2014, മേയ് 1, വ്യാഴാഴ്‌ച

പുതുപ്പള്ളി പെരുന്നാളില്‍ ഇന്ന് വെച്ചൂട്ടിനുള്ള മാങ്ങാ അരിയല്‍


പുതുപ്പള്ളി * ദേശത്തിനു ആത്മീയതയുടെ പുണ്യം പകരുന്ന പുതുപ്പള്ളി പെരുന്നാളില്‍ പങ്കെടുക്കാന്‍ തീര്‍ഥാടകര്‍ എത്തിത്തുടങ്ങി. പെരുന്നാളിന്റെ പ്രസിദ്ധ ചടങ്ങായ വെച്ചൂട്ടിനുള്ള മാങ്ങാ അരിയല്‍ ഇന്നു നടക്കും. മറിയാമ്മ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടിനു കുര്‍ബാനയ്ക്കു ഫാ. ഫിലിപ് കെ. പോള്‍ കൊച്ചുകുറ്റിക്കല്‍ കാര്‍മികത്വം വഹിക്കും.

10.30നു യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ടിറ്റോ പി. തോമസ് മെമ്മോറിയല്‍ അഖില കേരള ചിത്രരചന മല്‍സരം നടക്കും. വൈകിട്ടു ആറിനു പുതുപ്പള്ളി കണ്‍വന്‍ഷനില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് വചനപ്രഘോഷണം നടത്തും. നാളെ 7.30നു കുര്‍ബാനയ്ക്കു ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കാര്‍മികത്വം വഹിക്കും. വൈകിട്ടു ആറിനു പുതുപ്പള്ളി കണ്‍വന്‍ഷനില്‍ ജോസഫ് സാമുവല്‍ കറുകയില്‍ കോര്‍ എപ്പിസ്‌ക്കോപ്പ വചനപ്രഘോഷണം നടത്തും.