പുതുപ്പള്ളി പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള പ്രദക്ഷിണം തിങ്കളാഴ്ച വൈകീട്ട് 6.45ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആരംഭിക്കും. പാറയ്ക്കല്‍കടവ്, കൊച്ചാലുംമൂട്, വെട്ടത്തുകവല, കാഞ്ഞിരത്തിന്‍മൂട് എന്നിവിടങ്ങളില്‍ നിന്നുമാണ് പള്ളിയിലേക്ക് പ്രദക്ഷിണം. രാവിലെ 7.30ന് ഫാ. മാത്യു എബ്രഹാം കണ്ടത്തില്‍ പുത്തന്‍പുരയില്‍ കുര്‍ബ്ബാന അര്‍പ്പിക്കും. വൈകീട്ട് 5.30ന് കൈതമറ്റം മാര്‍ ഗ്രിഗോറിയോസ് ചാപ്പലില്‍ സന്ധ്യാനമസ്‌കാരം, പ്രദക്ഷിണം, പള്ളിയിലെത്തിയശേഷം രാത്രി 8ന് സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥന.