2014, മേയ് 5, തിങ്കളാഴ്‌ച

ജീവകാരുണ്യ യത്‌നങ്ങള്‍ക്ക് പിന്തുണ; സി.കെ.മേനോന്‍ ഒരുകോടി രൂപ നല്‍കി



പുതുപ്പള്ളി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ ജീവകാരുണ്യനിധിയിലേക്ക് പ്രമുഖ വ്യവസായി സി.കെ.മേനോന്‍ ഒരുകോടി രൂപ സംഭാവന ചെയ്തു. പുതുപ്പള്ളി പള്ളി ഏര്‍പ്പെടുത്തിയ 'ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്' എന്ന ബഹുമതി സ്വീകരിച്ചശേഷം നടത്തിയ മറുപടിപ്രസംഗത്തിലാണ് സി.കെ.മേനോന്‍ ഒരുകോടി രൂപ നല്‍കുന്നതായി പ്രഖ്യാപിച്ചത്.


ധന്യത എന്നത് ദൈവകടാക്ഷം കൊണ്ടുമാത്രം ലഭിക്കുന്ന സമ്പത്താണെന്ന് സി.കെ.മേനോന്‍ പറഞ്ഞു. നമുക്ക് ലഭിക്കുന്ന സമ്പത്തിന്റെ ഒരംശം അര്‍ഹിക്കുന്ന കൈകളില്‍ എത്തിക്കുക എന്നത് ജീവിതദൗത്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.