പുതുപ്പള്ളി പുണ്യാളന്റെ അനുഗ്രഹം തേടി ആയിരങ്ങൾ ഇന്നലെ പുതുപ്പള്ളിയിൽ വെച്ചുട്ടിനെത്തി. പുതുപ്പള്ളി പള്ളിയിലെ വലിയ പെരുന്നാളിനോടനുബന്ധിച്ചാണ് പ്രസിദ്ധമായ വെച്ചുട്ട് നടന്നത്.
നാടിന്റെ നാനാഭാഗത്ത് നിന്നു ജാതിമതഭേദമന്യേയുള്ളവർക്കു പുറമെ അന്യസംസ്ഥാനങ്ങളിൽ നിന്നും തീർഥാടകരെത്തി. മുൻ വർഷങ്ങളേക്കാൾ തിരക്കായിരുന്നു ഇത്തവണ്. തിരക്കു നിയന്ത്രിക്കാൻ പൊലീസും വൊളന്റിയർമാരും മികച്ച പ്രവർത്തനം നടത്തി. പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ചായിരുന്നു വെച്ചുട്ട് വിളമ്പിയത് പതിവു തെറ്റിക്കാതെ ഇടവക പള്ളിയിലെ വെച്ചുട്ടിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെത്തി.
ഇന്നലെ രാവിലെ മുതൽ എല്ലാ വീഥികളും പുതുപ്പള്ളി പള്ളിയിലേക്കായിരുന്നു. വെച്ചുട്ടിനൊപ്പം രാവിലെ മുതൽ കുരുന്നുകൾക്ക് ആദ്യ ചോറുണ് നടത്താനും ഒട്ടേറെ പേർ ദേവാലയത്തിലെത്തിയിരുന്നു.
ഒൻപതിന്മേൽ കുർബാനയുടേയും ഗ്ലൈഹിക വാഴ്വിന്റെയും പുണ്ണ്യമുഹൂര്തത്തിനു ശേഷമാണ് വെച്ചുട്ട് ആരംഭിച്ചത്. വെച്ചുട്ട തീർഥാടകർ പ്രസാദമായാണ് സ്വീകരിക്കുന്നത്. വെച്ചുട്ട് സമയത്ത് പുതുപ്പള്ളിക്കു സമീപ ഭാഗങ്ങളിലെല്ലാം തിമിർത്തു മഴ പെയ്തപ്പോൾ പള്ളിയുടെ പരിസരത്ത് മഴയില്ലായിരുന്നു.
വലിയ പെരുന്നാൾ ഇന്നലെ ആഘോഷിചെങ്കിലും പെരുന്നാൾ ചടങ്ങുകൾ 17 വരെ നീളും. ഇന്നും നാളെയും 7.30നു കുർബാനയും 10നു ഒന്പത് മണിക്ക് മൂന്നിൽമേൽ കുർബാനയും നടക്കും. 17നു യുഹാനോൻ മാർ സേവേറിയോസിന്റെ ഓർമപെരുന്നാൾ ആചരണത്തെ തുടർന്ന് 12 മണിക്ക് കൊടിയിറങ്ങും.