പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് ഇന്നു സാംസ്‌കാരിക സമ്മേളനം നടക്കും. 11 നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം മോഹന്‍ലാല്‍ മുഖ്യാതിഥിയാവും. ജോഷ്വാ മാര്‍ നിക്കോദീമോസ് അധ്യക്ഷത വഹിക്കും.
വൈകിട്ട് ആറിനു പുതുപ്പള്ളി കണ്‍വന്‍ഷനില്‍ ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ഒ. തോമസ് തിരുവചനസന്ദേശം നല്‍കും. മദ്യം, ലഹരിപദാര്‍ഥങ്ങള്‍ എന്നിവയില്‍നിന്നു മോചനത്തിനുള്ള പ്രാര്‍ഥന, കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തും.
പെരുന്നാള്‍ ദിനങ്ങള്‍ അടുത്തതോടെ പുതുപ്പള്ളി പള്ളിയിലേക്കു തീര്‍ഥാടകരുടെ ഒഴുക്കേറി. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അദ്ഭുത സാക്ഷ്യങ്ങള്‍ക്കു വേദിയാകുന്ന പുതുപ്പള്ളി പള്ളിയില്‍ പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങളേറ്റുവാങ്ങാന്‍ ദൂരെ ദേശങ്ങളില്‍ നിന്നുള്‍പ്പെടെയാണ് ദിനവും തീര്‍ഥാടകര്‍ എത്തുന്നത്. അഞ്ചിനു തീര്‍ഥാടക സംഗമം നടക്കും. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും കാല്‍നടയായും വാഹനങ്ങളിലും എത്തുന്ന തീര്‍ഥാടകര്‍ക്കു സ്വീകരണം നല്‍കും.