്  തുടർന്ന് സംസാരിച്ചു.

Mental growth

Social growth

Spiritual growth

Emotional growth

Physical growth.

ഏതു പ്രായത്തിലും ജീവിക്കാൻ വേണ്ടി ജീവിക്കാൻ കഴിയുമെന്ന് പ്രഭാഷണത്തിൽ അവർ വ്യക്തമാക്കി.


പ്രതിഭകൾക്ക് ആദരവ് 

തുടർന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച  ഇടവക അംഗങ്ങളായ പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. സഹവികാരിമാരും ട്രസ്റ്റിമാരും സെക്രട്ടറിയും ഇടവകയുടെ ഉപഹാരങ്ങൾ നൽകി.

ഇടവകയുടെ ആദ്യഫല ശേഖരണത്തിൽ മികച്ച ആദ്യഫലങ്ങൾ കാഴ്ചവച്ചവർക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകി. 


ഉപസംഹാരം

ഉപസംഹാര സന്ദേശത്തിൽ വികാരി വർഗീസ് വർഗീസ് അച്ചൻ കുടുംബബന്ധങ്ങളിൽ പാലിക്കേണ്ട മൂന്ന് അരുത് കളെപറ്റി സംസാരിച്ചു.

ഒറ്റപ്പെടുത്തരുത്

കുറ്റപ്പെടുത്തരുത് കഷ്ടപ്പെടുത്തരുത് 

ഇന്ന് കുടുംബബന്ധങ്ങളിൽ അന്യോന്യം ഒറ്റപ്പെടുത്തുന്നത്‌ കുടുംബങ്ങളെ തകർക്കും. കോട്ടയത്തിനടുത്ത്  തെള്ളകം എന്ന സ്ഥലത്ത് ലൂക്കാച്ചൻ  എന്ന മധ്യവയസ്കൻ കഴുത്തറത്ത് മരിച്ചതും ശവസംസ്കാര സമയത്ത് പ്രസംഗിച്ച അച്ചൻ ആ വ്യക്തിയെ കുടുംബാംഗങ്ങൾ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും  ചെയ്തത താണ് അദ്ദേഹത്തിന്റെ  മരണത്തിന് കാരണമായത്‌ എന്നും, ഇനി ആ മക്കൾ ഡാഡി എന്ന് ആരെ വിളിക്കും എന്ന ചോദ്യവും കേൾവിക്കാരെ കണ്ണീർ  അണിയിച്ചു.

വീടുകളിൽ പ്രിയപ്പെട്ടവരെ ചേർത്തു നിർത്തുവാനും ഒറ്റപ്പെടുത്താതെയും കുറ്റപ്പെടുത്താതെയും കഷ്ടപ്പെടുത്താതെയും അന്യോന്യം സ്നേഹിച്ച്  മുൻപോട്ടു പോകേണ്ടതിൻറെ ആവശ്യകഥയും അച്ചൻ  ഇടവകഅംഗങ്ങളെ ബോധ്യപ്പെടുത്തി.

അച്ചൻറെ വാക്കുകൾ  ഇടവക അംഗങ്ങൾക്ക് പുതിയ ഉണർവും കാഴ്ചപ്പാടും നൽകി എന്നതിന് സംശയമില്ല. 

സെക്രട്ടറി റോണി വർഗീസ്  സ്വാഗതവും ട്രസ്റ്റി സജി ചാക്കോ കളപ്പുരയ്ക്കൽ നന്ദിയും അറിയിച്ചു.  

ഹൃദ്യമായ ഇടവക  

സമ്മേളനത്തിന് വികാരിയോടൊപ്പം കൈക്കാരന്മാരായ  ജേക്കബ് ജോർജ്ജ്പടിഞ്ഞാറേകുറ്റ്, സജി ചാക്കോ കളപ്പുരയ്ക്കൽ, സഹവികാരിമാരായ ഫാദർ കുര്യാക്കോസ് ഈപ്പൻ,  ഫാദർ ബ്ലെസ്സൺ മാത്യു, ഫാദർ വർഗീസ് പി വർഗീസ് , സെക്രട്ടറി റോണി വർഗീസ് , മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെ  ഇടവകദിനം സമാപിച്ചു.

അതീവ ഹൃദ്യമായി നടത്തിയ ഇടവകദിനം  ഇടവക ജനങ്ങളിൽ കെട്ടുറപ്പിൻറെയും സ്നേഹത്തിൻറെയും പുതിയ മാതൃക തുറന്നു.

അടുത്ത ഇടവദിനത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു എന്ന ആഗ്രഹത്തോടെ ഇടവകദിനം സമാപിച്ചു.

⛪️

(ചെറിയാൻ വർഗീസ്, തേവരടിയിൽ)