2014, ഡിസംബർ 31, ബുധനാഴ്‌ച

പുതുപ്പള്ളി പള്ളിയില്‍ 'ഈറന്‍ നിലാവ്' - പുതുവത്സരാഘോഷം

പുതുപ്പള്ളി പള്ളിയില്‍ 'ഈറന്‍ നിലാവ്' - പുതുവത്സരാഘോഷം



പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പുതുപ്പള്ളി പള്ളി യുവജന പ്രസ്ഥാനത്തിന്റെയും മറ്റ് ആധ്യാത്മിക സംഘടനകളുടെയും നേതൃത്വത്തില്‍ സംയുക്ത ക്രിസ്മസ് - പുതുവത്സരാഘോഷം 'ഈറന്‍ നിലാവ്' ഇന്നു (31/12/2014നു) വൈകുന്നേരം 6ന് പള്ളി അങ്കണത്തില്‍ ആരംഭിക്കും. ഷാലു കുര്യന്‍ വിശിഷ്ടാതിഥി ആയിരിക്കും. വികാരി ഫാ. മാത്യു വര്‍ഗീസ് വലിയപീടികയില്‍ അധ്യക്ഷത വഹിക്കും.

വിവിധ ആത്മീയ സംഘടനകളുടെ കലാപരിപാടികളും ഉണ്ടാവും. രാത്രി 9.30ന് ആണ് പുതുവത്സര ജാഗരണ പ്രാര്‍ഥനയും ധ്യാനവും. ഡീക്കന്‍ മാത്യു പി. കുര്യന്‍ ധ്യാനം നയിക്കും.

2014, ഡിസംബർ 21, ഞായറാഴ്‌ച

പുതുപ്പള്ളി പള്ളിയില്‍ വിശുദ്ധ ബഹനാൻ സഹദയുടെ ഓര്മപെരുന്നാൾ

പുതുപ്പള്ളി പള്ളിയില്‍ വിശുദ്ധ ബഹനാൻ സഹദയുടെ ഓര്മപെരുന്നാൾ 


ദക്ഷിണേന്ത്യയിലെ പ്രഥമ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ വിശുദ്ധ ബഹനാൻ സഹദയുടെ ഓര്മപെരുന്നാൾ (കൊച്ചുപെരുന്നാൾ) 2014 ഡിസംബർ 22, 23 തീയതികളിൽ ഭക്തിപൂർവ്വം ആചരിക്കുന്നു. 

ഇന്നു രാവിലെ(22നു) 7.30നു കുര്‍ബാന. വൈകിട്ട് ആറിനു സന്ധ്യനമസ്‌കാരം. ഏഴിന് അനുസ്മരണ പ്രഭാഷണം ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത. എട്ടിനു പ്രദക്ഷിണം. 

നാളെ(23നു) രാവിലെ ഒന്‍പതിന് ഒന്‍പതിന്മേല്‍ കുര്‍ബാന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍. 10.30നു പ്രദക്ഷിണം പുതുതായി സ്ഥാപിക്കാനുദ്ദേശിക്കുന്ന കുരിശടിയിലേക്ക്. 11ന് ആശീര്‍വാദം, നേര്‍ച്ചവിളമ്പ്.

വൈകുന്നേരം കരോൾ മൽത്സരവും, പപ്പാ മത്സരവും നടത്തപെടുന്നു.

2014, ഡിസംബർ 20, ശനിയാഴ്‌ച

പുതുപ്പള്ളി പള്ളിയില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാംപ്

പുതുപ്പള്ളി പള്ളിയില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാംപ്


പുതുപ്പള്ളി പള്ളിയും സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചാരിറ്റബിള്‍ സൊസൈറ്റിയും ചേര്‍ന്നു സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാംപിന്റെയും മാലിന്യസംസ്‌കരണ പ്ലാന്റിന്റെയും ഉദ്ഘാടനം 21 ഞായറാഴ്ച രാവിലെ ഏഴിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. റജിസ്‌ട്രേഷന്: 9895987777.

2014, ഡിസംബർ 17, ബുധനാഴ്‌ച

വി. മാര്ത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനാചരണം പുതുപ്പള്ളിപള്ളിയില്‍

വി. മാര്ത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനാചരണം പുതുപ്പള്ളിപള്ളിയില്‍


ദക്ഷിണേന്ത്യയിലെ പ്രഥമ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ ഭാരതത്തിന്റെ അപോസ്തോലോനും സഭാ സ്ഥാപകനുമായ വി. മാര്ത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനാചരണം 2014 ഡിസംബർ 18 മുതൽ 21 വരെ ഭക്തിപൂർവ്വം ആചരിക്കുന്നു. 

2014, നവംബർ 22, ശനിയാഴ്‌ച

പ്രധാന ശുശ്രൂഷകരുടെ ഏകദിന സമ്മേളനം പുതുപള്ളി പള്ളിയില്‍ വച്ച് നടത്തപ്പെട്ടു




മലങ്കര ഓര്‍ത്തഡോക് സ് സഭയിലെ പ്രധാന ശുശ്രൂഷകരുടെ ഏകദിന ക്യാബ് കോട്ടയം പുതുപ്പള്ളി സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ വച്ച് നടന്നു. അഭി. ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ യോഗം ഉദ്ഘാടനം ചെയ്തു. അഭി. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. ടി. ജെ. ജോഷ്വാ, ഫാ. എം. സി. കുര്യാക്കോസ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

2014, സെപ്റ്റംബർ 10, ബുധനാഴ്‌ച

വിദേശ പ്രധിനിധികൾക്ക് സ്വീകരണം നല്കി


കോട്ടയത്ത്‌ നടക്കുന്ന ലോക സുറിയാനി സമ്മേളനത്തിന് പങ്കെടുക്കുവാൻ എത്തിയ വിദേശ പ്രധിനിധികൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ നേതൃത്തത്തിൽ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ സ്വീകരണം നല്കി.

2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

പുതുപ്പള്ളിപള്ളിയില്‍ മണിമാളികയുടെ ശിലാന്യാസം നടത്തി



ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ പുതിയതായി നിർമിക്കുന്ന മണിമാളികയുടെയും ഷോപ്പിങ് കോംപ്ലെക്‌സിന്റെ ശിലാന്യാസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ സെപ്റ്റംബര്‍ 7-ാം തീയതി രാവിലെ 11 മണിക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിർവഹിച്ചു . 

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

പുതുപ്പള്ളി പള്ളിയില്‍ എട്ടു നോമ്പ്ചരണം

ദക്ഷിണേന്ത്യയിലെ പ്രഥമ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ വി. ദൈവമാതാവിന്റെ ജനനപെരുന്നാൽ (എട്ടു നോമ്പ്ചരണം) സെപ്റ്റംബർ 1 മുതൽ 8 വരെ ഭക്തിപൂർവ്വം ആചരിക്കുന്നു. എല്ലാ ദിവസവും വി. കുർബാനയും, ധ്യാനവും, മധ്യസ്ഥ പ്രാർത്ഥനയും തുടർന്ന് കഞ്ഞി നേർച്ചയും ഉണ്ടായിരിക്കുന്നതാണ്. 

2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

പുതുപ്പള്ളി പള്ളിയില്‍ ആദ്യവെള്ളി ധ്യാനം



പുതുപ്പള്ളി വലിയ പള്ളിയില്‍ ഇന്ന് (1st August) 


10.30ന് ധ്യാനം. ഫാ. ജോണ്‍ പി. ജോണ്‍ കൂത്താട്ടുകുളം പ്രസംഗിക്കും. 
11.30 ന് കുര്‍ബാന. 
01 pm (ഒന്നിന് ) സ്‌നേഹവിരുന്ന്. 
05.30 ന് കവല കുരിശിന്‍തൊട്ടിയില്‍ സന്ധ്യാ നമസ്‌കാരം.


2014, ജൂലൈ 3, വ്യാഴാഴ്‌ച

വലിയ ബാവായുടെ 40-ാം അടിയന്തരം ജൂലൈ 5-ന്



പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയബാവായുടെ 40-ാം അടിയന്തിരം ജൂലൈ 5ന് പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ വച്ച് നടക്കും. രാവിലെ 8.30ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും തുടര്‍ന്ന് ആശിര്‍വാദവും അടിയന്തിര സദ്യയും നടക്കും. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ജിജി തോംസണ്‍ ഐ.എ.എസ് അനുസ്മരണ സന്ദേശം നല്‍കും

2014, ജൂൺ 5, വ്യാഴാഴ്‌ച

പുതുപ്പള്ളി പള്ളിയിലെ കുര്‍ബാന മൊബൈലില്‍



സംസ്ഥാനത്താദ്യമായി കുര്‍ബാന മൊബൈലില്‍ കാണാന്‍ പുതുപ്പളളി ഓര്‍ത്തഡോക്സ വലിയ പള്ളിയാണ് സൗകര്യമൊരുക്കിയത്. ഞായറാഴ്ചത്തെ കുര്‍ബാനയാണ് ആന്‍ഡ്രോയിഡ് ആപ്ളിക്കേഷനിലൂടെ മൊബൈലിലത്തെുന്നത്. വിദേശത്തുള്ളവര്‍ക്കടക്കം കുര്‍ബാന കാണാന്‍ ഏറ്റവും സൗകര്യപ്രദമായ മാര്‍ഗമെന്ന നിലയിലാണ് ഈ സംവിധാനമെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു. കുര്‍ബാനയില്‍ പങ്കെടുക്കുന്ന ബന്ധുക്കളെയും വിദേശത്തിരുന്ന് മൊബൈലിലൂടെ കാണാന്‍ കഴിയും. ഗൂഗ്ള്‍ പ്ളേ സ്റ്റോറില്‍നിന്ന് പുതുപ്പള്ളി പള്ളിയെന്ന ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തശേഷം ദേവാലയത്തില്‍ കുര്‍ബാന നടക്കുന്ന സമയത്ത് പ്ളേ ചെയ്താല്‍ ‘പ്രാര്‍ഥനകളും വൈദികനും’ കൈയിലത്തെും. ഡൗണ്‍ലോഡ് സൗജന്യമാണ്. ഗൂഗ്ള്‍ പ്ളേ സ്റ്റോറില്‍ PuthuppallyPally എന്നു സെര്‍ച്ച് ചെയ്യുക


പുതുപ്പള്ളി പള്ളി വാർത്തകളും  ഗൂഗ്ള്‍ പ്ളേ സ്റ്റോറില്‍ ലഭ്യമാണ് .
അത് പോലെ തന്നെ കുര്‍ബ്ബാന പുസ്തകവും, മറ്റ് ആരാധനാ ക്രമങ്ങളും ഇപ്പോള്‍ മൊബൈല്‍ ആപ്പ്ലിക്കേഷന്‍ ആയി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഗൂഗ്ള്‍ പ്ളേ സ്റ്റോറില്‍ Holy Qurbana എന്നു സെര്‍ച്ച് ചെയ്യുക.


2014, മേയ് 27, ചൊവ്വാഴ്ച

പരിശുദ്ധ ദിദിമോസ് വലിയ ബാവാ കാലം ചെയ്തു


പരുമല: മലങ്കര മെത്രാപ്പോലീത്തായും കിഴക്കിന്റെ കാതോലിക്കായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവാ കാലം ചെയ്തു. ഇന്ന് വൈകിട്ട് 7.30ന് പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. 2010ന് സ്ഥാനത്യാഗം ചെയ്ത് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ഇട്ടിയവിരാ തോമസിന്റെയും മാവേലിക്കര ചിറമേല്‍ ശോശാമ്മയുടെയും നാലാമത്തെ പുത്രായി 1921 ഒക്ടോബര്‍ 29ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസാന്തരം 1939ല്‍ പത്തനാപുരം മൌണ്ട് താബോര്‍ ദയറായില്‍ ചേര്‍ന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1945ല്‍ കോട്ടയം സി.എം.എസ്. കോളജില്‍ നിന്ന് ഇന്റര്‍മീഡിയേറ്റും 1951ല്‍ തൃശ്ശിനാപ്പള്ളി നാഷണല്‍ കോളജില്‍ നിന്ന് ബി.എ.യും, 1954ല്‍ മദ്രാസ് മെസ്റണ്‍ ട്രെയിനിംഗ് കോളജില്‍ നിന്ന് ബി.റ്റി.യും, 1981ല്‍ കോണ്‍പൂര്‍ ക്രൈസ്റ് ചര്‍ച്ച് കോളജില്‍ നിന്ന് എം.എ.യും കരസ്ഥമാക്കി.

പുണ്യശ്ളോകനായ തോമാ മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തായുടെയും പരിശുദ്ധ ബസേലിയോസ് ഔഗേന്‍ കാതോലിക്കാ ബാവായുടെയും ശിക്ഷണത്തില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി. 1941ല്‍ ശെമ്മാശപട്ടവും, 1950ല്‍ കശ്ശീശാപട്ടവും, പ.ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ നിന്ന് സ്വീകരിച്ചു. തുടര്‍ന്ന് കുന്നന്താം സെന്റ് മേരീസ്, വേങ്ങല്‍ സെന്റ് ജോര്‍ജ്ജ് എന്നീ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു.

തൃശ്ശിനാപ്പള്ളി പൊന്നയ്യാ ഹൈസ്കൂള്‍, സെന്റ് സ്റീഫന്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ ഹെഡ്മാസ്റര്‍, പത്തനാപുരം സെന്റ് സ്റീഫന്‍സ് കോളജ് ഇംഗ്ളീഷ് വിഭാഗം പ്രൊഫസര്‍-വൈസ് പ്രിന്‍സിപ്പാള്‍, ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം പ്രസിഡന്റ് എന്നീ നിലകളില്‍ സ്തുത്യാര്‍ഹമായി പ്രവര്‍ത്തിച്ചു.

1965ല്‍ പരിശുദ്ധ ബസേലിയോസ് ഔഗേന്‍ കാതോലിക്കാ ബാവാ റമ്പാന്‍ സ്ഥാനം നല്‍കി. 1966 ഓഗസ്റ് 24ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളിയില്‍വെച്ച് നടന്ന മെത്രാന്‍ സ്ഥാനാഭിഷേകത്തില്‍ തോമസ് മാര്‍ തിമോത്തിയോസ് എന്ന നാമധേയത്തില്‍, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ കാതോലിക്കാ ബാവാ മെത്രാപ്പോലീത്തയായി വാഴിച്ചു. 1966 നവംബര്‍ 11ന് മലബാര്‍ ഭദ്രാസനാധിപായി നിയമിതനായി. മലബാര്‍ ഭദ്രാസത്തിന്റെ ആധുനിക ശില്പിയാണ്.

പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍, റഷ്യ, അര്‍മ്മീനിയ, റൂമിനിയ, അമേരിക്ക, കാനഡ, ഇംഗ്ളണ്ട്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 23 വര്‍ഷം പത്തനാപുരം ദയറായില്‍ സന്യാസവൃത്തിയില്‍ ജീവിച്ച ഇദ്ദേഹം നാളിതുവരെയും പത്തനാപുരം മൌണ്ട് താബോര്‍ ദയറായുടെയും മഠത്തിന്റെയും സുപ്പീരിയറും മറ്റ് സ്ഥാപനങ്ങളുടെ മാനേജരുമായിരുന്നു.
1992 സെപ്റ്റംബര്‍ 10ന് പരുമലയില്‍ നടന്ന മലങ്കര അസോസിയേഷന്‍ നിയുക്ത കാതോലിക്കയായി ഐഖ്യകണ്ഠേന നിയമിതനായി. 2005 ഒക്ടോബര്‍ 31ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായായി സ്ഥാനം ഏറ്റു.

2014, മേയ് 10, ശനിയാഴ്‌ച

പുതുപ്പള്ളി പള്ളിയിൽ നാളെ (മെയ് 11 ഞായർ)


5.30 am പ്രഭാത പാർത്ഥന
6.30 am മോറോന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ കാര്‍മികത്വത്തില്‍ വി.കുര്‍ബാന.
8.00 am പ്രഭാത നമസ്ക്കാരം
9.00 am വി. മുന്നിൻമേൽ കുർബാന മലബാർ ഭദ്രാസനധിപൻ അഭി. സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത
3.30 pm സ്വാന്തനം പാർത്ഥന സംഗമം
4.00 pm വചനഘോഷണം - റവ. ഗീവർഗീസ് റമ്പാൻ, ഇലവുകാട്ടു
5.00 pm മധ്യസ്ഥ പാർത്ഥന

~~~~~~~

2014, മേയ് 8, വ്യാഴാഴ്‌ച

വെച്ചൂട്ടിന് ഭക്തസഹസ്രങ്ങള്‍


പുതുപ്പള്ളി: മാനം തെളിഞ്ഞുനിന്ന അന്തരീക്ഷത്തില്‍ പുതുപ്പള്ളി പള്ളി പ്പെരുന്നാളിന്റെ ഭാഗമായുള്ള വെച്ചൂട്ടില്‍ പങ്കെടുത്തത് ഭക്തസഹസ്രങ്ങള്‍. വെച്ചൂട്ടില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കുംവണ്ണം മഴ മാറിനിന്നത് ഭക്തജനങ്ങള്‍ക്ക് അനുഗ്രഹമായി.


പെരുന്നാള്‍ദിനത്തില്‍ രാവിലെനടന്ന ഒന്‍പതിന്മേല്‍ കുര്‍ബാനയ്ക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗേസബിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വംവഹിച്ചു. ശ്ലൈഹിക വാഴ്വിനെതുടര്‍ന്ന് 11.30ഓടെ വെച്ചൂട്ട് ആരംഭിച്ചു. പള്ളിക്കുമുമ്പില്‍ കൊടൂരാറിന്റെ തീരത്ത് ഒരുക്കിയ വിശാലമായ പന്തലിലും പള്ളി ഓഡിറ്റോറിയത്തിനകത്തുമായി വെച്ചൂട്ട് നടന്നു.
പതിനഞ്ചിലേറെ കൗണ്ടറുകളില്‍നിന്ന് വരിനിന്നെത്തിയവര്‍ക്ക് ചോറും കറികളും നല്‍കി. ചോറ്, മാങ്ങാക്കറി, ചമ്മന്തിപ്പൊടി, മോര് എന്നിവയടങ്ങിയ സസ്യാഹാരമാണ് വിളമ്പിയത്. കൊച്ചുകുട്ടികള്‍ക്കുവേണ്ടി നടന്ന ആദ്യചോറൂട്ടിലും നൂറുകണക്കിന് കുരുന്നുകള്‍ പങ്കെടുത്തു. അങ്ങാടി, ഇരവിനല്ലൂര്‍ കവലചുറ്റിയുള്ള പ്രദക്ഷിണം പള്ളിയിലെത്തിയശേഷം അപ്പവും കോഴിയിറച്ചിയും നേര്‍ച്ച വിളമ്പും നടന്നു.

ഭക്തിസാന്ദ്രമായി വെച്ചൂട്ട്

പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളി പെരുന്നാളിന്റെ സമാപനദിവസമായ 
ഇന്നലെ വെച്ചൂട്ടില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികള്‍.

പുതുപ്പള്ളി പെരുന്നാളിനോടനു ബന്ധിച്ചു നടന്ന വെച്ചൂട്ടില്‍ പങ്കെടുക്കാന്‍ എത്തിയത് പതിനായിരങ്ങള്‍. കുഞ്ഞുങ്ങള്‍ക്കു വൈദികരുടെ നേതൃത്വത്തില്‍ ആദ്യ ചോറൂട്ടും നടത്തി. രാവിലെ അലക്‌സിയോസ് മാര്‍ യൗസേബിയോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഒമ്പതിന്മേല്‍ കുര്‍ബാന നടന്നു.

തുടര്‍ന്നായിരുന്നു വെച്ചൂട്ട്. 751 പറഅരിയുടെ ചോറാണ് വെച്ചൂട്ടിനായി തയാറാക്കിയത്. മാങ്ങാക്കറിയും മോരുംചേര്‍ത്ത വെച്ചൂട്ട് പാള കൊണ്ട് നിര്‍മിച്ച പ്ലേറ്റിലായിരുന്നു വിളമ്പിയത്. ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പിങ്കല്‍ നടന്ന അഖണ്ഡപ്രാര്‍ഥനാ ചടങ്ങിലും ആയിരങ്ങള്‍ പങ്കെടുത്തു. വെച്ചൂട്ടിനെ തുടര്‍ന്നു കോഴി ലേലം, അങ്ങാടി ഇരവിനെല്ലൂര്‍ കവല ചുറ്റി പ്രദക്ഷിണം എന്നിവയും നടന്നു.

പെരുന്നാള്‍ സമാപനത്തിലെ പ്രധാന നേര്‍ച്ചയായഅപ്പവും കോഴിയിറച്ചിയും വിളമ്പിനു ശേഷമാണ് തീര്‍ഥാടക സമൂഹം മടങ്ങിയത്. വികാരിഫാ. മാത്യുവര്‍ഗീസ് വലിയപീടികയില്‍, ഫാ. എം.കെ. ഫിലിപ് മാടാംകുന്നേല്‍, ഫാ. ഇട്ടി തോമസ് കാട്ടാമ്പാക്കല്‍, കൈക്കാരന്മാരായ ലിജോയ് വര്‍ഗീസ് കളപ്പുരക്കല്‍, കെ. ജോര്‍ജ് കൊടുവത്ത് കരോട്ട്, സെക്രട്ടറി എബി മാത്യു പരവന്‍പറമ്പില്‍ എന്നിവര്‍ കമ്മിറ്റികള്‍ക്കു നേതൃത്വം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങുകളില്‍ പങ്കെടുത്തു.


2014, മേയ് 7, ബുധനാഴ്‌ച

പുതുപ്പള്ളി വെച്ചൂട്ട് ഇന്ന്


പുതുപ്പള്ളി * എട്ടുനാടും കീര്‍ത്തികേട്ട പുതുപ്പള്ളി പള്ളിയിലെ ചരിത്രപ്രസിദ്ധമായ വെച്ചൂട്ട് ഇന്ന്. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ ചരിത്രപ്രസിദ്ധമായ പെരുന്നാളിന്റെ ഭാഗമായ ഭക്തിയുടെ രുചിക്കൂട്ടൊരുക്കുന്ന വെച്ചൂട്ടില്‍ പങ്കെടുക്കാന്‍ തീര്‍ഥാടക സഹസ്രങ്ങള്‍ ഒഴുകിയെത്തും. ഇന്നു 11.10നു വെച്ചൂട്ട് ആരംഭിക്കും. നൂറുകണക്കിനു കുരുന്നുകള്‍ക്ക് ആദ്യചോറൂട്ടും പള്ളിയില്‍ നടത്തും. പുതുപ്പള്ളി പള്ളിയുടെ സവിശേഷതയാണ് വെച്ചൂട്ടും കുഞ്ഞുങ്ങള്‍ക്കുള്ള ആദ്യചോറൂട്ടും. നേര്‍ച്ചയായി വിളമ്പുന്ന ചോറ് ദിവ്യഔഷധമെന്നു ഭക്തര്‍ വിശ്വസിക്കുന്നു.

ഭവനങ്ങളില്‍ കൊണ്ടുപോയി നേര്‍ച്ചച്ചോറ് ഉണക്കിസൂക്ഷിക്കുന്നവരുമുണ്ട്. വൈദികരുടെ നേതൃത്വത്തിലാണ് കുഞ്ഞുങ്ങള്‍ക്കുള്ള ആദ്യചോറൂട്ട് നടത്തുന്നത്. 751 പറ അരിയുടെ ചോറാണ് വെച്ചൂട്ടിനായി തയാറാക്കുന്നത്. ഉച്ചകഴിഞ്ഞു പ്രദക്ഷിണത്തിനുശേഷം നേര്‍ച്ചവിളമ്പും നടത്തും. രണ്ടിന് അങ്ങാടി ഇരവിനെല്ലൂര്‍ കവല ചുറ്റി ആഘോഷപൂര്‍വമായ പ്രദക്ഷിണം നടത്തും. അപ്പവും കോഴിയുമാണ് നേര്‍ച്ചയില്‍ വിളമ്പുക. അപ്പം ഇടവകയിലെ ഭവനങ്ങളില്‍ നിന്നും തീര്‍ഥാടകരില്‍ നിന്നും നേര്‍ച്ചയായി ലഭിക്കുന്നതാണ്.

ഭക്തിയുടെ പൊന്‍പ്രഭ ചൊരിഞ്ഞു പൊന്നിന്‍കുരിശ് മദ്ബഹായില്‍ സ്ഥാപിച്ചു. പെരുന്നാള്‍ ദിനങ്ങളില്‍ മാത്രം പുറത്തെടുക്കുന്ന ദിവ്യമായ പൊന്നിന്‍കുരിശ് ദര്‍ശിച്ചു പ്രാര്‍ഥിക്കാന്‍ തീര്‍ഥാടകരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. യൂഹാനോന്‍ മാര്‍ തേവോദോറോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന അഞ്ചിന്മേല്‍ കുര്‍ബാനയ്ക്കു ശേഷമായിരുന്നു പൊന്നിന്‍കുരിശ് മദ്ബഹായില്‍ സ്ഥാപിക്കല്‍ ചടങ്ങു നടന്നത്.



പുതുപ്പള്ളിയിലേക്ക് തീര്‍ത്ഥാടക പ്രവാഹം; വെച്ചൂട്ട് ഇന്ന്


പുതുപ്പള്ളി: തോരാതെ പെയ്ത മഴ അകമ്പടിയേകിയ വിറകിടീല്‍ ഘോഷയാത്രയില്‍ ഭക്തജന സഹസ്രങ്ങള്‍ അത്യാദരപൂര്‍വ്വം പങ്കെടുത്തു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് തിമിര്‍ത്തുപെയ്ത മഴയെ അവഗണിച്ച് സഹദായോടുള്ള ഭക്തി പ്രകടമാക്കി സ്ത്രീകളും കുട്ടികളുമടക്കമുള്ള ഭക്തര്‍ പുതുപ്പള്ളി പള്ളിയിലേക്കെത്തി.
ആദ്യം പുതുപ്പള്ളിക്കവലയിലെ കുരിശടിക്കുമുമ്പില്‍ ഘോഷയാത്രയായി എത്തിയത് പുതുപ്പള്ളി കരയില്‍ നിന്നുള്ളവരാണ്. തുടര്‍ന്ന് എറികാട് കരക്കാര്‍എത്തി. ഇരുകരക്കാരും ഒരുമിച്ച് വാദ്യമേളങ്ങള്‍ ഗീവര്‍ഗീസ് സഹദായെ അനുസ്മരിക്കുന്ന പാട്ടുകള്‍, ആര്‍പ്പുവിളികള്‍ എന്നിവയോടെ പുതുപ്പള്ളി പള്ളിയിലേക്ക് തിരിച്ചു.


വിറകിടീല്‍ ഘോഷയാത്ര പള്ളിയങ്കണത്തില്‍ എത്തിയശേഷം പള്ളിക്കു മുന്നിലെ കല്‍ക്കുരിശ് വണങ്ങി പള്ളിക്ക് പ്രദക്ഷിണം ചെയ്ത്, കൊടൂരാറിന്റെ തീരത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വിറകുകള്‍ നിക്ഷേപിച്ചു. തുടര്‍ന്ന് വലിയ പെരുന്നാള്‍ദിനം വെച്ചൂട്ടിന് അരിവയ്ക്കുന്നതിനുള്ള പന്തിരുനാഴി ആഘോഷപൂര്‍വ്വം പുറത്തെടുത്തു. കുത്തുവിളക്കിന് പിന്നിലായി ഭക്തര്‍ പന്തിരുനാഴി കൈകളില്‍ ഉയര്‍ത്തി പള്ളിക്കുമുമ്പിലെ കല്‍ക്കുരിശിന് പ്രദക്ഷിണമായി പ്രത്യേകം ഒരുക്കിയ അടുപ്പില്‍ ഉറപ്പിച്ചു. തുടര്‍ന്ന് രാത്രി ഒരുമണിക്ക് വെച്ചൂട്ടിനുള്ള അരിയിടീല്‍ ചടങ്ങ് നടന്നു.


രാവിലെ നടന്ന അഞ്ചിന്മേല്‍ കുര്‍ബ്ബാനയ്ക്ക് യൂഹാനോന്‍ മാര്‍ തേവോദോറസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. രാത്രി ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ഗീവര്‍ഗീസ് സഹദാ അനുസ്മരണ പ്രഭാഷണം നടത്തി. നിലയ്ക്കല്‍പള്ളി, പുതുപ്പള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണത്തെ തുടര്‍ന്ന് ശ്ലൈഹിക വാഴ്വ്, കരിമരുന്ന് കലാപ്രകടനം, തിരുശേഷിപ്പിങ്കല്‍ അഖണ്ഡപ്രാര്‍ത്ഥന, രാത്രിനമസ്‌കാരം എന്നിവ നടന്നു.

വെച്ചൂട്ട് രാവിലെ 11.10ന്‌

പുതുപ്പള്ളി: പെരുന്നാള്‍ദിനത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ വെച്ചൂട്ട് ബുധനാഴ്ച രാവിലെ 11.10ന് നടക്കും. ഇതോടൊപ്പം കുഞ്ഞുങ്ങള്‍ക്കുള്ള ആദ്യചോറൂട്ടിനുള്ള അവസരമുണ്ട്. പുലര്‍ച്ചെ പ്രഭാതനമസ്‌കാരത്തെത്തുടര്‍ന്നുള്ള കുര്‍ബാനയ്ക്ക് ഫാ.തോമസ് വര്‍ഗീസ് കാവുങ്കല്‍ നേതൃത്വം നല്‍കും. 8ന് പ്രഭാതനമസ്‌കാരം, 9ന് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ ഒമ്പതിന്മേല്‍ കുര്‍ബാന, ഉച്ചയ്ക്ക് 2ന് അങ്ങാടി ഇരവിനല്ലൂര്‍ കവലചുറ്റി പ്രദക്ഷിണം, 4ന് അപ്പവും കോഴിയിറച്ചിയും നേര്‍ച്ചവിളമ്പ് എന്നിവയുണ്ട്.

ഗതാഗത നിയന്ത്രണം

പുതുപ്പള്ളി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് പുതുപ്പള്ളിയിലും പരിസരത്തും ബുധനാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തി. മണര്‍കാടു ഭാഗത്തുനിന്ന് പുതുപ്പള്ളി ഭാഗത്തേക്കു വരുന്ന ഭാരവണ്ടികള്‍ കോട്ടയം ഭാഗത്തേക്ക് തിരിഞ്ഞു പോകണം. കഞ്ഞിക്കുഴി ഭാഗത്തുനിന്ന് പുതുപ്പള്ളി ഭാഗത്തേക്കുവരുന്ന സര്‍വീസ് ബസ്സുകളൊഴികെ എല്ലാ വാഹനങ്ങളും മന്ദിരം കലുങ്ക്, പൂമറ്റം, കവല, കാഞ്ഞിരത്തുംമൂട്, ഐ.എച്ച്.ആര്‍.ഡി. സ്‌കൂള്‍ ജങ്ഷന്‍, നാരകത്തോട്, വെട്ടത്തുകവല വഴി തിരിഞ്ഞു പോകണം. ഞാലിയാകുഴി ഭാഗത്തുനിന്നുള്ള സര്‍വീസ് ബസ്സുകള്‍ ഒഴികെയുള്ള എല്ലാ വാഹനങ്ങളും ഇരവിനല്ലൂര്‍ കലുങ്ക് ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് കൊല്ലാടുവഴി പോകണം. പുതുപ്പള്ളി പള്ളിക്ക് മുന്‍വശത്തുകൂടി കടന്നുപോകുന്ന എല്ലാ സര്‍വീസ് ബസ്സുകളും പാത്രിയാര്‍ക്കീസ് പള്ളിക്കു സമീപമുള്ള കലുങ്കിന്റെ ഭാഗത്താണ് നിര്‍ത്തേണ്ടത്. പുതുപ്പള്ളി കവലമുതല്‍ പള്ളിറോഡ്, ബസ്സ്റ്റാന്‍ഡ് ഭാഗം റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. പള്ളിയിലേക്കുവരുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ ഇരവിനല്ലൂര്‍ കലുങ്കിനു സമീപവും നിലയ്ക്കല്‍പള്ളി ഗ്രൗണ്ടിലും ജോര്‍ജിയന്‍ സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്കുചെയ്യാം.


2014, മേയ് 6, ചൊവ്വാഴ്ച

പുതുപ്പള്ളി ഭക്തിസാന്ദ്രം: പ്രധാന പെരുന്നാള്‍ ഇന്നും നാളെയും



പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ പെരുന്നാളിന്റെ പ്രധാന ദിനങ്ങള്‍ ഇന്നും നാളെയും. വിശ്വാസ പ്രാധാന്യവും ആചാരത്തനിമയും നിറയുന്ന പെരുന്നാള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ നാടിന്റെ നാനാ ദിക്കുകളില്‍ നിന്നും ഒഴുകിയെത്തുന്ന തീര്‍ഥാടകരുടെ തിരക്കിലായി പുതുപ്പള്ളി ദേശം.

പെരുന്നാളിന്റെ ഭാഗമായ വിശ്വാസ പ്രാധാന്യം നിറഞ്ഞ വെച്ചൂട്ടും കുട്ടികള്‍ക്കുള്ള ആദ്യ ചോറൂണും നാളെയാണ്. ഇന്നു ഒന്‍പതിന് അഞ്ചിന്മേല്‍ കുര്‍ബാനയ്ക്കു ഡോ. യൂഹാനോന്‍ മാര്‍ തോവോദോറോസ് മുഖ്യകാര്‍മികത്വം വഹിക്കും. 11നു പെരുനാള്‍ ദിനങ്ങളില്‍ മാത്രം സ്ഥാപിക്കുന്ന പൊന്നിന്‍കുരിശ് മദ്ബഹായില്‍ സ്ഥാപിക്കും. രണ്ടിനു വിറകിടീല്‍ ഘോഷയാത്ര. അഞ്ചിനു വിറകിടീല്‍, 5.30നു പ്രസിദ്ധമായ പന്തിരുനാഴി പുറത്തെടുക്കല്‍, ആറിനു സന്ധ്യാനമസ്‌ക്കാരത്തിനു ജോസഫ് മാര്‍ ദിവന്നാസിയോസ് കാര്‍മികത്വം വഹിക്കും. നിലക്കല്‍പള്ളി, പുതുപ്പളളി കവല ചുറ്റിയുള്ള ആഘോഷപൂര്‍വമായ പ്രദക്ഷിണം എട്ടിനു നടക്കും. 10നു കരിമരുന്ന് കലാപ്രകടനം. 10.30നു ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പിനു മുന്നില്‍ അഖണ്ഡപ്രാര്‍ഥന ആരംഭിക്കും.

നാളെ പുലര്‍ച്ചെ ഒന്നിനു വെച്ചൂട്ടിനു അരിയിടും. ഒമ്പതിനു ഒമ്പതിന്മേല്‍ കുര്‍ബാനയ്ക്കു അലക്‌സിയോസ് മാര്‍ യൗസേബിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. 11നു ശ്ലൈഹിക വാഴ്‌വ്. 11.10നു പ്രസിദ്ധമായ വെച്ചൂട്ടും കുഞ്ഞുങ്ങള്‍ക്കുള്ള ആദ്യ ചോറൂണും. രണ്ടു മണിക്കു അങ്ങാടി, ഇരവിനല്ലൂര്‍ കവല ചുറ്റിയുള്ള പ്രദക്ഷിണം.നാലിനു അപ്പവും കോഴിയിറച്ചിയും നേര്‍ച്ചവിളമ്പ്.


അവയവദാന സമ്മതപത്രം കൈമാറി



മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സേവനവിഭാഗമായ ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ നടത്തിയ അവയവദാന ബോധവല്‍ക്കരണ സെമിനാറില്‍ ഡോ. ഐസക് പാമ്പാടി ക്ലാസ് എടുത്തു. ഇടവകയില്‍നിന്ന് 2000 സമ്മതപത്രങ്ങള്‍ ലക്ഷ്യമിട്ട പദ്ധതിയില്‍ ആദ്യഘട്ടമായി 500 സമ്മതപത്രങ്ങള്‍ ലഭിച്ചു.

വികാരി ഫാ. മാത്യു വര്‍ഗീസ് വലിയ പീടികയില്‍, കൈക്കാരന്‍മാരായ ലിജോയ് വര്‍ഗീസ്, കെ. ജോര്‍ജ്, സെക്രട്ടറി എബി മാത്യു, ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി ഡോ. ജോജി ഫിലിപ് എന്നിവര്‍ സെമിനാറിനു നേതൃത്വം നല്‍കി. പദ്ധതിയില്‍ ലഭിച്ച സമ്മതപത്രങ്ങള്‍ സഭയ്ക്കുവേണ്ടി യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് ഡോ. കെ. ജയകുമാറിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൈമാറി.




2014, മേയ് 5, തിങ്കളാഴ്‌ച

പുമ്മറ്റം ജംക്ഷനില്‍ റാസയ്ക്ക് സ്വീകരണം



പുതുപ്പള്ളി * പുതുപ്പള്ളി പള്ളി പെരുന്നാളിനോടനുബന്ധിച്ചു കൈതമറ്റം ചാപ്പലില്‍നിന്നു ഇന്ന് 6.45ന് പുതുപ്പള്ളി പള്ളിയിലേക്കുള്ള റാസയ്ക്ക് പുമ്മറ്റം ജംക്ഷനില്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോസഫ് കടുകുന്നേലിന്റെയും ഇടവക അംഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും.

പുതുപ്പള്ളി പള്ളിയുടെ പ്രവര്‍ത്തനം ജാതിമതത്തിന് അതീതം: മുഖ്യമന്ത്രി


പുതുപ്പള്ളി * നാടിന്റെ ഏറ്റവും വലിയ ഐശ്വര്യവും നന്മയുമാണു പുതുപ്പള്ളി പള്ളിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിമത ചിന്തകള്‍ക്കതീതമായി പള്ളിയുടെ പ്രവര്‍ത്തനങ്ങളെ എല്ലാവരും കാണുന്നതാണു പുതുപ്പള്ളിയുടെ നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടായിരം ഇടവകാംഗങ്ങള്‍ ഒപ്പിട്ട അവയവദാന സമ്മതപത്രം യോഗത്തില്‍ സമര്‍പ്പണം നടത്തി.

യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് അധ്യക്ഷത വഹിച്ചു. പള്ളി നടത്തുന്ന ഒന്‍പതു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തലയും പള്ളിയുടെ വിവരങ്ങള്‍ ലഭിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ സ്വിച്ച് ഓണ്‍ കര്‍മം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിര്‍വഹിച്ചു. മുഖ്യമന്ത്രിയും യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസും ചേര്‍ന്നു നോര്‍ക്ക ഡയറക്ടര്‍ സി.കെ. മേനോന് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി നല്‍കി ആദരിച്ചു.

സമ്മാനദാനം ചലച്ചിത്രതാരം ദിലീപ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശശികല ദേവി, വികാരി ഫാ. മാത്യു വര്‍ഗീസ് വലിയപീടികയില്‍, സഹവികാരി ഫാ. എം.കെ. ഫിലിപ്പ് മാടാംകുന്നേല്‍, കൈക്കാരന്മാരായ ലിയോജ് വര്‍ഗീസ് കളപ്പുരയ്ക്കല്‍, കെ. ജോര്‍ജ് കൊടുവത്ത് കരോട്ട്, സെക്രട്ടറി എബി മാത്യു പരവന്‍പറമ്പില്‍, ഡോ. ജയകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ വല്‍സമ്മ മാണി, ഏബ്രഹാം ചാക്കോ, ജിനു പോള്‍ പ്രസംഗിച്ചു.



ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി പുതുപ്പള്ളി വലിയപള്ളി




പുതുപ്പള്ളി: ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുകയെന്ന െ്രെകസ്തവദൗത്യം നിറവേറ്റുകയാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി. പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച നടന്ന പൊതുസമ്മേളനത്തില്‍ ഒന്നേകാല്‍ കോടി രൂപയുടെ ജീവകാരുണ്യ, സേവനപ്രവര്‍ത്തനങ്ങളാണ് പ്രഖ്യാപിച്ചത്.

വിവാഹധനസഹായ വിതരണമുള്‍െപ്പടെ പള്ളിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണമാണ് സംഘാടകര്‍ ലക്ഷ്യംെവയ്ക്കുന്നത്. ഒമ്പത് വിഭാഗങ്ങളിലാി ഭവനദാനം, പഠനസഹായം, വിവാഹം, വൈദ്യസഹായം, അവയവദാനം, രക്തദാന പദ്ധതി, അപകട, പ്രഥമശുശ്രൂഷ പദ്ധതി തുടങ്ങിയവയാണ് നടപ്പാക്കുന്നത്.

പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി പള്ളി നാടിന്റെ നന്മയും ഐശ്വര്യവുമായി നിലനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സി.കെ.മേനോനെ പുതുപ്പള്ളി പള്ളി ഇടവകാംഗങ്ങള്‍ 'ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്' ബഹുമതി നല്‍കി ആദരിച്ചു. മംഗളപത്രം വായിച്ചശേഷം മെത്രാപ്പോലീത്തയും മുഖ്യമന്ത്രിയും ചേര്‍ന്ന് സി.കെ.മേനോന് ഉപഹാരം നല്‍കി. പള്ളി കൈക്കാരന്മാരായ ലിജോയ് വര്‍ഗീസ് കളപ്പുരയ്ക്കല്‍, കെ.ജോര്‍ജ് കൊടുവത്ത് കരോട്ട് എന്നിവര്‍ ചേര്‍ന്ന് വിശിഷ്ടാതിഥിയായി പങ്കെടത്ത സിനിമാതാരം ദിലീപിന് ഉപഹാരം നല്‍കി. പെരുന്നാളിന്റെ ഭാഗമായി നടത്തിയ ചിത്രരചനാ മത്സര വിജയികള്‍ക്ക് ദിലീപ് സമ്മാനങ്ങള്‍ നല്‍കി. പള്ളിയുടെ കീഴിലുള്ള ജോര്‍ജിയന്‍ പബ്‌ളിക് സ്‌കൂളിന്റെ സി.ബി.എസ്.ഇ. അഫിലിയേഷന്‍ പ്രഖ്യാപനവും ഇതോടൊപ്പം നടന്നു.

മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല, പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശശികലാദേവി എന്നിവര്‍ പ്രസംഗിച്ചു. വികാരി ഫാ. മാത്യു വര്‍ഗീസ് വലിയപീടികയില്‍ സ്വാഗതവും സെക്രട്ടറി എബി മാത്യു പരവന്‍പറമ്പില്‍ നന്ദിയും പറഞ്ഞു.

പ്രദക്ഷിണം ഇന്ന്


പുതുപ്പള്ളി പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള പ്രദക്ഷിണം തിങ്കളാഴ്ച വൈകീട്ട് 6.45ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആരംഭിക്കും. പാറയ്ക്കല്‍കടവ്, കൊച്ചാലുംമൂട്, വെട്ടത്തുകവല, കാഞ്ഞിരത്തിന്‍മൂട് എന്നിവിടങ്ങളില്‍ നിന്നുമാണ് പള്ളിയിലേക്ക് പ്രദക്ഷിണം. രാവിലെ 7.30ന് ഫാ. മാത്യു എബ്രഹാം കണ്ടത്തില്‍ പുത്തന്‍പുരയില്‍ കുര്‍ബ്ബാന അര്‍പ്പിക്കും. വൈകീട്ട് 5.30ന് കൈതമറ്റം മാര്‍ ഗ്രിഗോറിയോസ് ചാപ്പലില്‍ സന്ധ്യാനമസ്‌കാരം, പ്രദക്ഷിണം, പള്ളിയിലെത്തിയശേഷം രാത്രി 8ന് സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥന.

ജീവകാരുണ്യ യത്‌നങ്ങള്‍ക്ക് പിന്തുണ; സി.കെ.മേനോന്‍ ഒരുകോടി രൂപ നല്‍കി



പുതുപ്പള്ളി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ ജീവകാരുണ്യനിധിയിലേക്ക് പ്രമുഖ വ്യവസായി സി.കെ.മേനോന്‍ ഒരുകോടി രൂപ സംഭാവന ചെയ്തു. പുതുപ്പള്ളി പള്ളി ഏര്‍പ്പെടുത്തിയ 'ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്' എന്ന ബഹുമതി സ്വീകരിച്ചശേഷം നടത്തിയ മറുപടിപ്രസംഗത്തിലാണ് സി.കെ.മേനോന്‍ ഒരുകോടി രൂപ നല്‍കുന്നതായി പ്രഖ്യാപിച്ചത്.


ധന്യത എന്നത് ദൈവകടാക്ഷം കൊണ്ടുമാത്രം ലഭിക്കുന്ന സമ്പത്താണെന്ന് സി.കെ.മേനോന്‍ പറഞ്ഞു. നമുക്ക് ലഭിക്കുന്ന സമ്പത്തിന്റെ ഒരംശം അര്‍ഹിക്കുന്ന കൈകളില്‍ എത്തിക്കുക എന്നത് ജീവിതദൗത്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.


2014, മേയ് 4, ഞായറാഴ്‌ച

ചലച്ചിത്രതാരം ദിലീപ് ഇന്ന് പുതുപ്പള്ളിയിലെത്തും


വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥതയില്‍ പ്രാര്‍ഥിച്ച് അനുഗ്രഹം നേടാന്‍ ഭക്തജനപ്രവാഹം. പ്രധാന പെരുന്നാള്‍ ദിനങ്ങള്‍ക്കു നാളെ തുടക്കമാവും. പുതുപ്പള്ളി കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ വിവിധസ്ഥലങ്ങളില്‍നിന്ന് തീര്‍ഥാടകസമൂഹം എത്തിത്തുടങ്ങി. കഴിഞ്ഞദിവസങ്ങളില്‍ നടന്ന കണ്‍വന്‍ഷനില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, റവ. ജോസഫ് സാമുവല്‍ കറുകയില്‍ കോറെപ്പിസ്‌കോപ്പ, ഫാ. മാത്യു ഏബ്രഹാം തലവൂരും പ്രസംഗിച്ചു.

പെരുന്നാളിന്റെ പ്രസിദ്ധ ചടങ്ങായ വെച്ചൂട്ടിനുള്ള മാങ്ങാ അരിയല്‍ മറിയാമ്മ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു നേര്‍ച്ചകള്‍ സമര്‍പ്പിച്ചാണു തീര്‍ഥാടകര്‍ പ്രാര്‍ഥനയ്ക്ക് എത്തുന്നത്. കുരുമുളക്, എള്ള്, കടുക്, അരി, നെല്ല് തുടങ്ങി കാര്‍ഷിക വിഭവങ്ങളും കരപ്പനപ്പം, നെയ്യപ്പം, വറുത്ത അരി തുടങ്ങിയവയും തീര്‍ഥാടക സമൂഹം നേര്‍ച്ചയായി അര്‍പ്പിക്കുന്നു. കോഴി, കൃഷി വിളവെടുപ്പിലെ ആദ്യഫലങ്ങള്‍, മുത്തുക്കുട, മെഴുകുതിരി, എണ്ണ, കുന്തിരിക്കം തുടങ്ങിയവയും പുതുപ്പള്ളി പള്ളിയില്‍ നേര്‍ച്ചയായി എത്തുന്നു. കുരിശും തൊട്ടിക്കു ചുറ്റും വിളക്കുകത്തിക്കുക, മുട്ടിന്മേല്‍ നീന്തല്‍, ശയനപ്രദക്ഷിണം തുടങ്ങിയ ആചാരങ്ങളും ഭക്തര്‍ ഇവിടെ അനുഷ്ഠിച്ചു വരുന്നു. പ്രധാന പെരുന്നാള്‍ അഞ്ച്, ആറ്, ഏഴ് തീയതികളിലാണ്.

ഇന്ന് അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് കാര്‍മികത്വത്തില്‍ കുര്‍ബാനയ്ക്കു ശേഷം ചേരുന്ന പൊതുസമ്മേളനത്തില്‍ നോര്‍ക്ക ചെയര്‍മാന്‍ സി.കെ. മേനോന് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി നല്‍കും. ചലച്ചിത്രതാരം ദിലീപ് ചടങ്ങില്‍ പങ്കെടുക്കും. സമ്മേളനത്തില്‍ വച്ച് പുതുപ്പള്ളി പള്ളിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കും. ഇടവകാംഗങ്ങളുടെ അവയവദാന സമ്മതപത്രിക സര്‍ക്കാരിനു സമര്‍പ്പിക്കും. നാളെ (തിങ്കള്‍) ഇടവകയിലെ വിവിധ കുരിശടികളില്‍ നിന്നു പള്ളിയിലേക്കു പ്രദക്ഷിണം ഉണ്ടാകും.


2014, മേയ് 1, വ്യാഴാഴ്‌ച

പുതുപ്പള്ളി പെരുന്നാളില്‍ ഇന്ന് വെച്ചൂട്ടിനുള്ള മാങ്ങാ അരിയല്‍


പുതുപ്പള്ളി * ദേശത്തിനു ആത്മീയതയുടെ പുണ്യം പകരുന്ന പുതുപ്പള്ളി പെരുന്നാളില്‍ പങ്കെടുക്കാന്‍ തീര്‍ഥാടകര്‍ എത്തിത്തുടങ്ങി. പെരുന്നാളിന്റെ പ്രസിദ്ധ ചടങ്ങായ വെച്ചൂട്ടിനുള്ള മാങ്ങാ അരിയല്‍ ഇന്നു നടക്കും. മറിയാമ്മ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടിനു കുര്‍ബാനയ്ക്കു ഫാ. ഫിലിപ് കെ. പോള്‍ കൊച്ചുകുറ്റിക്കല്‍ കാര്‍മികത്വം വഹിക്കും.

10.30നു യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ടിറ്റോ പി. തോമസ് മെമ്മോറിയല്‍ അഖില കേരള ചിത്രരചന മല്‍സരം നടക്കും. വൈകിട്ടു ആറിനു പുതുപ്പള്ളി കണ്‍വന്‍ഷനില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് വചനപ്രഘോഷണം നടത്തും. നാളെ 7.30നു കുര്‍ബാനയ്ക്കു ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കാര്‍മികത്വം വഹിക്കും. വൈകിട്ടു ആറിനു പുതുപ്പള്ളി കണ്‍വന്‍ഷനില്‍ ജോസഫ് സാമുവല്‍ കറുകയില്‍ കോര്‍ എപ്പിസ്‌ക്കോപ്പ വചനപ്രഘോഷണം നടത്തും.



2014, ഏപ്രിൽ 30, ബുധനാഴ്‌ച

ബാലസമാജം കോട്ടയം ഭദ്രാസന സമ്മേളനം തുടങ്ങി



പുതുപ്പള്ളി: ബാലസമാജം കോട്ടയം ഭദ്രാസന സമ്മേളനം പൌരസ്ത്യ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ ആരംഭിച്ചു.


പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മാത്യു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫാ. ജെയിംസ് മര്‍ക്കോസ്, ഭദ്രാസന സെക്രട്ടറി തോമസ് വര്‍ഗീസ് കാവുങ്കല്‍, കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. റിഞ്ചു പി. കോശി, ഫാ. എം.കെ. ഫിലിപ്പ്, ഫാ. ഇട്ടി തോമസ്, ഫാ. പി.എം. സക്കറിയ, സെക്രട്ടറിമാരായ ജേക്കബ് ജോര്‍ജ്ജ്, സിലു ബെഞ്ചമിന്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്യാംപ് ഏപ്രില്‍ 30ന് സമാപിക്കും. സമാപന സമ്മേളനത്തില്‍ ബാലസമാജം കേന്ദ്ര പ്രസിഡന്റ് ഡോ. ജോഷ്വാ മര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.

2014, ഏപ്രിൽ 29, ചൊവ്വാഴ്ച

പുതുപ്പള്ളി പെരുന്നാള്‍ കൊടിയേറി




പുതുപ്പള്ളി: ജോര്‍ജിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ പെരുന്നാളിന്‌ കൊടിയേറി. 
നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെയായിരുന്നു കൊടിയേറ്റ്. പുതുപ്പള്ളി, എറികാട് കരക്കാര്‍ കൊടി ഉയര്‍ത്തുന്നതിനുള്ള കൊടിമരവുമായി പുതുപ്പള്ളി കവല ചുറ്റി ഘോഷയാത്ര പള്ളിയങ്കണത്തിലെത്തി. തുടര്‍ന്നുനടന്ന കൊടിയേറ്റില്‍ ഭക്തസഹസ്രങ്ങള്‍ പങ്കാളികളായി. മെയ് 4,5, 6,7 എന്നിവയാണ് പ്രധാന പെരുന്നാള്‍ ദിനങ്ങള്‍.

മെയ് ഒന്നിന് രാവിലെ 9ന് വെച്ചൂട്ട് സദ്യയ്ക്കുള്ള മാങ്ങാ അരിച്ചില്‍ മറിയാമ്മ ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്യും. 10 മണിക്ക് നിറച്ചാര്‍ത്ത്2014 ചിത്രരചനാ മത്സരം. മെയ് ഒന്ന്, രണ്ട്, മൂന്ന് നാല് തിയ്യതികളില്‍ പ്രസിദ്ധമായ പുതുപ്പള്ളി കണ്‍വെന്‍ഷന്‍ നടക്കും. ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത, ജോസഫ് കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ വചനസന്ദേശം നല്‍കും.
മെയ് മൂന്നിന് രാവിലെ 10ന് ക്വിസ്മത്സരം, രണ്ടുമണിക്ക് സംഗീതമത്സരം എന്നിവയുണ്ട്. മെയ് നാലിന് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്തയുടെ മൂന്നിന്മേല്‍ കുര്‍ബാനയ്ക്കുശേഷം ഇടവകദിനാചരണവും സാംസ്‌കാരിക സമ്മേളനവും നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചലച്ചിത്രതാരം ദിലീപ് തുടങ്ങിയവര്‍ പങ്കെടുക്കും. നോര്‍ക്ക റൂട്ട്‌സ് വൈസ്‌ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി.കെ.മേനോന് പുതുപ്പള്ളി പള്ളിയുടെ ‘ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്’ ബഹുമതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിക്കും. തുടര്‍ന്ന് ഇടവകാംഗങ്ങളുടെ അവയവദാന സമ്മതപത്ര സമര്‍പ്പണം.
മെയ് അഞ്ചിനാണ് തീര്‍ഥാടകസംഗമം. വൈകീട്ട് 5.30ന് സന്ധ്യാനമസ്‌കാരത്തിനുശേഷം പള്ളിയിലേക്ക് പ്രദക്ഷിണം. മെയ് ആറിന് രാവിലെ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാനയ്ക്കുശേഷം പ്രസിദ്ധമായ പൊന്നിന്‍കുരിശ് വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി ത്രോണോസില്‍ വയ്ക്കും. രണ്ടുമണിക്കാണ് വിറകിടീല്‍ ചടങ്ങ്. നാലുമണിക്ക് ആഘോഷപൂര്‍വം പന്തിരുനാഴി പുറത്തെടുക്കും. സന്ധ്യാപ്രാര്‍ഥനയ്ക്കുശേഷം ഗീവര്‍ഗീസ് സഹദാ അനുസ്മരണ പ്രഭാഷണം, രാത്രി എട്ടിന് പുതുപ്പള്ളി കവലചുറ്റിയുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം.
വലിയപെരുന്നാള്‍ ദിവസമായ മെയ് ഏഴിന് പുലര്‍ച്ചെ ഒരുമണിക്ക് വെച്ചൂട്ടിനുള്ള അരിയിടീല്‍ ചടങ്ങ്. എട്ടുമണിക്ക് വിശുദ്ധ ഒന്‍പതിന്മേല്‍ കുര്‍ബാന, 11 മണിക്ക് വെച്ചൂട്ട് നേര്‍ച്ചസദ്യയും, കുട്ടികള്‍ക്കായുള്ള ആദ്യ ചോറൂട്ടും തുടങ്ങും. രണ്ടുമണിക്ക് ഇരവിനെല്ലൂര്‍ കവലചുറ്റിയുള്ള വര്‍ണാഭമായ പ്രദക്ഷിണം, നാലുമണിക്ക് നേര്‍ച്ച വിതരണത്തോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമാകും.

2014, ഏപ്രിൽ 28, തിങ്കളാഴ്‌ച

എല്ലാവഴികളും ഇനി പുതുപ്പള്ളിയിലേക്ക്





പുതുപ്പള്ളി * സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി പെരുന്നാളിന് ഇന്നു കൊടിയേറ്റ്. ഉച്ചയ്ക്കു രണ്ടിനു കൊടിമര ഘോഷയാത്ര. അഞ്ചിനു നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് കൊടിയേറ്റും. നാളെ 10.30നു ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ബാലസമാജം ക്യാംപ് ഉദ്ഘാടനം ചെയ്യും. ഒന്നിനു രാവിലെ 9.30നു മറിയാമ്മ ഉമ്മന്‍ചാണ്ടി വെച്ചൂട്ടിനുള്ള മാങ്ങാ അരിയല്‍ ഉദ്ഘാടനം ചെയ്യും. നാലുവരെ ദിവസവും വൈകിട്ട് ആറിനു പുതുപ്പള്ളി കണ്‍വന്‍ഷന്‍. നാലിനു 10.30നു പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കും.

നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ സി.കെ. മേനോന് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി സമ്മാനിക്കും. ആറിനു രാവിലെ ഒന്‍പതിനു കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ തേവോദോറസിന്റെ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാന. 11നു മദ്ബഹായില്‍ പൊന്നിന്‍കുരിശ് സ്ഥാപിക്കല്‍, രണ്ടിനു വിറകിടീല്‍ ഘോഷയാത്ര, അഞ്ചിനു വിറകിടീല്‍, 5.30നു പന്തിരുനാഴി പുറത്തെടുക്കല്‍, ആറിനു കല്‍ക്കട്ട ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ദിവന്നാസിയോസിന്റ മുഖ്യകാര്‍മികത്വത്തില്‍ പെരുന്നാള്‍ സന്ധ്യാനമസ്‌കാരം.

ഏഴിനു പുലര്‍ച്ചെ ഒന്നിനു വെച്ചൂട്ടിനുള്ള അരിയിടീല്‍. ഒന്‍പതിനു സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസിന്റെ നേതൃത്വത്തില്‍ ഒന്‍പതിന്മേല്‍ കുര്‍ബാന, 11.10നു വെച്ചൂട്ട്, രണ്ടിനു പ്രദക്ഷിണം, നാലിനു നേര്‍ച്ചവിളമ്പ്.



പുതുപ്പള്ളി പള്ളി പെരുന്നാള്‍ കൊടിയേറ്റ് 28ന്‌



കോട്ടയം: പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ഏപ്രില്‍ 28 മുതല്‍ മെയ് ഏഴുവരെ ആഘോഷിക്കും.


നാനാഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് നാനാജാതിമതസ്ഥര്‍ വിശുദ്ധന്റെ അനുഗ്രഹം തേടിയെത്തുന്നതോടെ പെരുന്നാള്‍ നാടിന്റെ മഹോത്സവമാകും. വികാരി ഫാ. മാത്യു വലിയപീടികയിലും കൈക്കാരന്മാരായ ലിജോ വര്‍ഗീസ് കളപ്പുരയ്ക്കല്‍, കെ.ജോര്‍ജ് കൊടുവത്ത്, സെക്രട്ടറി എബി മാത്യു പരവന്‍പറമ്പില്‍ എന്നിവര്‍ തിരുനാള്‍ പരിപാടികള്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.

28ന് അഞ്ചുമണിക്ക് നിരണം ഭദ്രാസനാധിപന്‍ യൂഹാനോര്‍ ക്രിസോസ്റ്റമോസ് മെത്രപ്പോലീത്ത തിരുനാളിന് കൊടിയേറ്റും. 29, 30 തിയ്യതികളില്‍ നടക്കുന്ന ബാലസമാജം കോട്ടയം യൂണിറ്റ് ക്യാമ്പ് 29ന് രാവിലെ 10.30ന് മോറോന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ ഉദ്ഘാടനംചെയ്യും.

മെയ് ഒന്നിന് രാവിലെ 9ന് വെച്ചൂട്ട് സദ്യയ്ക്കുള്ള മാങ്ങാ അരിച്ചില്‍ മറിയാമ്മ ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്യും. 10 മണിക്ക് നിറച്ചാര്‍ത്ത്2014 ചിത്രരചനാ മത്സരം. മെയ് ഒന്ന്, രണ്ട്, മൂന്ന് നാല് തിയ്യതികളില്‍ പ്രസിദ്ധമായ പുതുപ്പള്ളി കണ്‍വെന്‍ഷന്‍ നടക്കും. ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത, ജോസഫ് കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ വചനസന്ദേശം നല്‍കും.

മെയ് മൂന്നിന് രാവിലെ 10ന് ക്വിസ്മത്സരം, രണ്ടുമണിക്ക് സംഗീതമത്സരം എന്നിവയുണ്ട്. മെയ് നാലിന് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്തയുടെ മൂന്നിന്മേല്‍ കുര്‍ബാനയ്ക്കുശേഷം ഇടവകദിനാചരണവും സാംസ്‌കാരിക സമ്മേളനവും നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചലച്ചിത്രതാരം ദിലീപ് തുടങ്ങിയവര്‍ പങ്കെടുക്കും. നോര്‍ക്ക റൂട്ട്‌സ് വൈസ്‌ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി.കെ.മേനോന് പുതുപ്പള്ളി പള്ളിയുടെ ‘ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്’ ബഹുമതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിക്കും. തുടര്‍ന്ന് ഇടവകാംഗങ്ങളുടെ അവയവദാന സമ്മതപത്ര സമര്‍പ്പണം.

മെയ് അഞ്ചിനാണ് തീര്‍ഥാടകസംഗമം. വൈകീട്ട് 5.30ന് സന്ധ്യാനമസ്‌കാരത്തിനുശേഷം പള്ളിയിലേക്ക് പ്രദക്ഷിണം. മെയ് ആറിന് രാവിലെ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാനയ്ക്കുശേഷം പ്രസിദ്ധമായ പൊന്നിന്‍കുരിശ് വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി ത്രോണോസില്‍ വയ്ക്കും. രണ്ടുമണിക്കാണ് വിറകിടീല്‍ ചടങ്ങ്. നാലുമണിക്ക് ആഘോഷപൂര്‍വം പന്തിരുനാഴി പുറത്തെടുക്കും. സന്ധ്യാപ്രാര്‍ഥനയ്ക്കുശേഷം ഗീവര്‍ഗീസ് സഹദാ അനുസ്മരണ പ്രഭാഷണം, രാത്രി എട്ടിന് പുതുപ്പള്ളി കവലചുറ്റിയുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം.

വലിയപെരുന്നാള്‍ ദിവസമായ മെയ് ഏഴിന് പുലര്‍ച്ചെ ഒരുമണിക്ക് വെച്ചൂട്ടിനുള്ള അരിയിടീല്‍ ചടങ്ങ്. എട്ടുമണിക്ക് വിശുദ്ധ ഒന്‍പതിന്മേല്‍ കുര്‍ബാന, 11 മണിക്ക് വെച്ചൂട്ട് നേര്‍ച്ചസദ്യയും, കുട്ടികള്‍ക്കായുള്ള ആദ്യ ചോറൂട്ടും തുടങ്ങും. രണ്ടുമണിക്ക് ഇരവിനെല്ലൂര്‍ കവലചുറ്റിയുള്ള വര്‍ണാഭമായ പ്രദക്ഷിണം, നാലുമണിക്ക് നേര്‍ച്ച വിതരണത്തോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമാകും.

2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

പ്രഥമ റ്റിട്ടോ മെമ്മോറിയൽ പെയിന്റിംഗ് മത്സരം




പുതുപ്പള്ളി പള്ളി യൂത്ത് മൂവ്മെന്റിന്റെ നേതൃതത്തിൽ 2014 മെയ്‌ 1നു നടത്തപെടുന്ന പ്രഥമ റ്റിട്ടോ മെമ്മോറിയൽ പെയിന്റിംഗ് മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ പേര് പുതുപ്പള്ളി പള്ളി ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

2014, ഏപ്രിൽ 13, ഞായറാഴ്‌ച

പുതുപ്പള്ളി പെരുന്നാള്‍ 28ന് കൊടിയേറും


ഭാരതത്തിലെ പ്രഥമ ജോര്‍ജിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ വി.ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിന് 28-ാം തിയ്യതി കൊടിയേറും. നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൊടിയേറ്റും. മെയ് 5, 6, 7 തിയ്യതികളിലാണ് പ്രധാന പെരുന്നാള്‍.

കേരളത്തിനകത്തു നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിവരുന്നു. വിശ്രമത്തിനും ധ്യാനത്തിനും വേണ്ടിയുള്ള കൂറ്റന്‍ പന്തലിന്റെ നിര്‍മ്മാണം, ഭക്തജനങ്ങളുടെ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം, വെച്ചൂട്ട് നേര്‍ച്ചസദ്യയ്ക്കുള്ള ക്രമീകരണങ്ങള്‍ എന്നിവ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം രണ്ടുലക്ഷം വിശ്വാസികള്‍ക്ക് വേണ്ട വെച്ചൂട്ട് സദ്യയാണ് ക്രമീകരിച്ചിരിക്കുന്നത്. പുതുപ്പള്ളി പള്ളിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് ഉത്സവ ഏരിയ ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കുടിവെള്ളം, പരിസരശുചീകരണം, ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍തലത്തില്‍ വേണ്ട ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പള്ളിയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ഉണ്ട്.

പുതുപ്പള്ളി പള്ളി നല്‍കിവരുന്ന 'ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്' അവാര്‍ഡ് ഈ വര്‍ഷം പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനും സാമൂഹ്യപ്രവര്‍ത്തകനുമായ സി.കെ.മേനോന് മെയ് 4ന് ചേരുന്ന പൊതുസമ്മേളനത്തില്‍ നല്‍കും. പെരുന്നാള്‍ച്ചടങ്ങുകള്‍ക്ക് കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.



2014, ഏപ്രിൽ 2, ബുധനാഴ്‌ച

പുതുപ്പള്ളി പള്ളിയില്‍ വിവാഹ ധനസഹായം വിതരണം ചെയ്തു



നിര്ധനരായ 50 യുവതികള്ക്കു പുതുപ്പള്ളി പള്ളിയില്‍ മലങ്കര ഓര്ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ വിവാഹ ധനസഹായം വിതരണം ചെയ്തു.

കുര്ബാനയ്ക്കുശേഷം പള്ളിയില്‍ ചേര്ന്ന സമ്മേളനത്തില്‍ കാതോലിക്കാ ബാവാ, മനുഷ്യാവകാശ കമ്മിഷന്‍ ചെയര്മാന്‍ ജസ്റ്റിസ് ബഞ്ചമിന്‍ കോശി, പരിസ്ഥിതി കമ്മിഷന്‍ ചെയര്മാന്‍ ഡോ. കെ.പി. ജോയി, ഫാ. തോമസ് വര്ഗീസ് കാവുങ്കല്‍, ഡോ. കുര്യന്‍ പി. തോമസ് പെരിഞ്ചേരില്‍, റവ. ഫാ. മാത്യു വര്ഗീസ്, ഫാ. ഇട്ടി തോമസ്, ഫാ. എം.കെ. ഫിലിപ്പ്, ജേക്കബ് ഫിലിപ്പ് മണലുംഭാഗം എന്നിവര്‍ പ്രസംഗിച്ചു. പുതുപ്പള്ളി പെരുന്നാളിന്റെ സ്വാഗതസംഘം ഓഫിസ് ബാവാ ഉദ്ഘാടനം ചെയ്തു.

2014, മാർച്ച് 24, തിങ്കളാഴ്‌ച

പുതുപ്പള്ളിപള്ളി പാടശേഖര ലേലം



പുതുപ്പള്ളിപള്ളി പാടശേഖര ലേലം 


പുതുപ്പള്ളിപള്ളി വക പാടശേഖരങ്ങൾ  2014 ഏപ്രിൽ മുതൽ 2015 മാർച്ച്‌ വരെ യുള്ള കാലയളവിൽ നെല്കൃഷി ചെയ്യുനതിനുള്ള അവകാശം  2014 ഏപ്രിൽ 6- തിയതി 3pm നു പള്ളി ഓഫീസിൽ വെച്ച് പരസ്യമായീ ലേലം ചെയ്തു കൊടുക്കപെടുന്നതാണ്  

2014, ഫെബ്രുവരി 26, ബുധനാഴ്‌ച

പുതുപ്പള്ളി പള്ളിയില്‍ ഏപ്രില്‍ 28നു കൊടിയേറ്റ്



കോട്ടയം: ദക്ഷിണേന്ത്യയിലെ പ്രഥമ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിന് ഒരുക്കങ്ങള്‍ തുടങ്ങി. വികാരി ഫാ. മാത്യു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം പെരുന്നാളിന്റെ നടത്തിപ്പിന് 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവായും മെത്രാപ്പോലീത്തമാരും പെരുന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഏപ്രില്‍ 28നാണ് കൊടിയേറ്റ്. മേയ് 4, 5, 6, 7 തീയതികളിലാണ് പ്രധാന പെരുന്നാള്‍. മെയ് നാലിന് കുര്‍ബ്ബാനയ്ക്കുശേഷം ചേരുന്ന പൊതുയോഗത്തില്‍ മന്ത്രിമാര്‍, രാഷ്ട്രീയ സാമുദായിക നേതാക്കന്മാര്‍, സാംസ്കാരിക നായകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മെയ് അഞ്ചിന് പുതുപ്പള്ളി തീര്‍ത്ഥാടനം. നാടിന്റെ നാനാ ഭാഗത്തുനിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പള്ളിയില്‍ സ്വീകരണം നല്‍കും. വൈകിട്ട് വിവിധ കുരിശടികളില്‍ നിന്നും പള്ളിയിലേക്ക് പ്രദക്ഷിണവും തുടര്‍ന്ന് മാര്‍ഗംകളി, പരിചമുട്ടുകളി തുടങ്ങിയവയും ഉണ്ടായിരിക്കും.

മെയ് ആറിന് കുര്‍ബ്ബാനയ്ക്കുശേഷം പുതുപ്പള്ളി പള്ളിയുടെ ഗതകാല പ്രൌഡിയും മഹത്വവും ഉദ്ഘോഷിക്കുന്ന പൊന്നിന്‍കുരിശ് പ്രധാന ത്രോണോസില്‍ ദര്‍ശനത്തിന് സ്ഥാപിക്കും. രണ്ട് മണിക്ക് വിറകിടീല്‍ ചടങ്ങ്. വൈകിട്ട് പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് കൊടികളും, മുത്തുക്കുടകളും പൊന്നിന്‍ കുരിശും അകമ്പടിയായി 101 വെള്ളിക്കുരിശുകളും വാദ്യമേളങ്ങളുമുണ്ടാകും. രാത്രിയില്‍ കരിമരുന്നു പ്രകടനം.

പ്രധാന പെരുന്നാള്‍ ദിനമായ ഏഴിന് ഒന്‍പതിന്മേല്‍ കുര്‍ബ്ബാനയ്ക്കുശേഷം ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്. രണ്ട് മണിക്ക് നടക്കുന്ന പ്രദക്ഷിണത്തിനുശേഷം വിശ്വാസികള്‍ക്ക് അപ്പവും കോഴിയിറച്ചിയും നേര്‍ച്ചയായി വിളമ്പും.


2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

തിരുമേനിക്കാര്‍ക്ക് പുതുപ്പള്ളി പള്ളിയില്‍ സ്വീകരണം നല്‍കി



പുതുപ്പള്ളി സെന്‍്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് വാഴിക്കപ്പെട്ട അഭിവന്ദ്യ തിരുമേനിമാര്‍ക്ക് സ്വീകരണം നല്‍കി. അഭി. യൂഹാനോന്‍ മാര്‍ പോളീക്കാര്‍പ്പോസ് മെത്രാപ്പോലീത്താ, അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ, അഭി. ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ, അഭി. എബ്രഹാം മാര്‍ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്താ, അഭി. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ, അഭി. അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ, അഭി. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.




2014, ഫെബ്രുവരി 19, ബുധനാഴ്‌ച

പുതുപ്പള്ളി വലിയപള്ളിയില്‍ മെത്രാപ്പൊലീത്തമാരുടെ സ്‌തോത്രശുശ്രൂഷ


പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളിയില്‍ പരിശുദ്ധ കാതോലിക്കാ ബാവായാല്‍ അഭിഷിക്തരായ ഏഴ് മെത്രാപ്പൊലീത്താമാര്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം നാളെ പള്ളിയില്‍ സമ്മേളിച്ച് സ്‌തോത്രശുശ്രൂഷ നടത്തും.

അഞ്ചിന് സന്ധ്യാനമസ്‌കാരം, സ്വീകരണസമ്മേളനം, ആദരിക്കല്‍ ചടങ്ങ് എന്നിവ നടത്തുമെന്ന് ഫാ. മാത്യു വര്‍ഗീസ് അറിയിച്ചു.